Chapter Title : ഗൗരി എന്ന സ്ത്രീയും ഞാനും [ഋഷി]
മുഴുവനായും അവഗണിച്ച് ആ പെൺകൊടിയുടെ മുന്നിൽ ചെന്നു നിന്നു.
എൽസീ! മൂർച്ചയുള്ള സ്വരം. ഒട്ടുമുയർന്നില്ലെങ്കിലും അതിൻ്റെ മൂർച്ച ആ പാവം പെണ്ണിനെ മുറിവേൽപ്പിച്ചു കാണും. അവൾ പിടയുന്നത് സത്യമായിട്ടും ഞാങ്കണ്ടതാണേ! കയ്യിലിരുന്ന ഒരു കറുത്ത പ്ലാസ്റ്റിക്ക് ഫോൾഡർ അവരുയർത്തിക്കാട്ടി. എന്താണിത്? ഇപ്പോൾ പുതിയ ബ്ലേഡിൻ്റെ വക്കേറ്റ് എൽസിയുടെ ചങ്കിൽ ചോരപൊടിഞ്ഞു കാണണം. നിൻ്റെ അശ്രദ്ധ കാരണം തെറ്റായ ഫിഗറു കാട്ടി ഞാൻ ജീഎമ്മിൻ്റെ മുന്നിൽ നാണം കെട്ടുപോയി.
ഒറ്റയേറ്! ആ ഫയൽ എൽസീടെ മുന്നിൽ ആ ഡെസ്ക്കിൽ ഒരു മിസൈലുപോലെ വന്നു വീണു. അവൾ പിടഞ്ഞു. ഈ ഞാൻ പോലും... നാലെണ്ണത്തിനെ വരെ അടിച്ചുവീഴ്ത്തിയിട്ടുള്ള ഈ ഞാൻ പോലും ഞെട്ടിപ്പോയി!
കം റ്റു മൈ കാബിൻ എൽസീ! അവർ ഉള്ളിലേക്കു നടന്നു. പെട്ടെന്നു നിന്നു.
തിരിഞ്ഞെന്നെ നോക്കി. ആ കണ്ണുകളിൽ ദേഷ്യമോ അനുഭാവമോ ഒന്നും തന്നെയില്ല. ഒരു തരം നരച്ച ഭാവം. കേശവൻ! അര മണിക്കൂർ കഴിഞ്ഞിട്ട് ഉള്ളിലേക്ക് വരൂ.
ആ കണ്ണുകൾ ഇത്തിരി മൃദുവായി. ശങ്കരൻ സർ! കിഴവൻ പിടഞ്ഞുകൊണ്ടെണീറ്റു.
യെസ് മാം.
കേശവനെ കാൻ്റീനിൽ കൊണ്ടുപോയി ഒരു ചായ വാങ്ങിക്കൊടുത്താട്ടെ.
പെണ്ണുങ്ങൾ അകത്തേക്കും ഞങ്ങൾ വെളിയിലേക്കും നീങ്ങി.
ബേസ്മെൻ്റിലെ തരക്കേടില്ലാത്ത കഫെയിൽ ചെന്നിരുന്നപ്പോൾ ശങ്കരേട്ടൻ (എന്തോ അങ്ങനെ വിളിക്കാനാണ് തോന്നിയത്) ഒന്നയഞ്ഞു. കണ്ണുകളിലെ ക്ഷീണവും പരവേശവും കുറഞ്ഞപോലെ. മുഖത്തൊരു ജീവൻ വന്നു.
ചെക്കൻ വന്നു. ഞാനൊരു ബ്ലാക്ക് കോഫിക്കു പറഞ്ഞു. ശങ്കരേട്ടൻ ചായയ്ക്കും.
മോനെത്ര ദിവസം കാണും? സ്വാഭാവികമായ ടോൺ. സത്യം പറഞ്ഞാൽ എന്നെ മോനേ എന്നാരും വിളിച്ചതോർമ്മയില്ല! ഞാൻ ശങ്കരേട്ടനെ ഒന്നു സൂക്ഷിച്ചു
💬 Comments
View all comments