0%

Chapter Title : ഗൗരിയേട്ടത്തി 2 [Hyder Marakkar]

Author : Hyder Marakkar Read All Parts 4096

മോൻ ഇന്നലെ രാത്രി എവിടാരുന്നു…. എപ്പഴാ വന്ന് കിടന്നേ??"""
ഏട്ടത്തിയുടെ ആ ചോദ്യമാണ് എന്റെ ഉറക്കപിച്ച് പൂർണമായും മാറ്റിയത്, ഇന്നലെ രാത്രി നടന്നതെല്ലാം ഓർത്തപ്പോൾ ഞാൻ അറിയാതെ നെഞ്ചിൽ കൈ വെച്ചു പോയി…

""'എന്താടാ എന്ത് പറ്റി??"""

"""ഏയ് ഒന്നൂല്ല ഏട്ടത്തി…… ഇന്നലെ അവിടെ പണിയൊക്കെ കഴിഞ്ഞ് വന്ന് കിടന്നപ്പോ വൈകിപ്പോയി"""
ഞാൻ ഒരു ഒഴുക്കൻ മട്ടിൽ തട്ടിവിട്ടു

"""എന്നിട്ട് നീയെന്താ ഇവിടെ കിടന്നേ…… അകത്ത് വന്ന് കിടന്നൂടായിരുന്നോ""""
ഏട്ടത്തി അത് ചോദിച്ചപ്പോൾ അകത്ത് കിടന്നിട്ടും പ്രയോജനം ഒന്നും ഇല്ലല്ലോ എന്നാണ് ആദ്യം ചോദിക്കാൻ തോന്നിയതെങ്കിലും നിയന്ത്രിച്ചു….

"""ഏയ്….. ഏട്ടനെ ഇവിടെ കണ്ടില്ല, അതാ ഞാൻ ഇവിടെ കിടന്നേ"""

"""ഓ…. ഏട്ടൻ ഇന്നലെ രാത്രി അവിടെ കല്യാണവീട്ടിൽ ആയിരുന്നെന്ന് തോന്നുന്നു, കുറച്ച് നേരത്തെയാ വന്നേ…."""

"""മ്മ്….."""
ഞാൻ വെറുതെ ഒന്ന് മൂളി, അങ്ങേര് രാത്രി മുഴുവൻ കല്യാണവീട്ടിൽ പണിയെടുക്കുമ്പോൾ ഞാൻ പറമ്പിൽ കല്യാണപെണ്ണിന്റെ കൂടെ പണിയെടുക്കുകയായിരുന്നല്ലോ……..

"""വേഗം എഴുന്നേറ്റ് ചെല്ല് ചെക്കാ"""
ഏട്ടത്തി എന്റെ കൈക്ക് പിച്ചിക്കൊണ്ട് പറഞ്ഞപ്പോൾ ഞാൻ എഴുന്നേറ്റ് ഓരോ പരിപാടികളിലേക്കായി ഇറങ്ങി….

രാവിലെ തൊട്ട് ഓടെടാ ഓട്ടമായിരുന്നു, എല്ലാത്തിനും ഓടിയിട്ട് താലിക്കെട്ട് പോലും കാണാൻ സാധിച്ചില്ല……
എല്ലാം കഴിഞ്ഞ് വൈകുന്നേരമാണ് ഒന്ന് നടു നിവർത്തിയത്, പണിയെടുത്ത് ഊപ്പാട് ഇളകിയിരുന്നു. അങ്ങനെ ഉണ്ണിയുടെ കല്യാണവും കഴിഞ്ഞു, അവൾ അവളുടെ കണവന്റെ കയ്യും പിടിച്ച് പടിയിറങ്ങി…… ക്ഷീണം മാറ്റാൻ രാത്രി രണ്ടെണ്ണം വിട്ടിട്ടാണ് വന്ന് കിടന്നത്….
©*********************************************©

പിന്നീടുള്ള ദിവസങ്ങളിൽ ആ രാത്രിയെ കുറിച്ചോ അന്ന് നടന്നതിനെ കുറിച്ചോ ഞാൻ ഓർത്തില്ല….
പറമ്പിലെ പണിയും ഏട്ടത്തിയുടെ ഗർഭകാല പരിചരണവും എല്ലാമായി ആഴ്ചകളും മാസങ്ങളും കടന്നുപോയി….. ഇപ്പോ ഏട്ടത്തിയും ഞാനും പഴയ പോലെ, അല്ലെങ്കിൽ അതിനേക്കാൾ കൂട്ടായി കഴിഞ്ഞിരുന്നു…… എല്ലാം മറന്ന് പഴയ കാശിയാവാൻ അതെന്നെ ഒരു പരുതി വരെ സഹായിച്ചു……

അങ്ങനെ ഇരിക്കെ ഏട്ടത്തിക്ക് ഏഴ് മാസം കഴിഞ്ഞപ്പോൾ അവരെ അവരുടെ വീട്ടുകാർ വന്ന് കൂട്ടികൊണ്ട് പോയി…. സാമ്പത്തികമായി വളരെ പിറകിലായിരുന്ന അവരെകൊണ്ട് പ്രവസത്തിന്റെ ചിലവ് എല്ലാം നോക്കുന്നത് പാടായിരിക്കും എന്ന് ഞാൻ അമ്മ വഴി ഏട്ടനോട്

💬 Comments

View all comments