Chapter Title : ഗൗരിയേട്ടത്തി 1 [Hyder Marakkar]
നിനക്ക് ഗൗരിയേച്ചിയോട് എന്തോ ഉണ്ടെന്നാ""""
""""എടാ അത് അങ്ങനെ അല്ലടാ….. ഏട്ടത്തിനെ എനിക്ക് ഇഷ്ടം ഒക്കെയാണ്, അവരെ പോലെ ഒരു പെണ്ണിനെ എനിക്ക് ഒരിക്കലും കിട്ടാനും പോണില്ല….പക്ഷെ അവര് എന്റെ ഏട്ടന്റെ ഭാര്യയാണ്, ഏട്ടന്റെ സ്വന്തം…… എനിക്ക് ഞാൻ കെട്ടുന്ന പെണ്ണ് എന്റെത് മാത്രം ആവണം…. സ്വന്തം ഭാര്യയെ പങ്കിടുന്നത് ഒന്നും എനിക്ക് ചിന്തിക്കാൻ പോലും പറ്റില്ല…… അതേപോലെ ഈ നശിച്ച ആചാരം കാരണം നമ്മൾ എല്ലാം കുറെ അനുഭവിച്ചിട്ടില്ലേ, അടുത്ത തലമുറയും ഇതൊക്കെ അനുഭവിക്കണം എന്നാണോ നീ പറയണേ??"""""
ആദ്യം കേട്ടപ്പോൾ തോന്നിയ ദേഷ്യവും വിഷമവും എല്ലാം ഒതുക്കി ശാന്തമായി തന്നെ ഞാൻ അവനോട് പറഞ്ഞു, അല്ലെങ്കിലും അവനോട് ചൂടായിട്ട് എന്ത് കാര്യം…...
"""ഹമ്……..എങ്കീ ശരി, അത് വിട്….വരുന്നിടത് വെച്ച് കാണാ….… വാ പോവാ ഇനിയും നിന്നാ ടിക്കറ്റ് കിട്ടില്ല""""
"""ഓ ഇന്നിനി പടത്തിന് പോണോ?? നമക്ക് വേലുപാറയിലേക്ക് വിട്ടാലോ??"""
ഞാൻ അത് പറഞ്ഞതും അതുവരെ ഇല്ലാതിരുന്ന ആവേശത്തോടെ സുധി സൈക്കിളിൽ കയറി ഇരുന്നു….
"""വാ കേറ്""""
സുധി തിരക്ക് കൂട്ടിയതും ഞാൻ അവന്റെ പുറകിൽ കയറി ഇരുന്നു, അതോടെ അവൻ വേലുപാറ ലക്ഷ്യമാക്കി സൈക്കിൾ ചവിട്ടി….. മീനാക്ഷിപുരത്ത് ഏറ്റവും സ്വയമ്പൻ വാറ്റ് കിട്ടുന്നത് വേലുപാറയിലാണ്, ശര്‍ക്കരയും കാരീഞ്ചപ്പട്ടയും ഇട്ടുള്ള നല്ല അസ്സൽ സാധനം….
അങ്ങനെ രാവിലെ ഏട്ടത്തിയ്ക്ക് കൊടുത്ത വാക്ക് മറന്നുക്കൊണ്ട് ഞാൻ വേലുപാറയിലേക്ക് പോയി…. നേരം ഇരുട്ടി തുടങ്ങിയത് കൊണ്ട് നാട്ടിലെ പേര് കേട്ട കുടിയന്മാരൊക്കെ അവിടെ ഹാജരായിരുന്നു….. ഞാനും സുധിയും അത്ര പ്രകൽഭരായിട്ടില്ലെങ്കിലും അവർക്കൊപ്പം കൂടി വേലുപാറയിലെ ചാത്തനേ അല്പാൽപമായി അകത്താക്കി….. നാട്ടിലെ ഏറ്റവും തലമൂത്ത പാമ്പ് പിള്ളേച്ഛന്റെ നാടൻ പാട്ടും സഹിച്ചോണ്ട് ഞങ്ങൾ നേരം ഇരുട്ടുന്നത് വരെ കുടിച്ചു…. കാല് നിലത്തുറയ്ക്കാത പരുവത്തിലെത്തി…
"""കാശി വാ പോവാ……"""
സുധിയാണെന്ന് തോന്നുന്നു എന്നെ വിളിക്കുന്നത്…..
"""മ്മ്……"""
"""വാ""""
"""മ്മ്…..""""
""""നമ്മള് പോവണ്ട വഴി ഏതെര്ന്ന്??"""
"""മൈരേ വന്ന വഴി മറക്കരുത്….. ദാ ഇതില്ലേ…. വാ"""
വന്ന വഴി വരെ മറന്ന് പോയി മണ്ടൻ… ഞാൻ അവനെയും താങ്ങി നടന്നു….അവൻ ആടുന്നുണ്ട്
"""ഡാ സുധി
💬 Comments
View all comments