Chapter Title : ഗൗരിയേട്ടത്തി 2 [Hyder Marakkar]
പറഞ്ഞു നോക്കിയെങ്കിലും ""ആദ്യ പ്രസവം അവരാണ് നോക്കണ്ടേ, അതാ രീതി"" എന്നും പറഞ്ഞ് ഏട്ടൻ ആ തീരുമാനത്തിൽ ഉറച്ചു നിന്നു……. അങ്ങനെ ഏട്ടത്തി അവരുടെ അച്ഛനും അകന്ന ബന്ധത്തിലുള്ള ഒരു അമ്മാവനും ഒപ്പം അവരുടെ വീട്ടിലേക്ക് പോയി, അതോടെ ഞാൻ ആകെ ഒറ്റയ്ക്കായ പോലെയായി……
ഏട്ടത്തി കൂടെ തന്നെ ഉണ്ടായത് കൊണ്ട് ഉണ്ണിയുടെ അഭാവം അറിഞ്ഞിരുന്നില്ല, പക്ഷെ ഇപ്പോ അവർക്ക് രണ്ടുപേർക്കും എന്റെ ഉള്ളിലുള്ള സ്ഥാനം ഞാൻ തിരിച്ചറിയുന്നു……
ഉണ്ണിയുടെ കല്യാണതലേന്ന് പറമ്പിൽ വെച്ച് നടന്നതെല്ലാം ഓർത്തു….. അവൾ അന്ന് പറഞ്ഞ കാര്യങ്ങൾ…
എന്റെ ഉള്ളിലുള്ള ഇഷ്ടം ഏട്ടത്തിയോട് തുറന്നു പറയണം….. അവരെ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കണം, ഞങ്ങളുടേത് മാത്രമായ ജീവിതത്തിലേക്ക്……. മീനാക്ഷിപുരം വിട്ട് ഞങ്ങളെ അറിയാത്ത, ഞങ്ങൾക്കറിയാത്ത ഒരിടത്തേക്ക്…….. എനിക്ക് വേണ്ടി മാത്രമല്ല, ഏട്ടത്തിയുടെ വയറ്റിൽ വളരുന്ന കുഞ്ഞ്….ആ കുഞ്ഞ് ഒരിക്കലും ഈ നശിച്ച ആചാരത്തിന്റെ പേരിൽ ഞാൻ അനുഭവിച്ച പോലെ പരിഹാസവും സഹിച്ച് തല താഴ്ത്തി നടക്കേണ്ടി വരരുത്……. തലയുയർത്തി നടക്കണം, കാശ്ശിയുടെയും ഗൗരിയുടെയും പോന്നോമനയായി……..
ഏട്ടത്തി പോയ ശേഷമുള്ള ദിവസങ്ങളിൽ ഒരുപാട് ചിന്തിച്ച ശേഷം ഞാൻ അങ്ങനൊരു തീരുമാനത്തിൽ എത്തി, എത്രയും പെട്ടെന്ന് എല്ലാം ഏട്ടത്തിയോട് തുറന്നു പറയണം എന്നായി, അങ്ങനെ സുധിയേയും പൊക്കി ഏട്ടത്തിയുടെ നാട്ടിലേക്ക്, അവരുടെ വീട്ടിലേക്ക് പോവാൻ തന്നെ തീരുമാനിച്ചു…….
********
അങ്ങനെ സുധിക്ക് ഒഴിവുള്ള ഒരുദിവസം അമ്മയും അമ്മായിയും തന്നു വിട്ട പലഹാരങ്ങളും പഴങ്ങളും എല്ലാം കെട്ടി തൂക്കി ഞങ്ങൾ ഏട്ടത്തിയുടെ വീട്ടിലേക്ക് ഇറങ്ങി……
"""എന്നാലും ഇതൊരുമാതിരി മറ്റേ പരിപാടിയായി പോയി കോപ്പേ….. മനുഷ്യന് ആകെ കിട്ടണ ഒരു ഒഴിവ് ദിവസാ……. രണ്ടെണ്ണം അടിച്ച് എവിടേലും ചുരുണ്ട് കൂടുന്നെന്ന് പകരം അവന്റെ…………………
അല്ല ഞാൻ അറിയാൻ മേലാഞ്ഞു ചോയ്ക്കാ….. എന്തിന്റെ കേടാ നിനക്ക്??"""
പലഹാര ചാക്കും ചുമന്നുകൊണ്ടുള്ള യാത്രയ്ക്കിടെ സുധി അരിശത്തോടെ ചോദിച്ചു….
അതിനുള്ള മറുപടി ഞാനൊരു കള്ള ചിരിയിൽ ഒതുക്കി, ഏട്ടത്തിയെ കാണാൻ പോവുന്നതിന്റെ ഉള്ളിലെ നിഗൂഢ ലക്ഷ്യം തത്കാലം അവൻ അറിയണ്ട എന്ന് തോന്നി…
"""എടാ നാറി സ..ത്യം പറ….. ഇനി ശരിക്കും നാട്ടാരൊക്കെ പറയണ
💬 Comments
View all comments