Chapter Title : ഗീതാഗോവിന്ദം 3 [കാളിയൻ]
ആ തണുപ്പ് ഒരു പ്രശ്നമായിട്ടെ തോന്നീല്ല... അവൾ കൈയും വീശി ആ ടെറസിന്റെ ഒരു മൂലയിലേയ്ക്ക് ചെന്നിരുന്നു.. കാല് തിട്ടയ്ക്ക് പുറത്ത് തൂക്കിയിട്ട് കൈകൾ തിട്ടയിലൂന്നി ഇരുന്ന് ഗീതു ആകാശത്ത് തന്നെ നോക്കി ഇരുന്നു... ഞാനും അവളെ പോലെ മറ്റേ മൂലയിലേയ്ക്ക് ചെന്നിരുന്ന് വാനനിരീക്ഷണം നടത്തി. തണുത്ത കാറ്റത്ത് അവിടിരിക്കാൻ വല്ലാത്തൊരു സുഖം തോന്നി. താഴോട്ട് നോക്കിയാൽ എല്ലാം കാണാമായിരുന്നു. മുറ്റം, തുളസിത്തറ എന്തിന് നമ്മുടെ നടുമുറ്റം പോലും .....
" നമ്മളൊരുപാട് വൈകി പോയല്ലേ ഗോവിന്ദേട്ടാ...."
"മ് .....എന്താ ......? "
"അല്ല ...... ഒന്നൂല്ല.........."
അവൾ ചോദിച്ചത് പയ്യെ എന്റെ മനസ്സിൽ തെളിഞ്ഞു .....
"ഗീതൂ......"
"എന്തോ........."
"എന്നെ വിവാഹം ചെയ്തത് അബദ്ധമായിട്ട് നിന്നക്കെപ്പോഴെങ്കിലും തോന്നീട്ടുണ്ടോ ......?. "
ഗീതു പെട്ടെന്നെന്നെ തിരിഞ്ഞ് നോക്കി.....
"അതെന്താ ഏട്ടാ ഇപ്പൊ അങ്ങനെ തോന്നാൻ ....."
അവളുടെ മുഖത്തെ ഭാവം എന്തായിരുന്നു എന്ന് എനിക്ക് വായിച്ചെടുക്കാനായില്ല.
"ഇന്നുവരെ ഞാനിങ്ങനൊരു ചോദ്യം മനസ്സിൽ പോലും ചോദിച്ചിട്ടില്ല. ഇന്നാണ് ഞാൻ ഇത് ചിന്തിക്കുന്നത് തന്നെ....."
"അതെന്തുപ്പറ്റി ....."
വായുവിൽ ആട്ടി കൊണ്ടിരുന്ന കാല് തിട്ട മേൽ മടക്കി വച്ച് മുട്ടിൽ തല ചായ്ച്ച് ചിരിച്ച് കൊണ്ട് ഗീതു എന്നോട് ചോദിച്ചു...
"ഇന്നു വരെ ഒരു ഭർത്താവിന്റെ കടമകളെല്ലാം നന്നായിട്ട് ഞാൻ ചെയ്തു എന്നാണ് എന്റെ വിശ്വാസം. അത് കൊണ്ടാവാം ഇങ്ങനൊരു ചോദ്യം എന്റെ ഉള്ളിലുണ്ടാവാഞ്ഞത്. പക്ഷെ ഇന്ന് .... ഇന്ന് ഞാൻ പ്രണയിക്കുന്നു... ഈ അഞ്ച് വർഷത്തിലൊരിക്കലും ഉണ്ടാവാത്ത രീതിയിലുള്ള ഒരനുഭൂതി. ഭർത്താവിന്റെ കടമകൾ പാലിക്കുമ്പോഴും ഒരു കാമുകന്റെ കടമകൾ പാലിക്കാൻ ഞാൻ മറന്നു പോയോ എന്നൊരു ഡൗട്ട് ...
ഗീതു പുഞ്ചിരിച്ചതല്ലാതെ ഒന്നും മിണ്ടിയില്ല....
"പ്രണയത്തോടെ മിണ്ടീട്ടില്ല. ഉമ്മ തന്നിട്ടില്ല. ഹണിമൂൺ പോയിട്ടില്ല.... ഇപ്പൊ ഞാനതെല്ലാം ചെയ്യാനാഗ്രഹിക്കുന്നു....
കല്യാണം കഴിഞ്ഞ നാൾ മുതൽ നീ എന്നിൽ നിന്നും അതൊക്കെ പ്രതീക്ഷിച്ചിരുന്നില്ലേ... തിരക്കുകളിൽ നട്ടംതിരിയുന്ന ഭർത്താവിനെക്കാൾ പ്രണയിനിക്ക് വേണ്ടി തിരക്കുകൾ മാറ്റി വച്ച് അവളെ പ്രണയിക്കുന്ന ഒരു കാമുകനെ അല്ലേ നീ ആഗ്രഹിച്ചത് ... "
വാക്കുകൾ എന്നിൽ നിന്നും യാന്ത്രികമായ്
💬 Comments
View all comments