Chapter Title : ഗീതാഗോവിന്ദം 3 [കാളിയൻ]
നിന്ന് കറങ്ങുകയാണ്. എന്നാൽ പെട്ടെന്ന് എന്നിലേക്ക് അവളുടെ ശ്രദ്ധ പതിഞ്ഞതും നാക്ക് കടിച്ച് നാണത്താൽ ആ കവിളുകളൾ തുടുക്കുന്നത് ഞാൻ കണ്ടു.....
"എന്നെ തുറിച്ച് നോക്കാതെ മാനത്തോട്ട് നോക്ക് മനുഷ്യാ അങ്ങോട്ട് ..... "
വിടർന്ന അരക്കെട്ട് ഇരുവരത്തേയ്ക്കു ആട്ടി എന്റെരുകിലേയ്ക്ക് വന്ന് അത് പറഞ്ഞത് തികട്ടി വന്ന നാണം മറയ്ക്കാനാണെന്ന് നൂറു വട്ടമുറപ്പ് ....
പക്ഷെ ഗീതു കൈ ചൂണ്ടിയതിന് നേരെ മാനത്തിലേയ്ക്ക് നോക്കിയ എനിക്ക് മറ്റൊരനുഭവമായിരുന്നു....
നക്ഷത്രങ്ങളാൽ നിറഞ്ഞ് നിന്ന പാതിരാവ് ... വളരെ മനോഹരമായ ദൃശ്യമായിരുന്നു അത്. തിളക്കമേറ്റിയ ചില നക്ഷത്രങ്ങൾ എന്നെ നോക്കി കൺചിമ്മുന്ന പോലെ തോന്നി എനിക്ക് .
ഗീതു എന്റെ കൈകളിൽ കൈകോർത്ത് ആ സുന്ദരമായ കാഴ്ചയിൽ എന്നോടൊപ്പം പങ്ക് ചേർന്നു....
ഞാൻ ഇത്രയും വർഷത്തെ ജീവിതത്തിൽ ആകാശം ഇത്രയും ഭംഗിയിൽ . നമ്മുക്കെവിടുന്നാ ഇതിനൊക്കെ സമയം. വാല് നീണ്ട നക്ഷ്ത്രങ്ങൾക്കിടയിൽ ചന്ദ്രനൊരു അരിവാൾ പോലെ കാണപ്പെട്ടു. എന്തോ എനിക്കൊരുപാട് സന്തോഷം തോന്നി. ഗീതുവിനോട് ബഹുമാനവും . കുറച്ച് അസൂയയും എനിക്ക് മുന്നേ അവളിതെല്ലാം ആസ്വാദിച്ചിട്ടുള്ളതിനാൽ ....
വല്ലാത്തൊരു കുളിർക്കാറ്റ് വീശി.. നിലാവെളിച്ചത്തിൽ കുളിച്ച് നിന്ന ഗീതൂന്റെ മുഖത്ത് തഴുകി അവളുടെ മുടിയിഴകളെ തലോടി ആ കാറ്റ് പോയി... ആയിരം താരങ്ങൾ പ്രഭ ചൊരിഞ്ഞ് നിന്നപ്പോഴും അതിനെ അവഗണിച്ച് ഞാൻ ഗീതൂന്റെ മുഖത്ത് തന്നെ നോക്കി നിന്നു.. പ്രകാശവർഷങ്ങൾക്കകലെ നിൽക്കുന്ന നക്ഷത്രങ്ങളെക്കാൾ പ്രഭ ചൊരിഞ്ഞ് എന്റെ അരികെ ഒരു നക്ഷത്രം നിക്കുന്നുണ്ടായിരുന്നു. ചിമ്മി തിളങ്ങി.....
"സൂപ്പർ അല്ലേ.........." മാനത്ത് നോക്കി കൺചിമ്മി ഗീതു ചോദിച്ചു....
" അതെ....''
ഗീതൂന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാനാവാതെ ഞാൻ പറഞ്ഞു.
"എന്തൊരു മടിയായിരുന്നു വരാൻ ...... മടിയൻ ....... ഇപ്പൊ കണ്ടോ......?"
" കണ്ടു......''
"ഇത്രേം സുന്ദരായിട്ട് ഗോവിന്ദേട്ടൻ എപ്പോഴേലും കണ്ടിട്ടുണ്ടോ ......" മാനത്ത് നോക്കി ഗീതു ചോദിച്ചു.
" ഇല്ല ഗീതു... ഇല്ല.....''
ഗീതൂനെ അത്രയും സുന്ദരമായിട്ട് ഞാനന്നായിരുന്നു കണ്ടത് ......
തണുത്ത ഇളം കാറ്റ് വീശി കൊണ്ടേ ഇരുന്നു. വസ്ത്രങ്ങൾക്കിടയിലേക്ക് കുളിര് കേറിയതും ഞാൻ ഇരുകൈകളും ചേർത്ത് കെട്ടിപിടിച്ചു... പക്ഷെ ഗീതുവിന്
💬 Comments
View all comments