Chapter Title : ഗൗരീനാദം 8 [അണലി]
നടന്ന സംഭവങ്ങൾ വിവിരിക്കുമ്പോൾ ഞാൻ കൊറേ പുച്ഛിച്ചതാ അവളെ...
ഞങ്ങളുടെ കല്യാണം നടക്കുമ്പോൾ അവൾക്ക് 21 വയസ്സേ ഉണ്ടായിരുന്നുള്ളു പക്ഷെ ഒന്നര വർഷം കൊണ്ട് അവൾക്ക് നല്ല പക്കുത വന്നു..
രാവിലെ അവൾ എഴുനേൽക്കുമ്പോൾ ആണ് ഞാൻ ജോലിയും, ജിമ്മിൽ പോക്കും എക്കെ കഴിഞ്ഞു തിരിച്ചെത്തുക... അവൾ ഉടനെ കൊച്ചിനേം പൊക്കി ജോലിക്ക് പോകും..
അവൾ തിരിച്ചു വരുമ്പോൾ ഞാൻ ഓഫീസിൽ പോകാൻ ഇറങ്ങും, അതുകൊണ്ട് വീട്ടു പണിയും, കുഞ്ഞിനെ നോട്ടവും എല്ലാം അവൾ ആണ്.
ഇന്ത്യയിൽ പോകേണ്ട ദിവസം എത്തി..
ജെസ്സ് എന്തെക്കെയോ പാക്ക് ചെയുന്നുണ്ട്.... വല്യ ആവേശത്തിൽ ആണ് പുള്ളികാരി, പറഞ്ഞു മാത്രം കെട്ടിട്ടുള്ള ഇൻ ലോസിനെ എല്ലാം കാണാൻ പോകുന്നതിന്റെ ആരിക്കും..
പക്ഷെ എൻറെ ഉള്ളിൽ ഒരു ആകാംഷ ആയിരുന്നു, ഗൗരിയെ വീണ്ടും കാണുന്നതിന്റെ... ഇപ്പോൾ കല്യാണം എക്കെ കഴിഞ്ഞു കാണുവോ? ആഹ് ആർക്കറിയാം, കഴിഞ്ഞാലും ഇല്ലേലും എനിക്ക് എന്ത് തേങ്ങയാ..
ഞാൻ ഫ്ലൈറ്റ് ടിക്കറ്റും, പാസ്സ്പോർട്ടുകളും എല്ലാം ബാഗിൽ വെച്ചു.
ഫ്ലൈറ്റിൽ ഇരിക്കുമ്പോഴും, നെടുമ്പാശ്ശേരിയിൽ എത്തിയപ്പോൾ എല്ലാം എൻറെ ഉള്ള് ഒരു സുനാമി നേരിടുകയായിരുന്നു...
വർഷങ്ങളായി എൻറെ ഉള്ളിൽ ഉറങ്ങി കിടന്ന ചോദ്യം എല്ലാം ഉയർത്ത് എഴുന്നേറ്റു വരുന്നു..ഞങ്ങൾ നെടുമ്പാശ്ശേരിയിൽ നിന്നു ഒരു ടാക്സി വിളിച്ചു യാത്ര തുടർന്നു... കുമളി ആയപ്പോൾ തന്നെ എൻറെ ഉള്ള് തരിക്കാൻ തുടങ്ങി...രാത്രി ആയി ഇനി രാവിലെ വീട്ടിൽ ചെന്നാൽ മതി.. അതാണ് നല്ലതു.. ഇവിടെ ഒരു റൂം എടുത്തു സ്റ്റേ ചെയ്തിട്ട് പോയാൽ പോരെ എന്ന ചോദ്യത്തിനും എൻറെ മറ്റെല്ലാ ചോദ്യത്തിന് എന്ന പോലെ
💬 Comments
View all comments