0%

Chapter Title : ഗൗരി എന്ന സ്ത്രീയും ഞാനും [ഋഷി]

Author : ഋഷി Read All Parts 14.7K

മൃദുവായി ഒരു നുള്ളു കൊടുത്തു. നനുത്ത ചത. അവളൊന്നു കിടുത്തു.

ഡീ! ഇനി ഇമ്മാതിരി കന്നത്തരം വല്ലതും കാട്ടിയാൽ നിൻ്റെ കുണ്ടീലെ തൊലി ഞാൻ നുള്ളിയെടുക്കും. ഞാൻ കളി മട്ടിൽ കണ്ണുരുട്ടി.

അവൾ റിലാക്സു ചെയ്തു. പെട്ടെന്നു കുനിഞ്ഞ് എൻ്റെ കവിളത്തൊരുമ്മ തന്നു. ആഹ്... നനവ് ... ചുണ്ടുകളുടെ നനുപ്പ്...നല്ല സുഖം തോന്നി... കണ്ണുകളടച്ച് ഞാനതാസ്വദിച്ചു. കണ്ണുകൾ തുറന്നപ്പോൾ അവൾ സീറ്റിലാണ്. എന്നെ നോക്കുന്ന കണ്ണുകളിൽ ഏതോ വിവരിക്കാനാവാത്ത ഭാവം.

നല്ല കുണ്ടി. ഞാൻ ചുണ്ടുകളനക്കി. ആ കുണ്ടിക്കു നുള്ളിയ വിരലുകളിൽ മെല്ലെയുമ്മവെച്ചു.

പോടാ പട്ടീ! അവളും ചുണ്ടുകളനക്കി.

അപ്പഴേക്കും പതിവ് ടിക്ക് ടോക്ക്... ഇന്നൊരു ഓഫ് വൈറ്റ് സാരിയും കറുത്തബ്ലൗസും. ഒള്ള സത്യം പറയണമല്ലോ... അപാര ലുക്കായിരുന്നു. ആ മൂർച്ചയുള്ള കണ്ണുകൾ ഞങ്ങളെയുഴിഞ്ഞു.

എൽസീ! കേശവൻ! പത്തുമിനിറ്റിനകം സമൺസ് വന്നു. ഞാൻ തയ്യാറാക്കിയ ഓഡിറ്റർക്കയക്കേണ്ട മറുപടി റിപ്പോർട്ടിൻ്റെ കോപ്പിയും സപ്പോർട്ടിങ്ങ് ഡോക്കുമെൻ്റുകളുമെടുത്ത് അകത്തേക്കു നടന്നു. പിന്നാലെ നനഞ്ഞ പൂച്ചയെപ്പോലെ എൽസിയും. റിപ്പോർട്ടിൻ്റെ ആദ്യത്തെ പേജ് ഗൗരിയമ്മ ഒന്നോടിച്ചു നോക്കി. വലിഞ്ഞു മുറുകിയിരുന്ന മുഖത്തെ പേശികളയഞ്ഞു.

നിങ്ങളിരിക്കൂ! സ്വരം സൗമ്യമായിരുന്നു. ഞങ്ങൾ കുണ്ടികൾ പ്രതിഷ്ഠിച്ചു.

മാഡം ഫോണെടുത്ത് കറക്കി. ചായയോ കാപ്പിയോ? ഞങ്ങളെ കണ്ണുകൾ കൊണ്ടൊന്നുഴിഞ്ഞു.

ബ്ലാക്ക് കോഫി. മധുരമില്ലാത്തത്. ഞാൻ കൂസലില്ലാതെ പറഞ്ഞു.

നിനക്കോ എൽസീ?

എന്ത്..എന്തായാലും മതി... മാഡം. അവളിരുന്നു വിക്കി.

ഒരു കട്ടൻ കാപ്പി. നോ ഷുഗർ, ഒരു ചായ... പിന്നൊരു മിൽക്ക് ഷേക്ക്. മാഡത്തിൻ്റെ ഓർഡർ... ഞങ്ങളന്തം വിട്ട് അവിടിരുന്നു.

ഗൗരിയമ്മ റിപ്പോർട്ട് വിശദമായി വായിച്ചു തുടങ്ങി. ഇടയ്ക്കെല്ലാം മന്ദഹസിച്ചു. അതിനിടെ

💬 Comments

View all comments