Chapter Title : ഗീതാഗോവിന്ദം 5 [കാളിയൻ]
ചെയ്യുമെന്ന് പറഞ്ഞിട്ട് എന്നോട് ദേഷ്യപ്പെടുവാണോ ...." തിരിഞ്ഞ് വന്ന് പരിഭവവും വശീകരണം കലർന്ന രീതിയില് അവളത് ചോദിച്ചപ്പോ ഞാൻ അയ്യടാ ന്നായി. എത്ര പെട്ടെന്നാ പെണ്ണിന്റെ ഭാവം മാറിയത്... "അത് പിന്നെ ..... അതല്ലേ ഞാൻ വന്നത് ....ഞാൻ പറഞ്ഞാൽ പറഞ്ഞതാ ....എന്റെ പൊന്നൂസിന് വേണ്ടി ഞാൻ ഏതറ്റവും പോവും. നെഞ്ചിൽ ചേർന്ന് കിടന്ന ഹാൻഡ് ബാഗ് തൊട്ട് ഞാൻ സത്യം ചെയ്തു. " "എനിക്കറിയാം ഏട്ടന് ഞാൻ കഴിഞ്ഞേ മറ്റെന്തും ഉളളന്ന് ... " ഗീതു അല്പം കൂടി ചേർന്ന് നിന്നു .അവളുടെ കൊഞ്ചലും ലാസ്യതയുമൊക്കെ കണ്ടിട്ടെന്തോ പന്തികേട് തോന്നി എനിക്ക് . "അതേ ദേ ആ മാവ് കണ്ടോ.........." തുറന്ന ഷർട്ടിനകത്തൂടെ എന്റെ നെഞ്ചിൽ ഇടത് കൈ ചേർത്ത് , വഴിയരികിൽ ചാഞ്ഞ് നിന്ന മാവ് ചൂണ്ടി അവൾ ചോദിച്ചു... "അതി..... ന് ...?" "അതില് ദേ മാങ്ങയൊണ്ട് ... ഒന്ന് എനിക്ക് പറിച്ച് തര്വോ.....പ്ലീച്ച് ........." ഇപ്പൊ പെണ്ണിന്റെ രണ്ട് കൈയ്യും എന്റെ നെഞ്ചിലാണ്. എന്തോ വലിയ പെയ്ന്റിംഗ് ചെയ്യും പോലെ വിരലുകൾ നെഞ്ചിൽ വരയ്ക്കുന്നുണ്ട്. "ഇത്രേ ഉള്ളൂ...... അതിനാണോ നീ ഇങ്ങനെ നിന്ന് ഒലിക്കുന്നേ .......തേനൊലിക്കും പോലെ . " ഞാനവളുടെ താടി പൊക്കി ചോദിച്ചപ്പോ പെണ്ണ് നാണം കൊണ്ട് ചിരിച്ച് പോയി. ഞാനവളെ വിട്ട് തറയിൽ നിന്ന് നാലഞ്ച് കല്ലെടുത്തു. "എറിഞ്ഞിടണ്ടാ....കേറി പറച്ചാതി ....." "ഏഹ് ........." "എറിഞ്ഞിടാൻ എനിക്കുമറിയാം കേട്ടോ .... " "എറിഞ്ഞിട്ടാലും കേറി പറിച്ചാലും മാങ്ങ തനല്ലേ മോളൂ കിട്ടുന്നേ അല്ലാതെ തേങ്ങ അല്ലല്ലോ......." "എനിക്ക് വേണ്ടി ഏട്ടൻ ഇച്ചിരി കഷ്ടപ്പെടുന്നത് കാണാനാ ഞാൻ പറഞ്ഞെ . എറിഞ്ഞിടാൻ എല്ലാർക്കും പറ്റുമല്ലോ... എനിക്ക് മാങ്ങേം വേണ്ട ഒന്നും വേണ്ട.... മ്ഹും ....... " ആ പരിഭവം അടവാണെന്ന് എനിക്ക് മനസിലായി... എങ്കിലും വീണ് കൊടുക്കാതെ വഴിയില്ല.... "നില്ല് നില്ല്.....നിനക്ക് ഞാൻ മാങ്ങ കേറി പറിച്ച് തരണം അത്രേ്ല്ലെ ഉള്ളു. നിക്ക് ...." ഞാൻ ചുമന്നിരുന്ന ബാഗെല്ലാം മാവിന്റെ മൂട്ടിൽ അടുക്കി വച്ചു. തെങ്ങ് കേറ്റമൊക്കെ പണ്ടത്തെ എന്റെ
💬 Comments
View all comments