Chapter Title : ഗീതാഗോവിന്ദം 3 [കാളിയൻ]
ഞാൻ ദേഷ്യപ്പെട്ടു.....
"ചാടും......"
"ആഹ് ബെസ്റ്റ് ..... ചാടി കൊട്... നിന്റെ നടു ഒടിയും......"
"അതിന് ഞാൻ ചാടുന്നില്ലല്ലോ...."
"പിന്നെ ....?"
"ഏട്ടൻ ആദ്യം ചാടും പിന്നെ ഞാൻ ചാടുമ്പൊ എന്നെ പിടിക്കും ....."
"എ ടീ വഞ്ചകീ......."
അതു കൂസാതെ ഗീതു താഴോട്ട് നോക്കി...
"ശ്ശൊ ഇച്ചിരി ആഴം ഒണ്ടെന്ന് തോന്നണ് .... തിരിച്ചിറങ്ങുമ്പൊ പേടിയാണെങ്കി ഞാൻ ചാടൂല കേട്ടോ..."
"പിന്നെ നിന്നെ താഴെ ഇറക്കാൻ സ്പൈഡർമാൻ വരോ.....?"
"ഇല്ല... ഏട്ടൻ ചാടീട്ട് ആ ഏണിയെടുത്ത് വച്ച് തന്നാതി ഞാൻ അതിലൂടെ ഇറങ്ങിക്കോളാം...."
ഒരു കൂസലുമില്ലാതെ അവളത് പറയുമ്പൊ മുകേഷ് നോക്കും പോലെ നോക്കി നിക്കാനെ എനിക്ക് കഴിഞ്ഞുള്ളു.
മറുപടി കാക്കാതെ ഗീതു ഓടിന് മണ്ടേലൂടെ നാല് കാലേൽ നടന്ന് തുടങ്ങി .... ഗുരുവിന്റെ പാത പിന്തുടരുന്ന പോലെ ഞാനും നാല്ക്കാലിൽ അവളെ പിന്തുടർന്നു....ഹൊയ് ഹൊയ്..ഹൊയ് ഹൊയ്
"ഗീതു..... "
"ഗീതുവേ......"
"എന്താ.......?"
"നമ്മളെ കണ്ടാലിപ്പൊ കള്ളന്മാര് പോവുന്ന പോലൊണ്ടല്ലേ........ നാട്ടുക്കാര് വല്ലോം കണ്ടാൽ ആകെ ബഹളമാവും...."
"സ്വന്തം വീട് മോഷ്ടിക്കുന്ന കള്ളന്മാരെ നാട്ടുക്കാരൊന്നും ചെയ്യൂല ....പേടിക്കണ്ട....."
"അല്ല...നിനക്കി താരുന്നോ പണി . ഞാൻ നിന്നെ കെട്ടണേന് മുമ്പ് ...."
"എന്ത് പണി ....?"
"മോഷണം ......"
ഗീതു ഒന്ന് നിന്നിട്ട് തിരിഞ്ഞ് എന്നെ തുറിച്ച് നോക്കി......
ഹൊ ഇപ്പൊ ഇടിച്ചേനെ ഡിക്കീല്.. ഗീതൂന്റെ നിതംബത്തിന്റെ താളത്തിനൊത്ത് യാന്ത്രികമായി ചലിച്ചു കൊണ്ടിരുന്ന ഞാൻ ഗീതുനിന്നപ്പൊ ബ്രേക്കിടാൻ വിട്ട് പോയി...
"ഹ്.. അ... അല്ല ...നിന്റെ ഈ മെയ് വഴക്കോം അനുഭവജ്ഞാനോക്കെ കണ്ട് ചോതിച്ചതാ...."
അവളുടെ നോട്ടത്തിൽ വിരണ്ടു പോയി ഞാൻ. പെണ്ണ് കാല് മടക്കി ഒന്ന് ചവിട്ടിയാ മതി....
ഗീതു വീണ്ടും മുന്നോട്ട് ചലിച്ചു. കുട്ടിയാന പോലെ പുറകേ ഞാനും..
"നമ്മടെ വീടും ഓടിട്ടതായിരുന്നല്ലോ... അപ്പൊ അതിന്റെ മണ്ടേലൊക്കെ ഞങ്ങള് കേറുമായിരുന്നു......."
"ഐ സീ....."
ചുവരിന് മുമ്പിലെത്തിയപ്പൊ ഗീതുനിന്നു.
ഇനിയെന്ത് പണിയാണെന്ന് ചിന്തിച്ച് ഞാനവളെ നോക്കി.
വീടിന് മുകളില് ഒരു മുറി കൂടിയുണ്ട് .... മച്ചിന് സൈഡിലായിട്ട് മുകളിലൊരു നില എന്ന് പറയാൻ അത് മാത്രമേ ഉള്ളൂ....
💬 Comments
View all comments