Chapter Title : ഗൗരീനാദം 8 [അണലി]
ഗൗരീനാദം 8
Gaurinadam Part 8 | Author : Anali | Previous Part
പാഠം 9 - അക്കരെ അക്കരെ അക്കരെ.........
3 മണിയായപ്പോൾ ഞാൻ ഉണർന്നു. ഈവെനിംഗ് സ്വിഫ്റ്റ് ആണ് എന്നും 5 മണിക്ക് ഓഫീസിൽ കേറിയാൽ മതി, വീട്ടിൽ നിന്ന് 2 ബ്ലോക്ക് നടന്നാൽ ഓഫീസ് എത്തും. ഓഫീസിൽ ചെന്നാലും വല്യ ജോലി ഒന്നും ഇല്ലാ മെയിൻ അക്കൗണ്ടന്റ് ആണ്, സഹായത്തിനു വേറെ രണ്ട് അസിസ്റ്റന്റ് മാരുണ്ട്
... അത്യാവശ്യം കണക്കു എക്കെ നോക്കി 8 മണിയാകുമ്പോൾ തീരും, പിന്നെ ചെറുതായി ഒന്ന് മയങ്ങി പൊങ്ങുമ്പോൾ സമയം 11 മണി ആകും... എല്ലാരേം ഒന്ന് തല കാണിച്ച് 12 ആകുമ്പോൾ അവിടെ നിന്ന് ഇറങ്ങും, നേരെ ജിമ്മിൽ പോയി 2 മണി വരെ വർക്ഔട് ചെയ്തു അവിടെ തന്നെ കൂട്ടുകാരുടെ കൂടെ രാത്രി 2 ബിയർ എക്കെ അടിച്ച് അങ്ങ് കൂടും, നേരം വെളുക്കുമ്പോൾ തിരിച്ചു വീട്ടിൽ വന്ന് കേറി കിടക്കും.
ജർമനിയിൽ ഞാൻ എത്തിയിട്ടു ഇന്ന് മൂന്ന് വർഷവും 7 മാസവും കഴിഞ്ഞു...
ആദ്യ കുറേ നാളുകൾ തികച്ചും ഒറ്റപെടലിന്റേം വേദനയുടേം നാളുകൾ ആയിരുന്നു...
ഉറക്കവും വിശപ്പും ഇല്ലാത്ത ദിനങ്ങൾ ...
കണ്ണടച്ചാൽ എല്ലാം ഗൗരിയും പിന്നെ കൊറേ ചോദ്യ ചിഹ്നകളും ആയിരുന്നു..
പതിയെ പതിയെ ഞാൻ എന്നെ തന്നെ ഉപദ്രവിച്ചു അതിൽ നിന്നും ഒരു ആനന്ദം കണ്ടെത്താൻ തുടങ്ങി...ഇങ്ങനെ പോയാൽ മനസ്സ് കൈ വിട്ടു പോകും എന്ന് മനസ്സിലാക്കിയ ഞാൻ ഒരു മനോ രോഗ വിദക്തനെ കാണാൻ തീരുമാനിച്ചു.
💬 Comments
View all comments