0%

Chapter Title : ഗീതാഗോവിന്ദം 3 [കാളിയൻ]

Author : Kambikathakal Read All Parts 519

കവിളൊക്കെ തുടുത്ത് കണ്ണൊക്കെ തിളങ്ങി ഒരാനച്ചന്തം.

ചില നേരത്തെ നാണം കാണുമ്പൊ ഇവളെന്നെ ആദ്യയായിട്ട് കാണുന്ന പോലെ തോന്നും...

ദിവസങ്ങൾ കൊഴിഞ്ഞു ... അന്ന് വ്യാഴാഴ്ചയായിരുന്നു. ഇന്ത്യ വെസ്റ്റിഡീസ് ട്വന്റി ട്വന്റി . ഇന്ത്യ അടിച്ച് പറത്തി .രോഹിത്തിന് സെഞ്ച്വറി. മറുപടിയായി വെസ്റ്റ് ഇൻഡീസിന്റെ വെടിക്കെട്ട് കാണാനിരുന്ന ഞാൻ അവരുടെ തുഴയൽ കണ്ട് സോഫയിലിരുന്ന് എപ്പോഴോ ഉറങ്ങി പോയി.

ഗീതു തട്ടി വിളിച്ചപ്പോളായിരുന്നു ഞാൻ ഞെട്ടി ഉണർന്നത്.

"ഗോവിന്ദേട്ടാ .... ഗോവിന്ദേട്ടാ....."
രഹസ്യം പറയും പോലെയാണ് ഗീതു എന്നെ കുലുക്കിയുണർത്തിയത് :

"എന്താടി.... ആരാ ....എന്താ......"
അവൾടെ ഭാവം കണ്ടപ്പൊ ഞാൻ കരുതി വീട്ടില് കള്ളനെങ്ങാനും കേറിയെന്ന് .....

"ഒന്നൂല്ല... ടി വി മിട്ട് ഇവിടെ കിടന്നുറങ്ങുവാണോ...., "

"ആഹ് ഞാനൊന്ന് മയങ്ങി പോയ്. സമയമെത്രയായെടി .... ?വെസ്റ്റ് ഇൻഡീസ് കരയ്ക്കടുത്തോ എന്തോ...."

"ഏഹ് ... എന്ത്വവാ മനുഷ്യാ നിങ്ങൾക്ക് ... മണി 1:30 ആയി........"

"ഓ.... നീ എന്താ ലൈറ്റിടാത്തെ ...." ഞാനൊരു കോട്ടുവായോടെ എണീറ്റു.

പക്ഷെ അതിനുത്തരം തരാതെ എന്നേം വലിച്ചോണ്ടൊരു പോക്കായിരുന്നു...

"ഏഹ് ... ടീ പെണ്ണേ .... ലൈറ്റിട് മറിഞ്ഞടിച്ച് വന്ന് വീഴും......."

"മിണ്ടാതെ വന്നേ മനുഷ്യാ ..... ഇരുട്ടിലും ഗീതൂന്റെ തുറിച്ചുള്ള നോട്ടം ഞാൻ കണ്ടു. ലൈറ്റൊന്നുമിടാതെ അവൾ നേരെ ചെന്ന് അടുക്കള കതക് തുറക്കുന്നത് കണ്ടപ്പൊ എനിക്ക് ചെറിയ പന്തികേട് തോന്നി......"

"ഗീതു നീ ഇത് എവിടേയ്ക്കാ എന്നേം കൊണ്ട് ഈ നട്ടപാതിരായ്ക്ക്.... ? "

"വാ പറയാം........"

സത്യത്തിൽ എനിക്കൽപ്പം ആകാംഷ തോന്നി തുടങ്ങി.....

"നീയുമെന്നെ പോലെ നാച്ചുർ ഫ്രണ്ട്‌ലിയായോ ....."
ഞാൻ രാത്രി തെങ്ങിൽ മൂട്ടിലാണ് മുള്ളുന്നത്. അതോണ്ട് തമാശയായി ചോദിച്ചു ......

"അയ്യാ..... മിണ്ടാതെ ഇങ്ങോട്ട് വാ..........."

അടുക്കള വാതിൽ തുറന്നതും നിലാവെളിച്ചം പരന്നു. നിലാവെളിച്ചം ഗീതൂന്റെ നീല ചുരിദാറിന്റെ മാറ്റ് കൂട്ടി ... അതിൽ നെഞ്ചിന്റെ ഭാഗത്ത് പതിച്ചിരുന്ന ചെറിയ വെള്ളക്കല്ലുംകൾ വൈരം പോലെ തിളങ്ങി.. അവളുടെ വെളുത്ത മുഖത്ത് നിലാവ് ഒരു നീലച്ചായം വരച്ചു. ഗീതു ആകാശത്ത് നിന്നിറങ്ങി വന്ന പോലെ തോന്നി

💬 Comments

View all comments