Chapter Title : ഗൗരി എന്ന സ്ത്രീയും ഞാനും [ഋഷി]
എൽസിയെപ്പോലൊരു മണ്ടിപ്പെണ്ണ് ഇത്രേം പെട്ടെന്നൊരു നല്ല എംപ്ലോയി ആവുമോ! നോ ചാൻസ്. സത്യം പറയട്ടേടാ! ആ സ്വരം ആർദ്രമായി. നീ തിരികെ പോവാതെ ഇവിടെ തുടർന്നെങ്കിൽ എന്ന് ഞാനാശിച്ചിട്ടുണ്ട്. എനിക്ക് തീരെ താല്പര്യമില്ലാത്ത ഡിപ്പാർട്ട്മെൻ്റാണിത്. എന്നാലും ഇൻവെസ്റ്റ്മെൻ്റിലേക്ക് അപേക്ഷിച്ച ട്രാൻസ്ഫർ കിട്ടാൻ ആറു മാസമെങ്കിലുമെടുക്കും. എന്തെങ്കിലും പുതുമയുള്ളത് കോൺഫറൻസിൽ പ്രസൻ്റു ചെയ്താൽ അതെനിക്കു ഗുണം ചെയ്യും.
ദൈവമേ! ആ വിരലുകൾ എൻ്റെ പരുത്ത കൈപ്പത്തിയിൽ മെല്ലെത്തഴുകിയപ്പോൾ... ആ ഗന്ധമെന്നെ മെല്ലെ പൊതിഞ്ഞുതുടങ്ങിയപ്പോൾ... ആ പുഞ്ചിരിയെന്നെ മയക്കിത്തുടങ്ങിയപ്പോൾ ഈയുള്ളവൻ അടിയറവു പറഞ്ഞുപോയി. പതിനെട്ടിലാണേലും ഇരുപത്തഞ്ചിൻ്റെ തണ്ടും തടിയുമൊക്കെ ഉണ്ടെന്ന അഹങ്കാരം മെല്ലെയുരുകി. ആ കൊഴുത്ത പ്രൗഢ സുന്ദരിയെന്നെ ഒരു കളിപ്പാട്ടം പോലെ കൈകാര്യം ചെയ്തെന്നു പറഞ്ഞാൽ മതിയല്ലോ!
ഞാൻ വരാം മാഡം! ആ ചിലമ്പിച്ച സ്വരം എൻ്റെ തൊണ്ടയിൽ നിന്നുമാണോ ഉയർന്നത്!
എനിക്കറിയാരുന്നു. മനോഹരമായ തുറന്ന ചിരി. ആ കവിളിലൊരു നുണക്കുഴിയുണ്ടായിരുന്നോ! ചൂണ്ടുവിരൽ അവിടെ മെല്ലെയമർത്താൻ തോന്നി...
ശരി കേശൂ. ഗൗരിയമ്മയെണീറ്റു. നിനക്കെന്തെങ്കിലും ചോദിക്കാനുണ്ടോ?
ഒരു കാര്യം മാത്രം. എല്ലാ ബ്രാഞ്ചുകളിലും ഒരേ നടപടിക്രമങ്ങളാണോ?
അതേ. എന്താ?
അത്... ഞാനൊന്നാലോചിച്ചിട്ട് തിങ്കളാഴ്ച്ച പറയാം മാഡം.
ശരി. അടുത്ത വെള്ളി തൊട്ട് ഞായർ വരെയാണ് കോൺഫറൻസ്. മറക്കണ്ട.
ഇല്ല. ഞാനുമെണീറ്റു.
ഇത്തിരി കഴിഞ്ഞപ്പോൾ മാഡം വെളിയിലേക്കൊഴുകി. ഇന്ന് സോണൽ മീറ്റിങ്ങാണ്. എപ്പോൾ കഴിയുമെന്നറിയില്ല. യൂ ഹോൾഡ് ദ ഫോർട്ട്. പിന്നെയും ആ മന്ദഹാസം! ഇന്ന് സാരിത്തലപ്പ് മറയ്ക്കാത്ത ആ മത്തങ്ങാക്കുണ്ടികളുടെ ചലനം ഞാനാർത്തിയോടെ കോരിക്കുടിച്ചു...
ഏതായാലും ഏക് ദിൻ കീ സുൽത്താൻ ആയി ഞാനവിടെ വാണരുളി. രണ്ടു കസ്റ്റമേർസ് വന്നു.
💬 Comments
View all comments