0%

Chapter Title : ഗൗരി എന്ന സ്ത്രീയും ഞാനും [ഋഷി]

Author : ഋഷി Read All Parts 14.6K

മാസമായിട്ടും ന്യായീകരണമൊന്നും അറിയിച്ചുമില്ല. എൻ്റെ ശങ്കരേട്ടാ! ഞാനറിയാതെ ഒരു തെറി നാവിൻതുമ്പത്തു വന്നുദിച്ചുപോയി!

പിന്നെ പഴയ ഫയലുകൾ എന്ന നിലയില്ലാക്കടലിൽ മുങ്ങിത്താഴുകയായിരുന്നു. പഴയ പേപ്പറുകൾ ആദ്യവും, ലേറ്റസ്റ്റ് നടുക്കും ഇടയിലുള്ളത് അവസാനവും.... മൈര്! ശങ്കരേട്ടനും കൊള്ളാം എൽസീം കൊള്ളാം. നാളെത്തന്നെ മാഡത്തിൻ്റെ പേരു പറഞ്ഞ് അവളെ പേടിപ്പെടുത്തി ഫയലുകളെല്ലാം നേരെയാക്കുന്ന പണി ഏൽപ്പിച്ചു കൊടുക്കണമെന്ന് തീരുമാനിച്ചു. ഏതാണ്ട് ഒമ്പതരയോടെ ഒന്നൊഴികെ ബാക്കി ഡോക്കുമെൻ്റുകൾ കണ്ടെടുത്തു. ആകപ്പാടെ മുഷിഞ്ഞിരുന്നു. നേരെ വീട്ടിൽച്ചെന്നു.

മൂപ്പര് നേരത്തേ കഴിച്ചു കിടന്നു. എടുത്തു വെക്കട്ടേ? നാണുവേട്ടൻ ചോദിച്ചു.

വെച്ചിട്ട് പോയിക്കിടന്നോളൂ നാണുവേട്ടാ. ഞാൻ കുളിച്ചിട്ട് കഴിച്ചോളാം. എൻ്റെ മനസ്സിൽ മൂപ്പിൽസ് ഫ്രിഡ്ജിൽ സ്റ്റോക്കുചെയ്യുന്ന ബീയറും ഞാൻ തെറുത്തുവെച്ച ബീഡിയും തെളിഞ്ഞു....

മോളിലെ ബാൽക്കണിയിലിരുന്ന് ബീഡി ഒന്നിരുത്തി വലിച്ചു. ആഹ്... നല്ല നീലച്ചടയൻ സിരകളിൽ പടർന്നപ്പോൾ എന്തൊരു സുഖമാണ്. (പണ്ട് നഗരത്തിൽ ചിലയിടങ്ങളിൽ കിട്ടുമായിരുന്നു) പണിയെടുത്തു തളർന്ന പേശികളും ഞരമ്പുകളും ഒന്നുണർന്നു... പിന്നെ സുഖമുള്ള കാറ്റിൻ്റെയൊഴുക്കിലങ്ങനെ പാറിപ്പറന്നു... ബിയർ കാൻ പൊട്ടിച്ചു. ഒറ്റ വലി... ആഹ്... തണുത്ത ദ്രാവകം തൊണ്ടയിലൂടെയിറങ്ങുമ്പോൾ എന്തൊരനുഭൂതിയാണ്... അറിവില്ലാ പൈതങ്ങൾക്കായി പറഞ്ഞുകൊള്ളട്ടെ. ഡോൺട് ഡൂ ഹാർഡ് ഡ്രഗ്സ്. ഇത്തരം മൈൽഡ് സാധനങ്ങൾ... നാടൻ കള്ളും കഞ്ചാവും മിതമായ രീതിയിൽ ആണെങ്കിൽ മാരകമാണ് സഖാക്കളേ...

ഗൗരിയും എൽസിയും ചേച്ചിയുമെല്ലാം മനസ്സിൻ്റെ തിരശ്ശീലയിൽ വന്നു പോവുന്നു... മുഴുത്ത അവയവങ്ങൾ കാട്ടി നേരിയ ചലനങ്ങളുള്ള നൃത്തമാടുന്നു.... തടിച്ചു മലർന്ന ചുണ്ടുകൾ.... അവരുടെ ഗന്ധം....

ലഹരി നുണഞ്ഞിട്ട് ഞാൻ ബാൽക്കണിയുടെ വാതിലടച്ച് താഴത്തിറങ്ങി.

നാണുവേട്ടൻ അത്താഴത്തിന് അമൃതായിരുന്നു ഒരുക്കിയത്. കഞ്ഞി, ചമ്മന്തി, പയർ, പപ്പടം, മീൻ

💬 Comments

View all comments