0%

Chapter Title : ഗൗരി എന്ന സ്ത്രീയും ഞാനും [ഋഷി]

Author : ഋഷി Read All Parts 14.2K

അവളെ വിളിച്ചു.

എന്താ? ഇത്തിരി ചൊടിച്ചുകൊണ്ട് അവൾ മുഖമുയർത്തി. ഇയാളെന്തിനാ എന്നെ ഇങ്ങോട്ടു കൊണ്ടുവന്നത്?

എൻ്റെ പേര് കേശവൻ എന്നാണെന്ന് ഞാൻ പറഞ്ഞതായിട്ടാണ് ഓർമ്മ. ഞാൻ ചിരിച്ചു. നോക്കിയപ്പോൾ പെണ്ണ് ചിരി കടിച്ചമർത്തുന്നു.

ചായ പറയട്ടെ? ഞാൻ ചോദിച്ചു. അവൾ തല കുലുക്കി.

എൽസീടെ വീട്ടിലാരൊക്കെയുണ്ട്? ഞാൻ സൗമ്യമായി ചോദിച്ചു.

അമ്മച്ചീം ഒരനിയനും. അവൾ പറഞ്ഞു.

എങ്ങിനെയാ പോവുന്നത്? ഞാൻ കൊണ്ടു വിടാം. താമസിക്കില്ല..

അതിന് ഇയാ... ഓഹ് അവളുടെ മുഖം തുടുത്തു. അതിന് കേശവൻ പത്തുനൂറ്റമ്പതു കിലോമീറ്റർ വണ്ടിയോടിക്കേണ്ടി വരും...അവളെന്നെ നോക്കി ആക്കിയൊരു ചിരി പാസ്സാക്കി.

ഉം? എന്താ കിണിക്കുന്നത്? ഞാൻ കാരംസ് കളിക്കുമ്പോൾ സ്റ്റ്രൈക്കറിൽ അടിക്കുന്നപോലെ നടുവിരൽ തള്ളവിരലിലമർത്തി അവളുടെ കൈത്തണ്ടയിലേക്കടിച്ചു.

ആ! ജന്തു! അവൾ കൈതിരുമ്മി. വേദനിപ്പിച്ചു!

നീയെന്തിനാ ചിരിച്ചേ?

എൻ്റെ വീട് കോട്ടയത്താടാ മണുക്കൂസേ! അവൾ പൊട്ടിച്ചിരിച്ചു. ഞാനും ഒരളിഞ്ഞ ചിരി പാസ്സാക്കി.

ഇവിടെ ഞാനൊരു ഹോസ്റ്റലിലാടാ... അവൾ ഇപ്പോൾ ശരിക്കും റിലാക്സ്ഡായി. ആ... നീയെന്തിനാ എന്നേങ്കൊണ്ടിവിടെ വന്നേ? അവൾ പിന്നെയും ചോദിച്ചു.

പറയാം. അപ്പോഴേക്കും ചായയും അവിടത്തെ പ്രസിദ്ധമായ പഴംപൊരിയും വന്നു. ഞങ്ങൾ സ്വസ്ഥരായിരുന്ന് ചായ കുടിച്ചു.

ഞാൻ ചാഞ്ഞിരുന്ന് അവളെ സൂക്ഷിച്ചുനോക്കി. ഓഫീസിൽ പേടിച്ചരണ്ട ഒരു പക്ഷിയാണവൾ. എന്തെങ്കിലും ശബ്ദം കേട്ടാൽ ചിറകടിച്ചുയരാൻ വെമ്പുന്ന മാടപ്രാവ്. ഇന്നാണ് ആ മുഖത്തിൻ്റെയൊരു ഭംഗി ഞാനറിയുന്നത്. നല്ല കണ്ണുകളും ഇത്തിരിയെഴുന്ന കവിളെല്ലുകളും നേർത്ത ചുവന്ന ചുണ്ടുകളും... എൻ്റെ നോട്ടം കാരണം അവളിത്തിരി തുടുത്തു.

ന്താടാ? അവളൊന്നിളകിയിരുന്നു. ഇടത്തരം മുലകൾ ഉയർന്നു താണു.

ഒന്നൂല്ലടീ. നീയൊരു കൊച്ചു സുന്ദരിയാണല്ലോടീ... ഞാൻ ചിരിച്ചു.

ഡാ

💬 Comments

View all comments