Chapter Title : ഗൗരി എന്ന സ്ത്രീയും ഞാനും [ഋഷി]
സാറല്ലേ! മുകുന്ദൻ സാറ് ബാറിലൊണ്ട്. ദൈവമേ! അത്ഭുതങ്ങൾക്ക് ഒരറുതിയില്ലേ! മങ്ങിയ വെട്ടത്തിൽ കണ്ടു. ബാർസ്റ്റൂളിൽ കൊല്ലിനും കൊലയ്ക്കും അധികാരമുള്ള ഏരിയാ ഹെഡ്ഢിരിക്കുന്നു. ആറാവുന്നേയുള്ളൂ. അവിടവിടെ മറ്റു സഖാക്കളിരുപ്പുണ്ട്.
വാ! മൂപ്പിൽസെണീറ്റു. ഏസി ബാറിൻ്റെ വാതിൽ തുറന്ന് വെളിയിലേക്ക് തട്ടികളിട്ട വരാന്തയിലേക്ക് നടന്നു. ചൂരൽക്കസേരകളിൽ ഞങ്ങളിരുന്നു.
മൂപ്പിൽസിൻ്റെ വിഷം വന്നു. നിനക്കെന്താണ് വേണ്ടത്? ഔപചാരികമായ അന്വേഷണം.
വരുന്ന വഴിക്ക് ഒരു ബീഡി വലിച്ചതിൻ്റെ അയവിൽ ഞാൻ പറഞ്ഞു. ചിൽഡ് ബിയർ!
മീൻ വറുത്തത് ഉള്ളിയും മുളകുമരിഞ്ഞതു കൂട്ടി നുള്ളിത്തിന്ന് ഞങ്ങൾ സുഖമുള്ള നിശ്ശബ്ദതയിൽ അവിടെയിരുന്നു.
നിൻ്റെ അപ്രൻ്റീസ്ഷിപ്പ് ശരിയായിട്ടുണ്ട്. ഏതാണ്ട് രണ്ടു മാസത്തേക്ക്. ഞാൻ രണ്ടാമത്തെ ബീയർ കാൻ പൊട്ടിക്കുമ്പോൾ മൂപ്പിലാൻ മൊഴിഞ്ഞു... ഓഹോ! അതാണ് ഫോർമൽ വസ്ത്രങ്ങളുടെ പിന്നിൽ!
അതു നടക്കില്ലെന്നാ ഞാങ്കരുതിയത്. എൻ്റെ മറുപടി കേട്ട് മൂപ്പിലാൻ ചിരിച്ചു. കേശൂ! (വല്ലപ്പോഴുമാണ് മൂപ്പിൽസ് ഇങ്ങനെ വിളിക്കുന്നത്). ജീവിതത്തിൽ അവസരങ്ങൾ എവിടെനിന്നെല്ലാം വരുമെന്ന് ആർക്കുമറിയില്ല. അപ്പോൾ ഓരോ ചാൻസും അതെത്ര ചെറിയതാണെങ്കിലും നമ്മുടെ ലക്ഷ്യത്തിലേക്ക് നടന്നടുക്കാൻ സഹായിക്കുമെങ്കിൽ രണ്ടു കൈകളും നീട്ടി സ്വീകരിക്കണം. പിന്നെ പോണോ വേണ്ടയോ എന്നത് നിൻ്റെ മാത്രം തീരുമാനമാണ്.
സത്യം പറഞ്ഞാൽ മൂപ്പിൽസിനെ ഞാൻ അന്നുമുതൽ പുതിയ കണ്ണുകളോടെയാണ് കണ്ടത്. എന്നോട് ഈക്വൽ ടേംസിലാണ് പുള്ളി പെരുമാറുന്നത്. അങ്ങേരോട് ബഹുമാനം തോന്നി.
ഐ വിൽ ഗോ. ഞാൻ ബീയർ കാലിയാക്കി എണീറ്റു.
മൂപ്പിൽസ് മന്ദഹസിച്ചു. ബൈക്കോടിക്കണ്ട. ഓട്ടോയിൽ പോയാ മതി.
ഓട്ടോയിലാണ് വന്നത്. ഞാൻ വെളിയിലേക്കും മൂപ്പിലാൻ ബാറിലേക്കും നീങ്ങി.
അങ്ങനെ അടുത്ത തിങ്കളാഴ്ച്ച കൃത്യം ഒൻപതുമണിക്ക് ഞാൻ ബാങ്കിൻ്റെ വെളിയിൽ ബൈക്കു പാർക്കുചെയ്ത് അകത്തേക്കു കടന്നു.
സാമാന്യം വലിയ ബ്രാഞ്ചാണെന്നു തോന്നി. ആദ്യം കണ്ട പെൺകൊടിയോട് ശ്രീമതി ഗൗരി അലക്സാണ്ടർ എന്ന ജീവി എവിടെയാണ് സാധാരണ കാണപ്പെടുന്നത് എന്നു തിരക്കി.
ഗൗരി മാഡം! ഇന്ത്യൻ പ്രധാനമന്ത്രിയെപ്പറ്റി ഞാൻ ചോദിച്ച ഭാവം അവളുടെ മുഖത്ത്! കസേരയിൽ നിന്നും അവളുടെ കുണ്ടി പാതി പൊങ്ങി. എവളു വല്ല യോഗേം പഠിച്ചിട്ടുണ്ടോ?
ദാ അവിടെയാണ് ലോൺ സെക്ഷൻ. മാഡമാണ് ഇൻ ചാർജ്. അവളിപ്പോൾ വിതുമ്പുമെന്നു തോന്നി. തോളിൽ തട്ടിയാലോ? അല്ലേൽ വേണ്ട. ശരി എന്നു പറഞ്ഞ് ഞാൻ നടന്നു.
ഒരു ചെറിയ വാതിലു തുറന്ന് ലോൺ കൊടുക്കുന്ന ഇടത്തിലേക്ക് ഇടതുകാൽ വെച്ചു പ്രവേശിച്ചു. അബദ്ധം മനസ്സിലായപ്പോൾ വൈകി. തിരിച്ചിറങ്ങി ഒന്നൂടെ കേറിയാലോ എന്ന് ആലോചിച്ചതാണ്. പിന്നെ "മുന്നോട്ടു വെച്ച കാൽ
💬 Comments
View all comments