Chapter Title : ഗൗരി എന്ന സ്ത്രീയും ഞാനും [ഋഷി]
ഒരു റിട്ടൺ വാണിങ്ങ് ഇതിനകം ഏൽസിക്ക് കിട്ടീട്ടൊണ്ട്.
ഹം.... ഞാനൊന്നാലോചിച്ചു. പാവം പെണ്ണാണ്. പറഞ്ഞു വിട്ടാല് അവളു കഷ്ട്ടപ്പെടും... ഹം... നോക്കാം.
ആദ്യത്തെ ആഴ്ച്ച സംഭവബഹുലമല്ലാതെ തന്നെ കടന്നുപോയി. വെള്ളിയാഴ്ച്ച വൈകുന്നേരം. ഗൗരിയമ്മ ബാഗുമെടുത്ത് ആരോടും ഒരു ബൈ പോലും പറയാതെ നടകൊണ്ടു. ആ തടിച്ച ചന്തികൾ തുളുമ്പുന്നത് ഒന്നു പാളിനോക്കാം എന്നു കരുതിയപ്പോൾ നിരാശയായിരുന്നു ഫലം. സാരിത്തലപ്പ് എന്ന നശിച്ച തുണികൊണ്ട് പിൻഭാഗം മറച്ചിരുന്നു...
ഏതായാലും വരുന്ന ശനിയാഴ്ച്ച അവധിയാണ്. അപ്പോൾ രണ്ടു ദിവസം വീക്കെൻഡ്. രണ്ടെണ്ണം വീശിയാൽ ഒന്നു റിലാക്സ് ചെയ്യാം. നേരെ വണ്ടിയെടുത്ത് പാർക്കിങ്ങിനു വെളിയിലിറങ്ങിയപ്പോൾ ദേ നടന്നു പോണു മുന്നിൽ നമ്മടെ എൽസിക്കുട്ടി. ചുരീദാറിത്തിരി ഇറുകിയിരുന്നു... കൊള്ളാമല്ലോ നല്ല ടൈറ്റ്, ഉരുണ്ട കുണ്ടി... ഇതുവരെ അങ്ങനെ ശ്രദ്ധിച്ചിട്ടില്ല. നേരേ വണ്ടി കൊണ്ടു ചവുട്ടി. അവളൊന്നു ഞെട്ടി. പിന്നെ ഞാനാണെന്നു കണ്ടപ്പം ഒന്നയഞ്ഞു. പണ്ടത്തെ കഥയാണേ. ഈ ഹെൽമെറ്റും പണ്ടാരോമൊന്നും അന്ന് നിർബ്ബന്ധമില്ല, കേട്ടോ മക്കളേ.
കേറ്. ഞാൻ പറഞ്ഞു...
വേ...ണ്ട... ഞാൻ....
നടന്നോളാമെന്നായിരിക്കും! കേറടീ! ഞാൻ മുരണ്ടു. കൊച്ചങ്ങു വിരണ്ടുപോയി. അവളു വേഗം രണ്ടു കാലുകളും ഒരേ വശത്തേക്കിട്ട് കേറിയിരുന്നു. പിടിച്ചിരുന്നോടീ. ഞാൻ പറഞ്ഞു. അവളുടെ കൈ എൻ്റെ വയറിൽ ചുറ്റി. ഞാൻ പതിയെ വിട്ടു.
യൂനിവേഴ്സിറ്റി ലൈബ്രറീടെ കാൻ്റീനിനു മുന്നിൽ കൊണ്ടു നിർത്തി. വാ! ഞാനിറങ്ങി നടന്നു. അവളെൻ്റെ പിന്നിൽ വരുന്നതറിഞ്ഞ് ഞാൻ നിന്നു. പിന്നെ ഒന്നിച്ചു നടന്നു.
ഞങ്ങൾ ഒരു മേശയ്ക്കിരുപുറവും ഇരുന്നു. അവളെന്നെ നോക്കുന്നില്ല. ബാഗിൻ്റെ സിപ്പറിൽ തെരുപ്പിടിച്ചുകൊണ്ട് താഴേക്കു നോക്കിയിരിക്കുന്നു.
എൽസീ! ഞാൻ സ്വരം മൃദുവാക്കി
💬 Comments
View all comments