Chapter Title : ഗൗരി എന്ന സ്ത്രീയും ഞാനും [ഋഷി]
ഇതെന്തൊരന്യായമാണ്! ഞാനോർത്തു. കൃത്യമായി ഞങ്ങടെ ബാങ്കിൻ്റെ പ്രൊസീജിയറിൽ എഴുതീട്ടുണ്ട്. ആദ്യത്തെ ചെക്കിംഗ്, സാലറി വരുന്നുണ്ടോ... ക്രെഡിറ്റ് കാർഡ് ഔട്ട്സ്റ്റാൻ്റിങ് ഉണ്ടോ എന്നൊക്കെ നോക്കിയാൽ മതി. ബാക്കി കൂലങ്കഷമായ പരിശോധനയ്ക്കാണ് ഡോക്കുമെൻ്റേഷൻ അവിടെയിരിക്കണത്.
നിന്നെയിവിടെ എടുത്തപ്പോൾ മുകുന്ദൻ സാറൊരു കാര്യം പറഞ്ഞിട്ടുണ്ട്. നിനക്ക് ഒരു സ്പെഷ്യൽ ട്രീറ്റ്മെൻ്റും തരരുതെന്ന്. ഇനീമിങ്ങനെ അശ്രദ്ധ കാട്ടിയാൽ! ഗോഡ്ഫാദറിൽ തിലകൻ കാട്ടിയപോലെ താടക എന്നെ നോക്കി ചൂണ്ടുവിരൽ വിറപ്പിച്ചു. ആ കൊഴുത്ത മുലകൾ പൊങ്ങിത്താണു...
നിനക്കൊന്നും പറയാനില്ലേ! എന്നെ വെറുതേ വിടാൻ അവർ ഒരുക്കമല്ല.
ഇനി കൂടുതൽ ശ്രദ്ധിച്ചോളാം. ഞാൻ ശാന്തമായി പറഞ്ഞു.
താടകയുടെ നാവിറങ്ങിപ്പോയി. ഇത്തരം ഉണ്ണാക്കനോട് എന്തു പറയാനാണ്!
ഞാൻ പേപ്പറുകൾ അടുക്കിയെടുത്തു.
അവരോട് ലോണിൻ്റെ ഡീറ്റെയിൽസ് അന്വേഷിക്കൂ കേശവൻ. എന്നിട്ടു നോക്കാം. താടകയും ഇത്തിരി കൂളായി.
അടുത്ത ഫ്ലാഷ്പോയിൻ്റ്. ഇതിനിടയിൽ സങ്ങതികളെല്ലാം അങ്ങു സ്മൂത്തായി പോയിരുന്നു എന്നൊന്നും ദയവായി തെറ്റിദ്ധരിക്കരുത്. എൽസീടെ നല്ല കാലം. ഞാനായി ചെണ്ട. അടിയോടടി. തൊലിക്കട്ടി മാത്രമാണെന്നെ രക്ഷിച്ചത്.
ശങ്കരേട്ടൻ ഇല്ലാതെ പത്തു വർക്കിങ് ദിവസങ്ങൾ കഴിഞ്ഞിരുന്നു. ഒരു മഴയുള്ള പകൽ. ഈ സീസണിൽ മഴ ഒതുങ്ങേണ്ടതാണ്.
ഹൗസിങ്ങ് ലോൺ ഞങ്ങടെ ബ്രാഞ്ചിൽ സാധാരണ കാണാത്ത ഒരു ടൈപ്പ് ലോണാണ്. അന്നൊക്കെ നാഷനലൈസ്ഡ് ബാങ്കുകൾക്ക് ഇത്തരം കേസുകൾ നോക്കാൻ സർവ്വേയേഴ്സ്, എഞ്ചിനീയേർസ് ഒക്കെയുണ്ട്. നമ്മടെ ബ്രാഞ്ചിന് സോണൽ ഓഫീസിനെ ആശ്രയിച്ചേ പറ്റൂ.
ഞാൻ ആധാരം, അഫിഡവിറ്റ്സ്, നോൺ എങ്കുബ്രൻസ് സർട്ടിഫിക്കറ്റ്... കൊറേയേറെ കൊണച്ച പേപ്പറുകൾ വേണം. പിന്നെ ബിൽഡറിൻ്റെ സെക്യൂരിറ്റി... ഇത്യാദിയെല്ലാം ആവശ്യപ്പെട്ടു.
വന്നത് അൻപതു വയസ്സിനോടടുത്ത ഇലക്ട്രിസിറ്റി ബോർഡിലെ സീനിയർ എഞ്ചിനീയറായിരുന്നു. നരച്ച മുടി. നിവർന്ന നട്ടെല്ല്. കൈക്കൂലിക്കാരനാണേല് ഇതിനകം ബോർഡു മെമ്പറാവേണ്ട കഴിവുള്ള മനുഷ്യൻ. ഞാനച്ഛൻ്റെ സഹായം തേടി. പുള്ളി. ക്ലബ്ബിലും പൊതുവായും അന്വേഷിച്ചറിഞ്ഞ കാര്യങ്ങളാണ് ഞാൻ പങ്കു വെച്ചത്.
ഡോക്കുമെൻ്റ്സ് എല്ലാം കെട്ടിപ്പറുക്കി സോണലോഫീസിലേക്കയച്ചു. മൂന്നാലു ദിവസത്തിനകം മറുപടി വരേണ്ടതാണ്. ഒരു റിമൈൻ്റർ അയച്ചു. ഒരാഴ്ചയായി. കഷ്ട്ടകാലത്തിന് ഈ എഞ്ചിനീയർ സാർ നമ്മടെ ഗൗരിയമ്മേടെ കെട്ട്യോൻ്റെ... അതായത് അലക്സിച്ചായൻ്റെ സുഹൃത്താണുപോലും. അങ്ങേരന്വേഷിച്ചെന്നോ? പരാതിപ്പെട്ടെന്നോ... എന്തോ സംഭവിച്ചു.
കേശവൻ! മിന്നലും ഇടിമുഴക്കവും ഒരുമിച്ച്!
💬 Comments
View all comments