0%

Chapter Title : ഗീതാഗോവിന്ദം 3 [കാളിയൻ]

Author : Kambikathakal Read All Parts 531

പുറത്ത് വന്നു.

പുഞ്ചിരിയോടപ്പം ഗീതുവിന്റെ കണ്ണുകൾ നിറഞ്ഞപ്പോഴാണ് ഞാൻ വേദനയോടെ പലതും തിരിച്ചറിയാനാരഭിച്ചത് .....

പണ്ടവൾ ചോറു പൊതിഞ്ഞ് ബാഗിൽ വച്ച് ബാഗ് തോളിലേയ്ക്ക് തൂക്കി നൽകുമ്പോഴും എന്നിൽ നിന്നൊരുമ്മ പ്രതീക്ഷിച്ച് കവിളും നെറ്റിയും വിയർപ്പ് തുടച്ച് കാത്ത് നിന്നിരുന്നില്ലേ.... എന്തിന് ഒരു ഭംഗി വാക്കെങ്കിലും താൻ പറഞ്ഞിട്ടുണ്ടോ ..... ഒന്നും നൽകാതെ നാശം ഇന്നും വൈകി എന്ന് പറഞ്ഞ് പടിയിറങ്ങുമ്പോഴും നാളെ ലഭിക്കുമെന്ന് പ്രതീക്ഷിച്ച് ഗീതു എന്നെ യാത്രയാക്കാറുണ്ടായിരുന്നു.

തുണിയെടുക്കാൻ പോവുമ്പോർ എന്നെ പ്രീതിപ്പെടുത്താൻ പലതും അണിഞ്ഞ് മുന്നിൽ വരുമ്പോൾ ഏതേലും എടുത്തോണ്ട് വാടീ എന്ന് പറഞ്ഞ് അവഗണിച്ച് ഞാൻ എന്റെ തിരക്കുകളിലേയ്ക്ക് ഊളിയിടാറുണ്ടായിരുന്നു.

ഗീതൂന്റെ കൂട്ടുക്കാരുടെ ഫൺഷനൊക്കെ പോകുമ്പോൾ അവളുടെ ഫ്രണ്ട്സ് മെലിഞ്ഞിരിക്കുന്നതിൽച്ചൊല്ലി ഗീതൂനെ ഒരുപാട് കളിയാക്കാറുണ്ട്.. ഞാനും അവരോടൊപ്പം ചേർന്ന് അവളെ കളിയാക്കിയതല്ലാതെ ഒരിക്കലും സപ്പോർട്ട് ചെയ്ത് സംസാരിച്ചിട്ടില്ല. അത് എനിക്ക് അപരിചിതരായ ഗീതൂന്റെ കൂട്ടുക്കാരോട് അടുക്കാനായിരുന്നെങ്കിലും അവരുടെയൊക്കെ മുന്നിൽ വച്ച് പിന്താങ്ങേണ്ട ഭർത്താവ് തന്നെ പരിഹസിക്കുമ്പോൾ എന്ത് മാത്രം നൊന്ത് കാണും ഗീതൂന്. അന്ന് ഞാനതൊന്നും ചിന്തിച്ചിരുന്നില്ല. ഉള്ളില് വല്ലാത്ത വേദന തോന്നീട്ടാവുമോ അപ്പോഴൊക്കെ എന്റെ തോളിൽ തൂങ്ങി കയ്യിലൊരു ചെറു നുള്ള് അവൾ വച്ച് തന്നിരുന്നത്...

ഒരു നൂറ് ആഗ്രഹവും പ്രതീക്ഷകളുമായിട്ടാവില്ലേ അവളെന്റെ വീട്ടിലേക്ക് വലത് കാൽ വച്ച് വന്നത്. പെണ്ണ് കാണലിന് പോയപ്പോൾ ജനൽ പഴുതിലൂടെ കണ്ട ഗീതൂന്റെ മിഴികളിലെ തിളക്കം കല്ല്യാണത്തിന് ശേഷവും എനിക്ക് നിലനിറുത്താനായോ ?.....:
ഇല്ലാ...............

എന്റെ മുഷിഞ്ഞ ജീവിതം ഗീതൂന്റെ ചുറുച്ചുറുക്കും സന്തോഷവും കൂടി ഇല്ലാതാക്കിയില്ലെ ... ഒടുക്കം കുട്ടികളില്ലാന്നുള്ള എല്ലാവരുടെയും പഴി പറച്ചിലിലേയ്ക്ക് അവളെ തനിച്ച് ഞാനയച്ചില്ലേ....? പാവം .... ആ ഒരു കാര്യത്തിൽ ഗീതു അവളുടെ സന്തോഷവും ആഗ്രഹങ്ങളുമൊക്കെ മറന്ന് കാണും ...

വല്ല്യ കുറുമ്പിയാണ് നിന്നെ കൊണ്ട് കൂട്ടിയാൽ കൂടില്ലാന്ന എന്നായിരുന്നു അച്ഛന്റെ കല്യാണ തലേന്നുള്ള തമാശ നിറഞ്ഞ നിർദേശം. അങ്ങനെ ഉള്ള ഒരു പെണ്ണ് എന്റെ ജീവിതത്തിൽ വന്നപ്പോൾ എന്റെ ഇഷ്ടങ്ങൾക്കും സൗകര്യത്തിനും വേണ്ടി അവളുടെ സ്വഭാവം പോലും മാറ്റിയില്ലേ..... മകളുടെ ആ മാറ്റിത്തിൽ ആ അച്ഛൻ എത്രമാത്രം

💬 Comments

View all comments