0%

Chapter Title : ഗൗരി എന്ന സ്ത്രീയും ഞാനും [ഋഷി]

Author : ഋഷി Read All Parts 6432

തോന്നി... ... സാരമില്ല.. ഞാന്‍ ഭാണ്ടവുമായിവെളിയിലിറങ്ങി. അഞ്ചു മിനിറ്റില്‍ ഒരോട്ടോയിൽ അളകാപുരിയിലെത്തി... മുറിയില്‍ കയറി സുഖമായുറങ്ങി...

ഫോണിൻ്റെ നിർത്താതെയുള്ള മണിനാദം എന്നെ നിദ്രയിൽ നിന്നും വലിച്ചു പുറത്തേക്കിട്ടു. ഹലോ....

സുപ്രഭാതം. മധുരസ്വരം.

ആഹ്... ഞാൻ ഒന്നു മൂരി നിവർന്നു.

ആഹാ സായിപ്പെണീറ്റില്ലേ?

ഓ...ഗൗരിയമ്മ!

എണീറ്റിരിപ്പാണ്. ഞാൻ ഒരു കുഞ്ഞു കള്ളം തട്ടി.

മെത്തയിലായിരിക്കും! നേർത്ത ചിരി... ചിരിക്കും നേരിയ മധുരമോ!

കൃത്യം ഒൻപതരയ്ക്ക് തുടങ്ങും. കോൺഫറൻസ് ഫസ്റ്റ് ഫ്ലോറിലെ മീറ്റിംഗ് റൂമിലാണ്. വൈകരുത്. ഓക്കേ.

ഞാനെണീറ്റ് ട്രാക്‌സെടുത്തിട്ട് നടക്കാൻ പോയി. റോഡിന്റെ അരികു പറ്റി മെല്ലെ നടന്നു ഈർപ്പം മുഖത്തടിച്ചപ്പോൾ ഉന്മേഷം തോന്നി. നല്ല ചൂട് കാലത്തേ തന്നെ. നോക്കിയപ്പോൾ കടപ്പുറമാണ്. ആരൊക്കെയോ നടക്കുന്നുണ്ട്. പതിയെ ആ കടലോരത്തുള്ള സിമന്റു പാതയിലൂടെ ജോഗു ചെയ്തു. രാത്രിയിൽ ഉറക്കം കുറവായിരുന്നെങ്കിലും ക്ഷീണം തോന്നിയില്ല.

ഒരെട്ടരയായപ്പോൾ തിരികെ നടന്നു. പോണ വഴിയിൽ അന്നേ പ്രസിദ്ധമായ പാരഡൈസിൻ്റെ ബോർഡിൽ കണ്ണുടക്കി. വിയർത്തിരുന്നെങ്കിലും പെട്ടെന്ന് വിശപ്പ് ബാധിച്ചു കണ്ണ് കാണാതായിത്തുടങ്ങിയിരുന്നു! നേരെ കേറി. ഭാഗ്യത്തിന് വലിയ തിരക്ക് കണ്ടില്ല. അപ്പുറത്ത് ഒരമ്മാവൻ വെള്ളയപ്പവും മീൻ കറിയും തട്ടുന്നു. സഹിച്ചില്ല. നേരെ കേറി ഓർഡർ ചെയ്തു. ഒന്നിന് പിറകെ ഒന്നായി അഞ്ചു വെള്ളയപ്പവും രണ്ട് മീൻ മുളകിട്ടതും അകത്താക്കി. പെടയ്ക്കണ മീൻ വെച്ചു കറിവെച്ച പോലെ. എന്തൊരു സ്വാദ്! രണ്ടു ചായ കൂടി അടിച്ചപ്പോൾ പരമസുഖം.

നേരെ ഇറങ്ങി ഹോട്ടലിലേക്ക് പോയി നല്ലൊരു കുളി പാസാക്കി. വേഷഭൂഷാദികൾ ഒക്കെ മാറി താഴേക്ക് വിട്ടു. പഴയ മട്ടിലുള്ള കോൺഫറൻസ് റൂം ആയിരുന്നു. ഒരമ്പതു പേർക്ക് ഇരിക്കാം. അങ്ങേ അറ്റത്ത് ഒരു സ്റ്റേജ്, ഇത്തിരി മാത്രം പൊങ്ങിയത്. പിന്നെ കസേരകൾ, മോളിൽ കറങ്ങുന്ന ഫാനുകൾ.... അന്ന് ഈ എസി ഒന്നുമില്ലല്ലോ. അവിടെവിടെയായി ചിലർ ചിതറി ഇരിക്കുന്നുണ്ടായിരുന്നു. ഈ പഴയ പടത്തിലെ സെക്കൻഡ് ഷോയ്ക്ക് ആളിരിക്കുന്ന പോലെ. നോക്കിയപ്പോൾ വശത്ത് ഒരു തിളങ്ങുന്ന കസവ് ബോർഡർ.. നമ്മുടെ ഗൗരിയമ്മ തന്നെ! അടുത്തിരിക്കുന്ന ഏതോ സ്ത്രീ ജനത്തി നോട് കാര്യമായി എന്തൊക്കെയോ പറയുന്നുണ്ട്. ഞാൻ അടുത്തുചെന്നു. മഹാൻ എത്തിയോ! ശാരദ ടീച്ചറെ,

💬 Comments

View all comments