Chapter Title : ഗൗരി എന്ന സ്ത്രീയും ഞാനും [ഋഷി]
ലക്ഷ്യം ഇവിടെനിന്നും ഇത്തിരി പ്രാക്റ്റിക്കൽ നോളഡ്ജ് കരസ്ഥമാക്കുക എന്നതാണ്. ഞാനൊരിക്കലും ഒരു ശല്ല്യമാവില്ല മാഡം. ഞാനാ കണ്ണുകളിലേക്ക് ഉറ്റുനോക്കി.
ശരി... ആ വിടർന്ന കണ്ണുകൾ തീരെ മൃദുവായില്ല. യൂ കാൻ സ്റ്റാർട്ട്. ശങ്കരൻ സർ വിൽ ഹെൽപ്പ് യൂ. ഇതൊരു ലോൺ ഡിപ്പാർട്ട്മെൻ്റാണ്. സോ യൂ നീഡ് റ്റു ചെക്ക് ദി ഡോക്കുമെൻ്റ്സ്.
ഞാനിറങ്ങി. ഈ പെണ്ണുമ്പിള്ളയെ അങ്ങവഗണിക്കണതാണ് നല്ലതെന്നു തോന്നി.
അടുത്ത ദിവസങ്ങൾ ഞാൻ നന്നായി പണിയെടുത്തു. ഗൗരി മാഡത്തിനെ പൂർണ്ണമായും അവഗണിച്ചു. അവരെന്നേയും. ഞാനൊരു ന്യൂയിസൻസ് ആയിരുന്നിരിക്കണം!
ഈ ലോൺ ഡിപ്പാർട്ട്മെൻ്റിൽ പാതിയോളം അപേക്ഷകളും, പേഴ്സണൽ ലോണുകളാണ്. ഇതിൽ ഈടുവെയ്പില്ല. ബാക്കി പാതി വല്ല സ്വർണ്ണവും ഈടു വെച്ചിട്ട് ലോണെടുക്കുന്നത്. വല്ലപ്പോഴും വാഹനങ്ങളോ മറ്റോ വാങ്ങാൻ വേണ്ടിയുള്ള ലോണപേക്ഷകളും വരാറുണ്ട്. പല ആവശ്യങ്ങൾക്കായി പാവങ്ങളും മിഡിൽ ഇൻകം എന്നറിയപ്പെടുന്ന സത്യം പറഞ്ഞാൽ പാവങ്ങളേക്കാളും ശോകമായ ആളുകളുമായിരുന്നു ഞങ്ങടെ ബാങ്കില് ലോണിനപേക്ഷിച്ചിരുന്നവരിൽ ഭൂരിഭാഗവും.
മോനേ, നമ്മടെ ബാങ്ക് ശരിക്കും പഴയ ചിട്ടിക്കമ്പനീടെ സ്വഭാവത്തീന്ന് മുഴുവനായങ്ങ് മാറീട്ടില്ല. ഇവിടെ ലോണിനു വരുന്നവരോട് നമ്മളു നന്നായി പെരുമാറണം. നമ്മള് റെക്കമെൻ്റു ചെയ്ത് ഗൗരി അപ്രൂവു ചെയ്താല് ഒരു ലക്ഷം വരെയൊള്ള ലോണ് ഇവിടന്നു പാസ്സാക്കും. അവസാനം ബ്രാഞ്ചു മാനേജരുടെ ഒപ്പു മതി. അതിനും മോളിലാണേല് സോണൽ ബ്രാഞ്ചിലേക്കയക്കണം. ശങ്കരേട്ടൻ പറഞ്ഞുതന്നു.
ആദ്യമൊക്കെ ലോണിനപേക്ഷിച്ചു വരുന്നവരുടെ സപ്പോർട്ടിങ്ങ് രേഖകൾ പരിശോധിക്കുക എന്നതായിരുന്നു ഞാനേറ്റെടുത്ത പണി. മാഡം പറഞ്ഞിട്ടൊന്നുമല്ല. പാവം ശങ്കരേട്ടൻ്റെ നടുവൊടിയുന്ന പണിയായിരുന്നു ഇത്. പാവത്തിന് തിമിരവും ഒരുകണ്ണിൽ തുടങ്ങിയിരുന്നു. ഞങ്ങൾ അനൗപചാരിചമായി പണികൾ വിഭജിച്ചു. ലോണിനു വേണ്ടി വരുന്നവരെ
💬 Comments
View all comments