0%

Chapter Title : ഗൗരീനാദം [അണലി]

Author : അണലി Read All Parts 1.3K

ഞാൻ ആദ്യമായി ആണ് ഈ സൈറ്റിൽ കഥ എഴുതുന്നത് ,തെറ്റുകൾ ഉണ്ടെങ്കിൽ മാപ്പാക്കണം എന്ന് നിങ്ങളുടെ സ്വന്തം ........ അണലി

ഗൗരീനാദം

Gaurinadam | Author : Anali

പാഠം ഒന്ന് ; ആരംഭം കൊഞ്ചി കൊഞ്ചി വിളിക്കുന്ന കാറ്റിനെ മറക്കാൻ പൂവാം കുറുനിലക്കാകുമോ ......... തൊട്ടു തൊട്ടു കരയുന്ന കരയെ പിരിയാൻ കടലിന്റെ കരളിനാകുമോ ........................ മൊബൈൽ സബ്ധിക്കുന്നതു കേട്ടാണ് ഞാൻ ഉണർന്നത്, സ്ക്രീനിൽ ഷൈജു ചേട്ടൻ എന്ന് കണ്ടപ്പോളേ കാൾ എടുത്തു 'വരുന്നു വരുന്നു ,ഒരു 10 മിനിറ്റ് ' എന്നും പറഞ്ഞു കട്ട് ചെയ്തു. എഴുനേറ്റു മൊബൈലിൽ സമയം നോക്കിയപ്പോൾ സമയം 7.45 am എന്ന് കണ്ടു . ചാടി കട്ടിലിൽ നിന്നും ഇറങ്ങി പ്രാഥമിക കർമങ്ങൾ എക്കെ നടത്തി ഒരു പച്ച കൈലിയും വലിച്ചു ചുറ്റി കറുത്ത ഷർട്ടും കറുത്ത ജാക്കറ്റും ധരിച്ചു ഫോണും പേഴ്സും ഷർട്ടിന്റെ പോക്കറ്റിൽ തിരുകി റൂമിന്റെ ഡോർ തുറന്ന് ഹാളിലേക്ക് കടന്നു. ഹാൾ തുടക്കുന്ന ആശ ആന്റ്റി ആണ് കണി. ആശ ആന്റ്റി വർഷം കൊറേ ആയി ഇവിടെ വന്നിട്ട്. ഒരു അൻപതു വയസ് കാണും പുള്ളികാരിക്ക് , ഇടയ്ക്കു എക്കെ കാശ് ചോദിച്ചു വരുന്ന ഒരു മകൻ അല്ലാതെ മറ്റു ബന്ധുക്കൾ ഒന്നും ഇല്ലെന്നു തോനുന്നു. ഞാൻ റൂമിൽ നിന്ന് ഇറങ്ങുന്നത് കണ്ടപ്പോൾ എന്നെ നോക്കി ഒരു ചിരി പാസ് ആക്കി വീണ്ടും നിലം തുടക്കാൻ തുടങ്ങി . 'എന്റെ റൂം ക്ലീൻ ചെയ്യണ്ട ട്ടോ ....' ഞാൻ അത് പറഞ്ഞപ്പോൾ 'മ്മ്മ് ..'

💬 Comments

View all comments