Chapter Title : ഗൗരീനാദം 8 [അണലി]
would love to... but will you get leave '(എനിക്ക് പോകാൻ ഇഷ്ടം ആണ്, പക്ഷെ നിനക്ക് ലീവ് കിട്ടുമോ )
'Yes '(കിട്ടും ) ഞാൻ പറഞ്ഞപ്പോൾ ജെസ്സ് ഒന്ന് ചിരിച്ചു..
അങ്ങനെ ഞാൻ വർഷങ്ങൾക്കു ശേഷം ഇന്ത്യലോട്ട് പോകുന്നു, ഇത് വരെ ഉത്തരം കിട്ടാത്ത കൊറേ ചോദ്യങ്ങൾ എനിക്ക് ഉണ്ടാരുന്നു..
'I will do the wash '(ഞാൻ തുണി അലക്കാം )
എന്നും പറഞ്ഞു ഞാൻ ഒരു ഷർട്ട് എടുത്ത് ഇട്ടു, അഴുക്കായ തുണി കിടക്കുന്ന ഒരു ട്രോളിയും എടുത്ത് പുറത്തേക്കു ഇറങ്ങി..
106B ഞങ്ങളുടെ റൂം നമ്പർ ഒന്ന് നോക്കി..
'Good afternoon ' അടുത്ത ഫ്ലാറ്റിലെ പുള്ളി എന്നെ ഒന്ന് കൈ പൊക്കി കാണിച്ചു..
സ്റ്റീവ് എന്നാണ് പുള്ളിടെ പേര്, ബെർലിനിൽ ആയിരുന്നു ജോലി, പക്ഷെ ഇവിടെ ഹെയ്‌ലിബ്രോണിൽ ഇപ്പോൾ 2 വർഷം ആയി വന്ന് റിട്ടയർമെന്റ് ജീവിതം നയിക്കുന്നു.. ഇതൊക്കെ ജെസ്സ് പറഞ്ഞ അറിവാണ്... പുള്ളിടെ വൈഫ് മ്ർസിസ്. എല്ലാൻ ജെസ്സിനെ കാണാൻ ഇടക്ക് വരും.
'Afternoon steve ' ഞാൻ ഒരു ഒരുക്കൻ മട്ടിൽ പറഞ്ഞു മുന്നോട്ട് നീങ്ങി...
ഫസ്റ്റ് ഫ്ലോറിൽ ആണ് വാഷ് ഏരിയ..
കൊറേ വാഷിംഗ് മെഷീൻ അടുക്കി വെച്ചിരിക്കുന്ന സ്ഥലം...
അവിടെ തന്നെ മെഷീൻ എണ്ണം കുറവായതു കൊണ്ട് ക്യു നിൽക്കണം..
ഈ ഫ്ലാറ്റിലെ പെണ്ണുങ്ങൾ തമ്മിൽ അടി നടക്കുന്നത് മൊത്തം അവിടാണ്, ചുരുക്കി പറഞ്ഞാൽ നമ്മുടെ കുടി വെള്ള പൈപ്പ് പോലെ..
ഞാൻ ചെന്നപ്പോൾ എല്ലാരും എന്നെ ഒന്ന് നോക്കി,
💬 Comments
View all comments