0%

Chapter Title : ഗൗരീനാദം 8 [അണലി]

Author : അണലി Read All Parts 619
ഏതായാലും നന്നായി എന്ന് ഓർത്തു.. വാ തുറന്നാൽ അങ്ങേരു വേണ്ടാദീനവേ പറയത്തൊള്ളൂ.. ഗൗരിയെ കുറിച്ച് ചോദിക്കണം എന്ന് ഉണ്ടെങ്കിലും ഞാൻ ആ വിചാരം മനസ്സിൽ തന്നെ അങ്ങ് പൂട്ടി വെച്ചു.. വീടിന്റെ ഗേറ്റിൽ തന്നെ അമ്മയും, ഡേവിഡും, റൂയസനും നിൽപ്പുണ്ട്.. വണ്ടി അകത്തോട്ടു കേറിയപ്പോൾ ഞാൻ റോണക്കു ഭായിയെ തപ്പി, പക്ഷെ അവിടെ വേറെ ആരോ ആണ്. സിയാസ് വണ്ടി നിർത്തി ഇറങ്ങി, ഞാനും പുറകെ ഇറങ്ങി... അമ്മ ഓടി വന്ന് കെട്ടിപിടിച്ചു കരയാൻ തുടങ്ങി, എൻറെ കണ്ണും ചെറുതായി നിറഞ്ഞു.. എൻറെ മാത്രം അല്ല അവിടെ നിന്ന സിയാസിന്റെയും, ഡേവിഡിന്റേം, റുയസിറ്റെം, ജെസ്സിന്റേം തൊട്ട് 7 മാസം പ്രായമുള്ള എൻറെ ജോർദാൻ വരെ കരഞ്ഞു.. കൊറേ നേരത്തെ കരച്ചിലും പിഴിച്ചലും എല്ലാം കഴിഞ്ഞ് അമ്മ ജെസ്സിന്റെ കൈ പിടിച്ചു മുന്നോട്ട് നടന്നു. ഞാൻ പുറകെ ചെന്നു.. പടി വാതിൽക്കൽ അപ്പൻ നിൽപ്പുണ്ട്... പണ്ടെക്കെ ഈ മനുഷ്യനെ കാണുമ്പോൾ എനിക്ക് പേടി ആയിരുന്നു, പക്ഷെ ഇപ്പോൾ പുച്ഛം മാത്രമേ ഉള്ളൂ.... എന്നെ നോക്കി പുള്ളി ഒരു ചിരി വിടർത്തി.. ഞാനും മടിച്ച് ഒരു ചെറിയ ചിരി തൂകി.. അകത്തു കേറിയപ്പോൾ അമ്മ മൊഴിഞ്ഞു 'മോന്റെ പഴയ റൂം തന്നെ ആണ്, ചെല്ല് ' 'എല്ലാം വിരിച്ച് ഇട്ടിട്ടുണ്ട് ' ഹരിത ആന്റി പറഞ്ഞു.. ഞാൻ അവരെ നോക്കി ഒന്ന് ചിരിച്ച് സ്റ്റെപ് കേറാൻ തുടങ്ങി.. എല്ലാരും എന്തിനാ എന്നെ പന്തം കണ്ട പേരുചാഴിയെ പോലെ ഈ നോക്കുന്നെ, ജിമ്മിൽ പോയി കുറച്ച് ബോഡി എക്കെ ആയതു നോക്കുവാരിക്കും..

💬 Comments

View all comments