Chapter Title : ഗീതാഗോവിന്ദം 3 [കാളിയൻ]
താഴ്ത്തി പറഞ്ഞു. അവളത് കേട്ടില്ല.......
"ഓ ഞാനങ്ങ് സഹിച്ചു.. വീണാലും മച്ചിന്റെ മണ്ടേലെ വീഴോളു. പേടിക്കണ്ടാ..."
ഗീതു ഏതാണ്ട് ഓടിനടുത്തെത്തിയിരുന്നു....
"ടീ ......"
അവസാന ശ്രമമെന്നോണം ഞാൻ വിളിച്ചു...
"ഹൊ.... ഇങ്ങനൊരു ബോറൻ മനുഷ്യൻ ... ഈശ്വരാ ഇതുപോലൊരുത്തനെ ആർക്കും ഭർത്താവായി കൊടുക്കല്ലേ..."
മുകളിലെത്തിയ ഗീതു തിരിഞ്ഞ് നോക്കി നെറ്റിയിൽ മുഷ്ടി പതിച്ച് പറഞ്ഞു....
"ബോറൻ ........!!!"
അതെന്റെ ആത്മാദിമാനത്തിനെ ചോദ്യം ചെയുതതായിരുന്നു
ആഹാ അത്രയ്ക്കായോ എങ്കിൽ കാണണോല്ലൊ... ഞാനും ഏണീൽ വലിഞ്ഞ് കേറാൻ തുടങ്ങി. കേറി കേറി ഗീതൂന്റെ ഉന്തി നിന്ന ചന്തീൽ മുഖം തട്ടുമാറ് വന്നപ്പൊ നിന്നു.
"നിക്ക് നിക്ക് .... ഒരു പടി താഴെ ഇറങ്ങ്.... ഞാൻ മണ്ടേൽ കേറീട്ട് ഏട്ടന് കേറാം ....."
അവളുടെ ചന്തി എന്നെ ഒന്ന് കാന്തം പോലെ ആകർഷിച്ചെങ്കിലും ഞാൻ ഒരു പടി താഴെ ഇറങ്ങി ... ഏണിയുടെ ശക്തി അപാരം തന്നെ ആവേശം കേറിയപ്പൊ അതോർത്തില്ല...
ഗീതു ഏണിയിൽ നിന്ന് നിസ്സാരമായി ഓടിന്റെ മണ്ടേല് കേറണ കണ്ടപ്പൊ സത്യം പറഞ്ഞാൽ ഞാൻ ഞെട്ടി പോയ്... ഇവളിതെങ്ങനെ ....
"വാ ..... "
ചിരിയിൽ ആവേശം നിറച്ച് ഗീതു വിളിച്ചു....
വീഴുമോന്ന് ഭയന്നും ഓട് പൊട്ടുമോന്ന് ഭയന്നും ഞാൻ ഏണീടെ മണ്ടേല് തന്നെ അറച്ച് നിന്നു... കോളേജ് കഴിഞ്ഞപ്പൊ വിരമിച്ചതാ മതിൽച്ചാട്ടവും മരം കേറലുമൊക്കെ .....
"ദേ കേറീലെങ്കി ഞാനിപ്പൊ ഏണിയോടെ തള്ളിയിടും കേട്ടോ ...." ഗീതു ഏണി പിടിച്ച് കുലുക്കി....
"ഡെയ് ഡെയ് ഡെയ്.... നിക്ക് ..നിക്ക് ..... കേറാം കേറാം...."
"ആാ നിക്കുവാ കൊറേ നേരായിട്ട്....."
പെണ്ണ് പറഞ്ഞാൽ അതേ കണക്ക് ചെയ്ത് കളയും ഒന്നാതെ സമയദോഷം.... അതുകൊണ്ട് തപ്പിതടഞ്ഞ് ഞാൻ ഓടിന്റെ മണ്ടേല് കേറി....
കേറിയ ഉടനെ ഈ താടക ഏണി തള്ളി താഴെ ഇട്ടു.....
"ഡീ.... അയ്യോ..... ഏണി പോയ് ....."
താഴേക്ക് നോക്കിയ എനിക്ക് തല കറങ്ങി... താഴെ നിന്ന് മുകളിലേയ്ക്ക് നോക്കുമ്പൊ ഇത്രേം ആഴമില്ലല്ലോ ഈശ്വരാ .....
"നിനക്കെന്താ വട്ടാണോ....? ഇനി എങ്ങനെ ഇറങ്ങുമെന്നാ.....? ഓടിന്മേൽ നാലുകാലിലിരുന്ന് ചിരിക്കുന്ന ഗീതൂനോട്
💬 Comments
View all comments