0%

Chapter Title : ഗൗരി എന്ന സ്ത്രീയും ഞാനും [ഋഷി]

Author : ഋഷി Read All Parts 14.2K

ഞാൻ കണ്ടത്. അലക്സാണ്ടറേ! ഞാൻ പല്ലിറുമ്മി. കൃത്രിമമായ ചിരി കാരണം കവിളുകൾ വേദനിച്ചു.

കേശവൻ ഇക്കണോമിക്ക്സ് ഡിഗ്രിക്ക് രണ്ടാം വർഷം കഴിഞ്ഞു. ഇത്തവണ നീണ്ട രണ്ടര മാസത്തെ അവധിക്ക് വീട്ടിലിരിപ്പാണ്. ഹീ ഈസ് എ ഫ്രീ ബേർഡ്. മൂപ്പിൽസിൻ്റെ തമാശ പറയാനുള്ള ശ്രമം!

ഹഹഹ... അതാ കുള്ളൻ അലക്സാണ്ടർ ചിരിക്കുന്നു! അതിനെന്താ. ഈ പറവയെ നമുക്ക് കൂട്ടിലടയ്ക്കാം. ഗൗരി മാനേജരാണ്.... ഒരു ചിട്ടിക്കമ്പനി തുടങ്ങിയ താരതമ്യേന പുതിയ ബാങ്കിൻ്റെ പേരു പുള്ളി പറഞ്ഞു. അവിടെ അപ്രൻ്റീസുകളെ എടുക്കുന്നുണ്ടോടീ? ഒരുളുപ്പുമില്ലാതെ അങ്ങേര് അവരെ എടീ പോടീന്നൊക്കെ പബ്ലിക്കായി വിളിക്കുന്നു!

ഞാൻ നോക്കാമിച്ചായാ! അവർ വലിയ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു. ഉടനേ തന്നെ അന്വേഷിക്കാം.

അപ്പോ മുകുന്ദൻ! സങ്ങതി ഗ്രീൻ ലൈറ്റാണേല് ഞാൻ രണ്ടു മൂന്നു ദിവസത്തിനകം വിളിക്കാം. വെയിറററുടെ കയ്യിൽ നിന്നും ഒരു വിസ്കി വാങ്ങി മൊത്തിക്കൊണ്ട് അങ്ങേരു പറഞ്ഞു. ഇതൊരു കുരിശായല്ലോ എന്ന ഭാവത്തിൽ ആ കൊഴുത്ത ഉയരമുള്ള ആകർഷണമുളള സ്ത്രീ എന്നെ ഒന്നൂടെ ഒന്നു നോക്കുക പോലും ചെയ്യാതെ പെണ്ണുങ്ങളുടെ ഗ്രൂപ്പിലേക്കു നടന്നു. എൻ്റെ നോട്ടം മുഴുവനും ആ കൊഴുത്തുതിങ്ങിയ കുണ്ടികളുടെ തുളുമ്പലിലായിരുന്നു. ആ ഇടുപ്പിലെ കൊതിപ്പിക്കുന്ന വെളുത്ത മടക്കുകളിലായിരുന്നു. ഈവകപ്പെണ്ണുങ്ങൾ ഭൂമീലുണ്ടോ? മാനത്തൂന്നെങ്ങാനും പൊട്ടിവീണോ!

ഏതായാലും ഇതൊന്നും ഒരുവഴിക്ക് പോകുമെന്ന് എനിക്കു തോന്നിയില്ല. അതുകൊണ്ട് അക്കാര്യം അപ്പഴേ അങ്ങു വിട്ടു. അവധിയല്ലേ! രാവിലത്തെ ഓട്ടവും കഴിഞ്ഞ് നേരെ യൂണി ലൈബ്രറിയിലേക്ക് വിടും. അന്നീ നെറ്റും ക്ണാപ്പുമൊന്നുമില്ലല്ലോ! രണ്ടു മണിക്കൂർ അവിടിരുന്ന് ഫിനാൻസിൽ മുഴുകും. എനിക്കറിയാരുന്നു. എൻ്റെ ജീവിതം ഞാൻ തന്നെ കെട്ടിപ്പടുക്കണം. നോളഡ്ജ് ഈസ്

💬 Comments

View all comments