Chapter Title : ഗൗരിയേട്ടത്തി 2 [Hyder Marakkar]
പറഞ്ഞ് പോയതാ, എനിക്കറിയാം ഈ കല്യാണം നടന്നതിൽ എന്നെക്കാളും കൂടുതൽ വിഷമിക്കുന്നത് നീയാന്ന്…… നഷ്ടങ്ങളും നിനക്കാ…. നിന്നേ ഈ അവസ്ഥയിൽ കാണാൻ പറ്റണില്ലെടാ……..""""
എന്നും പറഞ്ഞ് കരഞ്ഞോണ്ട് ഏട്ടത്തി എന്റെ നെഞ്ചിലേക്ക് ചായ്ഞ്ഞു….
എന്റെ നെഞ്ചിൽ തലചായ്‌ച്ച് നിന്ന ഏട്ടത്തിയെ ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കാനെ എനിക്ക് കഴിഞ്ഞുള്ളു, അല്ലെങ്കിലും എനിക്ക് ഇവരോട് ഒരു ദേഷ്യവുമില്ല… അല്ല, ഇപ്പോ എനിക്ക് ആരോടും ദേഷ്യമില്ല, എന്റെ ഭാഗത്താണ് തെറ്റ്…. ഇഷ്ടമിലാത്ത കാര്യത്തിന് എല്ലാരും കൂടെ നിർബന്ധിച്ചപ്പോൾ എതിർക്കാനുള്ള ചങ്കൂറ്റം കാണിക്കാഞ്ഞ ഒരു മണ്ടൻ, അതുപോലെ ഒരു മണ്ടത്തിയാണ് ദേ ഈ നിന്ന് മോങ്ങുന്ന സാധനവും…..
അങ്ങനെയാണ് എന്റെ ഇപ്പോഴത്തെ ചിന്ത, ഞങ്ങടെ ഈ അവസ്ഥക്ക് ബാക്കിയുള്ളവരെ പഴിചാരിയിട്ട് കാര്യമില്ല….
""""അതേ…… മതി നിന്ന് മോങ്ങിയത്, ഈ വയറ്റിൽ ഇപ്പോ ഒരാളും കൂടെ ഉള്ളതാ""""
ഏട്ടത്തിയെ എന്നിൽ നിന്നും അടർത്തി മാറ്റികൊണ്ട് ഞാൻ പറഞ്ഞപ്പോൾ അവർ എന്റെ മുഖത്തേക്കൊരു നോട്ടം നോക്കി, എന്റെ മുഖത്ത് പുഞ്ചിരി കണ്ടപ്പോ കാർമേഘം എല്ലാം മാറി എന്റെ ഏട്ടത്തിപെണ്ണിന്റെ മുഖം തെളിഞ്ഞു വന്നു….
"""എനിക്കീ ഗൗരി പെണ്ണിനോട് ഒരു ദേഷ്യോമില്ല….. കേട്ടോ""""
""""അപ്പോ ഇനി ഇനോട് മിണ്ടോ??""""
നിഷ്കളങ്കമായ ആ ചോദ്യത്തിന് മറുപടിയായി ഞാൻ ഒന്ന് ചിരിച്ചോണ്ട് അവരെ ചേർത്തു നിർത്തി…. അതിൽ എനിക്ക് പറയാനുള്ളതെല്ലാം ഉണ്ടായിരുന്നു
കുറച്ച് ദിവസം സംസാരിക്കാതിരുന്നതിന്റെ ക്ഷീണം ഞങ്ങൾ മാറ്റുകയായിരുന്നു, വൈകീട്ട് അമ്മ വരുന്നത് വരെ ഞാൻ ഏട്ടത്തിയുടെ കൂടെ തന്നെ നിന്നു…. ഞങ്ങൾ വീണ്ടും പഴയത് പോലെ ആവുകയായിരുന്നു, ഒരുപാട് സംസാരിച്ചു…… എന്റെ ജീവിതം നശിപ്പിക്കാൻ കാരണക്കാരിയായി എന്ന കുറ്റബോധമാണ് ഏട്ടത്തിയെ കൂടുതൽ വിഷമിപ്പിച്ചിരുന്നത്, പക്ഷെ എന്റെ വിഷമങ്ങളെല്ലാം ഉള്ളിലൊതുക്കി കൊണ്ട് ഞാൻ ഏട്ടത്തിയെ ആശ്വസിപ്പിച്ചു….. ഇപ്പോ നമ്മുടെ പരിപൂർണ ശ്രദ്ധയും ആ വയറ്റിൽ വളരുന്ന കുഞ്ഞിനായിരിക്കണമെന്നും അതിന് വേണ്ടി എല്ലാം മറന്ന് സന്തോഷമായി ഇരിക്കണമെന്നും പറഞ്ഞപ്പോൾ കക്ഷി തലയാട്ടി സമ്മതം മൂളിയിട്ടുണ്ട്…..
******
വൈകുന്നേരം അമ്മ എത്തിയിട്ടാണ് ഞാൻ വീട്ടീന്ന് പുറത്തിറങ്ങിയത്….. സുധിയും പണി കഴിഞ്ഞ് എത്തി കാണും, അവന്റെ അടുത്തേക്ക് പോവാൻ ഇറങ്ങിയപ്പോഴാണ് ഉണ്ണി അവളുടെ വീടിന്റെ മുറ്റത്ത് നിന്ന് തിരിഞ്ഞ് കളിക്കുന്നത് കണ്ടത്…
"""ഡീ പെണ്ണേ……..കൂയ്"""
ഞാൻ കൈ കാണിച്ച് വിളിച്ചത് കണ്ടെങ്കിലും അവള് കാണാത്തത് പോലെ നിന്നു, ഈ പെണ്ണിനിത് എന്ത് പറ്റി ആവോ….
"""എന്താടി ഇപ്പോ നമ്മളെ ഒന്നും കണ്ണീ പിടിക്കുന്നില്ലേ??"""
അതിനും പ്രതികരണം ഒന്നും
💬 Comments
View all comments