0%

Chapter Title : ഗീതാഗോവിന്ദം 3 [കാളിയൻ]

Author : Kambikathakal Read All Parts 534

പെണ്ണ്... ആ കണ്ണുകളിൽ ആദ്യം കണ്ടതിനേക്കാർ തിളക്കം ഉള്ളത് പോലെ എനിക്ക് തോന്നി... എന്നിൽ നിന്ന് ഇങ്ങനെ ഒരു തിരിച്ചറിവും ക്ഷമ ചോദിക്കലും ഒരുപാട് നാൾ മുതൽ അവൾ ആഗ്രഹിച്ചിട്ടുണ്ടാവണം. ഇതിന്റെ പേരിൽ പരിഭവമോ പരാതിയോ വഴക്കോ ഒന്നും അവൾ ഇന്ന് വരെ എന്നോട് പറഞ്ഞിട്ടില്ല.. ഒടുവിൽ ഞാൻ ക്ഷ്മ ചോദിച്ചപ്പോൾ അഞ്ച് വർഷത്തെ നിരാശ നിറഞ്ഞ ജീവിതമാണ് 'സാരല്ലാ' എന്ന ഒറ്റവാക്കിൽ അവൾ പറഞ്ഞൊഴിഞ്ഞത്.

"ഇനി ഒരിക്കലും ഞാൻ നിന്നെ നിരാശപ്പെടുത്തില്ല. ഉറപ്പ് ...."
എന്തോ എനിക്ക് അത് പറയാതിരിക്കാനായില്ല....

"ആ ബെസ്റ്റ് ... നിങ്ങളെ കൊണ്ട് അതിനൊന്നും പറ്റൂല്ല. എനിക്ക് വേണ്ടി ഏണീക്കേറാൻ പോലും മടിക്കാണിച്ച മോനാ.... ബോറൻ .... മ്‌ഹും........"
ഗീതു ചിണുങ്ങി...

"ഏയ് ഞാൻ വെറുതെ പറഞ്ഞതൊന്നുമല്ല. ഇന്നുമുതൽ ഞാൻ നിന്റെ ഏതാഗ്രഹവും സാധിച്ച് തരും ....."

"ഓഹോ.... എങ്കി ലിവിടുന്ന് താഴേക്കെടുത്ത് ചാടിയേ നോക്കട്ടെ ....."

ഒന്ന് ഞെട്ടിയെങ്കിലും എന്റെ മനസ്സ് അവൾക്ക് വേണ്ടി എന്തിനും തയ്യാറായിരുന്നു. ഞാൻ ഇരുന്ന തിട്ടയിൽ നിന്നെണീറ്റ് ചാടാനൊരുങ്ങി. ഞാൻ എണീക്കുന്ന ഭാവം കണ്ടപ്പോഴെ അപ്പുറത്തൊരുത്തി ചാടി എന്നീറ്റ് എന്റെ അരുകിലെത്തിയിരുന്നു.

കാറ്റത്ത് പാറി പറന്ന എന്റെ ഷർട്ടിന് പുറകിൽ ഗീതു പിടിച്ചു..

"ഇനി എന്തൊക്കെ പ്രായശ്ചിത്തം ചെയ്താലും പോയ കാലവും പ്രായവുമൊക്കെ തിരിച്ച് വരുമോ ഗോവിന്ദേട്ടാ...."

"നമ്മുക്ക് അതിന് 50 ഉം 60 ഉം ഒന്നുമായില്ലല്ലോ ഗീതു . 29 ഒക്കെ ഒരു പ്രായമാണോ ? ഇപ്പൊ ഉള്ള പിള്ളേരൊക്കെ കല്യാണം കഴിക്കുന്നത് 29 വയസ്സിലാ... നമ്മൾ നഷ്ടപ്പെടുത്തി കളഞ്ഞ ആ കാലഘട്ടം തിരിച്ച് പിടിക്കാൻ നമ്മുക്കിനിയും സമയമുണ്ട്. "

"എന്നാലും കല്യാണം കഴിഞ്ഞ സമയത്തുള്ള ആ ഒരു വൈബൊക്കെ ഇനി ഒരിക്കലും തിരിച്ച് കിട്ടൂല്ല ... "

"അതില്ലാ... പക്ഷെ ......"

"പക്ഷെ ?....."

"പക്ഷെ നമ്മൾ ശ്രമിച്ച് നോക്കുന്നതിൽ തെറ്റില്ലല്ലോ... നോക്ക് ഇപ്പൊ നമ്മൾ മാത്രമേ ഉള്ളൂ. നാട്ടിൽ നിന്ന് വളരെ അകലെ ബന്ധുക്കളുടെയോ നാട്ടുകാരുടെയോ ശല്യമില്ല. നമ്മൾ മാത്രം..... ഒരു കുട്ടി കൂടെ ആവുമ്പോൾ നമ്മൾ ആ തിരക്കിലേക്ക് പോവും.

💬 Comments

View all comments