0%

Chapter Title : ഗൗരി എന്ന സ്ത്രീയും ഞാനും [ഋഷി]

Author : ഋഷി Read All Parts 5676

നുണഞ്ഞു...ഞാനും കടുപ്പമുള്ള കാപ്പി മൊത്തി...

പെട്ടെന്നാണ് ഒരു ഫോൺ വന്നത്. ഗൗരിയമ്മ ഫോണിൽ സംസാരിക്കുന്നത് ഞങ്ങൾ കൗതുകത്തോടെ കേട്ടിരുന്നു.

യെസ് സർ. ഓഡിറ്റ് റിപ്പോർട്ടിലെ തൊണ്ണൂറു ശതമാനം ഫൈൻഡിങ്ങ്സും അടിസ്ഥാനമില്ലാത്തവയാണ്. നമ്മുടെ പോളിസിയെപ്പറ്റിയുള്ള ഓഡിറ്ററുടെ അജ്ഞതയാണ് കാരണം... ആ മുഖം സന്തോഷം കൊണ്ടു വികസിച്ചു. ഒരു പോയിൻ്റിൽ ഞങ്ങൾക്ക് സമയത്തിന് രേഖകൾ കാണിക്കാൻ കഴിഞ്ഞില്ല. ചെറിയ ഫയലിങ്ങ് ഇഷ്യൂ...

അല്ല സാർ. രേഖകളെല്ലാമുണ്ട്. ഞാൻ ഫുൾ റിപ്പോർട്ട് ഉച്ചയ്ക്കു മുമ്പ് സാറിൻ്റെയോഫീസിൽ സബ്മിറ്റു ചെയ്യാം. താങ്ക്യൂ സർ!

മാഡമൊന്നു നിവർന്നിരുന്നു. ആദ്യമായിട്ടാണ് ആ മുഖം തെളിഞ്ഞു കണ്ടത്.

ഗുഡ് ജോബ്. കേശവൻ! എൽസീ! നിങ്ങൾ പോയി പണിയെടുത്തോളൂ!

ദൈവമേ! ലോട്ടറിയടിച്ച പോലെ തോന്നി. ഞങ്ങൾ സിംഹിയുടെ സമക്ഷത്തു നിന്നും വേഗം സ്ക്കൂട്ടായി.

അഞ്ചാമത്തെ ആഴ്ച്ചയിലെ ബാക്കി ദിനങ്ങൾ പുഷ്പവൃഷ്ടിയായിരുന്നു എന്നു നിങ്ങൾ ദയവായി തെറ്റിദ്ധരിക്കരുത്. അന്നു രാവിലെ ഞങ്ങളോടു കാട്ടിയ മൃദു സമീപനം ഏതോ കൊടിയ തെറ്റായിരുന്നു എന്ന പോലായിരുന്നു മാഡത്തിൻ്റെ പെരുമാറ്റം. ഇവര് പഴയ ജന്മത്തില് വല്ല അടിമകളുടേം ഉടമയായിരുന്നോ? ഞാനാലോചിച്ചു പോയി. എന്തിനും കുറ്റം. ഫയറിങ്ങ്. പാവം എൽസി എന്നും കരഞ്ഞുകൊണ്ടാണ് ഓഫീസിൽ നിന്നും ഇറങ്ങിയിരുന്നത്! ഞാൻ കാണ്ടാമൃഗത്തിൻ്റെ ആധുനിക അവതാരമായതു കൊണ്ടും, എൻ്റെ ജീവിതം ഇവിടെയല്ല എന്ന അറിവുള്ളതുകൊണ്ടും ഗൗരിയമ്മയുടെ ഫയറിങ്ങെല്ലാം ചേമ്പിലപ്പുറത്തെ വെള്ളമായിപ്പോയി.

വെള്ളിയാഴ്ച്ച. നാളേം കൂടിക്കഴിഞ്ഞാൽ ഇവിടത്തെ ഇന്നിങ്ങ്സിൻ്റെ അവസാനത്തെ ആഴ്ച്ചയാണ്. ഫിനാൻസിനുപരി ചില പോളിസികളും, നടപടിക്രമങ്ങളും, ഏറ്റവും പ്രധാനമായ ജനങ്ങളോടുള്ള ഇടപെടലും ഒക്കെയാണ് ഞാനവിടുന്ന് പഠിച്ചത്. ഇതിൻ്റെ കൂടെ സമയം കിട്ടുമ്പോഴൊക്കെ ഒരു ഹോബിയെന്ന നിലയിൽ ഞാൻ ഞങ്ങടെ ഡിപ്പാർട്ട്മെൻ്റ് പ്രൊസീഡിയറുകളുടെ ഫ്ലോ ചാർട്ടുകൾ ഉണ്ടാക്കിയിരുന്നു... ഒരു മാനുവൽ തയ്യാറാക്കാമെന്നു കരുതി. എൽസിയെപ്പോലുള്ള സ്വപ്ന ജീവികൾക്കും പുതുതായി ജോയിൻ ചെയ്യുന്നവർക്കും ഉപകരിക്കട്ടെ എന്ന തോന്നലുമുണ്ടായിരുന്നു. അപ്പോഴാണ് അമ്പരപ്പിക്കുന്ന ചില കാര്യങ്ങൾ കണ്ടത്. ആവശ്യമില്ലാത്ത റൂട്ടിങ്ങ്. ഒരു മെമ്മോ രണ്ടിലേറെത്തവണ ഡിപ്പാർട്ടുമെൻ്റുകൾക്കിടയിൽ അങ്ങോട്ടുമിങ്ങോട്ടും നീങ്ങുന്നു. ആവശ്യമില്ലാത്ത കോപ്പികൾ. ഈമെയിൽ അയക്കേണ്ടിടത്ത് മെമ്മോ! കണ്ടെത്തിയ കാര്യങ്ങൾ വെച്ച് ഒരു പ്രെസൻ്റേഷൻ ഉണ്ടാക്കി... പാതിയായിരുന്നു. പോണതിനു മുന്നേ ഗൗരിയമ്മയ്ക്ക് സമർപ്പിക്കാമെന്നു കരുതി. അതിൽ വർക്കു

💬 Comments

View all comments