0%

Chapter Title : ഗൗരിയേട്ടത്തി 2 [Hyder Marakkar]

Author : Hyder Marakkar Read All Parts 4068

ലഭിച്ചില്ല….

""""ദേ പെണ്ണേ മതി ട്ടോ….. ഞാൻ ഒരെണ്ണം അങ്ങോട്ട് വെച്ച് തരും""""
എന്നിട്ടും പെണ്ണൊന്നു തിരിഞ്ഞ് പോലും നോക്കുന്നില്ല…. അവള് അകത്തേക്ക് കയറി പോവാൻ തുടങ്ങിയപ്പോ ഞാൻ വേലി എടുത്ത് ചാടി പോയി പെണ്ണിനെ പിന്നിൽ നിന്നും പിടിച്ച് നിർത്തി….

"""വിടെടാ പട്ടി……."""
അവളെന്റെ കയ്യിൽ കിടന്ന് പിടഞ്ഞെങ്കിലും ഞാൻ അത് കാര്യമാക്കാതെ അവളെ ഇറുക്കെ പിടിച്ചു വെച്ചു…..

""""കഴിഞ്ഞോ നിന്റെ പിണക്കം??""""
അവളൊന്ന് അടങ്ങിപ്പോൾ ഞാൻ ചോദിച്ചെങ്കിലും പെണ്ണ് ഒന്നും മിണ്ടിയില്ല…

"""ഡീ…. മതി……""""

"""എന്ത് മതീന്ന്….ഏഹ്?? പറയെടാ….."""""
പെട്ടെന്ന് തിരിഞ്ഞ് എന്റെ കുപ്പായത്തിൽ പിടിച്ച് വലിച്ചുകൊണ്ടവൾ ഉറക്കെ ചോദിച്ചു….

""""ഞാനാണോടാ കൊരങ്ങാ മിണ്ടാണ്ടെ നിന്നേ….. നീയല്ലേ ആരോടും മിണ്ടാതെ ഒഴിഞ്ഞ് മാറി നടന്നത്…… രാവിലെ കോഴി കൂവുന്നെന്റെ മുന്നെ പറമ്പിലേക്ക് പോവും, എന്നിട്ട് പാതിരാത്രി നാല് കാലിൽ കയറി വരേം ചെയ്യും…… എന്നിട്ട് ഇപ്പോ കിനാരം പറയാൻ വന്നേക്കണു… കഴുത………….
അല്ല ഇന്നെന്ത് പറ്റി മോന്… മുഖം ഒക്കെ ഒന്ന് തെളിഞ്ഞിട്ടുണ്ടല്ലോ, എന്തേ ശിവേട്ടൻ ഗൗരിയേച്ചിയേ ഒഴുവാക്കിയോ??"""""
അവളങ്ങനെ പരിഭവപ്പെട്ടി അവളുടേതായ രീതിയിൽ തുറന്നു….

""""നിനക്ക് അറിയാലോടി എനിക്ക് ഒട്ടും അംഗീകരിക്കാൻ കഴിയാത്ത കാര്യമാ നടന്നേ….. ഞാൻ ആകെ തളർന്ന് പോയി""""

""""അതിന്?? ഇങ്ങനെ ആരോടും മിണ്ടാതെ നടന്നാ എല്ലാം ശരിയാവോ?? ഏഹ്… ആവോ ന്ന്??""""
അതിന് ഞാൻ ഇല്ലെന്ന് തലയാട്ടി….

""""എന്റെ കാശി…. നീയിങ്ങനെ ഒരു കിഴങ്ങനായി പോയല്ലോ….. എടാ നീയിങ്ങനെ നിന്ന് കഴിഞ്ഞാ എന്നും ഇങ്ങനെ ഒരു മണ്ടനായി ജീവിക്കേണ്ടി വരും….. നീ ധൈര്യായിട്ട് ഒരു തീരുമാനം എടുക്ക്""""
അവള് പറയുന്നത് എല്ലാം ഞാൻ കേട്ട് നിന്നു, ഞാനും സ്വയം മനസ്സിലാക്കിയതാണ് ഇതൊക്കെ, അവളത് അവളുടെ രീതിയിൽ പച്ചയ്ക്ക് മുഖത്ത് നോക്കി പറഞ്ഞെന്ന് മാത്രം.
പക്ഷെ ഇനി എന്ത് ചെയ്യും എന്ന ചോദ്യത്തിന് മാത്രം ഇപ്പോഴും ഒരുത്തരം കിട്ടിയിട്ടില്ല……അമ്മയ്ക്ക് ഇപ്പോ കുഴപ്പമൊന്നും ഇല്ലെങ്കിലും വിഷമം ഉണ്ടാക്കുന്ന ഒന്നും ഉണ്ടാവരുതെന്ന് കൃഷ്‌ണമാമ്മ പറഞ്ഞിട്ടുണ്ട്….. അതൊക്കെയാണ് ഒരു ഉറച്ച തീരുമാനം എടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്…..

"""ആ….. അതൊക്കെകള….. ഇത്രേം ആയില്ലേ, ഇനി എന്തായാലും എന്റെ കല്യാണം കൂടെ കഴിഞ്ഞിട്ട് മതി എന്തും….. എന്റെ കല്യാണത്തിന് നീയല്ലേ ഓടി നടക്കേണ്ടത്""""

"""പറയുംപോലെ നിന്റെ കല്യാണം ആവാനായി ലേ…."""

"""മ്മ്…. കൃത്യം ഒരു മാസണ്ട്…… അടുത്ത മാസം ഈ ദിവസം മംഗല്യം തന്തുനാനെനാ…."""
കഴുത്തിലൂടെ കയറിട്ട് വലിച്ച് നാവ് പുറത്ത്

💬 Comments

View all comments