Chapter Title : ഗീതാഗോവിന്ദം 5 [കാളിയൻ]
ഗീതൂന്റെ ഈ മൂഡ് ചെയ്ജാണ് പ്രശ്നം. അതെല്ലാ സ്ത്രീകൾക്കും കാണുമാവും.. ആഹ് എന്തോ ആവട്ടെ. ************ പക്ഷെ ഈ സന്തോഷമൊന്നും നീണ്ട് നിന്നില്ല. വീട്ടിലെത്താൻ വൈകി. ഉച്ച കഴിഞ്ഞു. നേരത്തേ വരാൻ പറഞ്ഞ ഭാര്യയ്ക്ക് മുന്നിൽ താമസിച്ച് ചെല്ലുന്നതിനേക്കാൾ വലിയ അപരാധം വേറെ ഇല്ല . ഫോണിലെ സംസാരം കേട്ട് , വൈകിയാണെങ്കിലും നല്ലൊരു കളി പ്രതീക്ഷിച്ച് ചെന്ന ഞാൻ കണ്ടത് കലി മൂത്ത് നിന്ന ഗീതുനെയാണ്. വൈകി വന്നതിന് വഴക്കായി . അതിലും വലിയ വഴക്കായിരുന്നു ഇത്രേം വൈകിയില്ലേ തറവാട്ടിൽ നാളെ പോവാമെന്ന് പറഞ്ഞപ്പൊ ഉണ്ടായത്..... എന്നോടൊള്ള ദേഷ്യം ഇന്ന് തന്നെ പോണമെന്ന വാശിയിൽ അവൾ തീർത്തു. അങ്ങനെ പാതിരാത്രി മാത്രമേ തറവാട്ടിൽ എത്തുള്ളൂ എന്നറിഞ്ഞിട്ടും ഞങ്ങൾ തറവാട്ടിലേക്ക് തിരിച്ചു.. സൃഷ്ടിച്ച തമ്പുരാന് പോലും മനസിലാക്കാൻ കഴിയാത്ത മായ പ്രഹേളികയാണ് സ്ത്രീയെന്ന് ഒരിക്കൽ കൂടി എനിക്ക് മനസിലായി. ട്രയിനിലാണ് ഞങ്ങൾ നാളിലേക്ക് തിരിച്ചത്. അവിട്ന്ന് ബസ്സിൽ പോണം ബസ്സ് ടൗണിലെത്തിയപ്പോഴേക്കും രാത്രി ആയിരുന്നു. ഇത്ര വൈകിയിട്ടും ഇന്ന് തന്നെ പുറപ്പെട്ടത് എന്നോടുള്ള വാശി ആണെങ്കിലും മുത്തശ്ശി വിളിച്ചൊടനെ വരാൻ അവൾ തീരുമാനിച്ചത് മുത്തശ്ശിയോടുള്ള സ്നേഹം കൊണ്ടാണ് . അവൾക്ക് മുത്തശ്ശീന്ന് പറഞ്ഞാൽ ജീവനാണ്. എന്റെ കുടുംബത്ത് എല്ലാരും ഗീതൂനെ കുറ്റപ്പെടുത്തിയപ്പോഴും അവളെ ചേർത്ത് പിടിച്ച ഒരേ ഒരു വ്യക്തി മുത്തശ്ശിയാണ്. മാത്രമല്ല പുള്ളിക്കാരിക്ക് നല്ല വയസ്സായി. അതിന്റെ ടെൻഷൻ മൊത്തോം ഇവൾക്കാണ്. അതോണ്ടാണ് എത്രയും പെട്ടെന്ന് മുത്തശ്ശീടടുത്ത് ചെല്ലാനിത്ര വാശി. ടൗണിലെത്തി ബസ്സിറങ്ങിയപ്പോഴേ മണി 10 ആയി. ഒരു ഓട്ടോ റിക്ഷ പോയിട്ട് മന്യുഷ്യ കുഞ്ഞ്
💬 Comments
View all comments