0%

Chapter Title : ഗീതാഗോവിന്ദം 5 [കാളിയൻ]

Author : Kambikathakal Read All Parts 2.3K

വാ....വാ...." ശങ്കരമ്മാവനാണ്. "എത്ര നാളായെടാ നിന്നെ ഒന്ന് കണ്ടിട്ട്..... വാ മോളേ .... മുത്തശ്ശി രാവിലെ മുതൽ നിന്നെ കാത്തിരിക്ക്യാ ......" "ന്റെ ഗോപു അല്ലേ അത് ...." പൂമുഖത്ത് നിന്ന് മുത്തശ്ശിയാണ് വിളിച്ചത് ... ഞങ്ങൾ അങ്ങോട്ടേയ്ക്ക് ചെന്നു. മുത്തശ്ശിയെ കണ്ടതും ഗീതു ഓടി അരികിലേക്ക് ചെന്നു. അവിടെ നിന്ന എല്ലാവരും വായും പൊളിച്ചാണ് ഗീതുവിനെ നോക്കിയത് ... അതിന് കാരണം എനിക്കറിയാം. ഇവരൊന്നും ഈ രൂപത്തിൽ അല്ല അവളെ കണ്ടിട്ടുള്ളത്. കടും വയലറ്റ് നിറത്തിൽ വെള്ളക്കല്ല് പതിപ്പിച്ച അമ്പ്രല്ലാ മോഡൽ ചുരിദാറിൽ ഒരു രാജകുമാരിയെ പോലെയാണ് ഗീതു പ്രത്യക്ഷമായത്. വാടി മെലിഞ്ഞ ഗീതൂനെ മാത്രമെ അവർ കണ്ടിട്ടുള്ളു. സ്ത്രീജനങ്ങളിലെ അസൂയ നിറഞ്ഞ നോട്ടവും പെൺകുട്ടികളിലെ ആരാധന നിറഞ്ഞ നോട്ടവും ഞാൻ ശ്രദ്ധിച്ചു. "വന്നോ എന്റെ സുന്ദരിക്കുട്ടി....." മുത്തശ്ശി ഗീതുവിന്റെ മുഖം കൈക്കുമ്പിളിലാക്കി സ്നേഹത്തോടെ വിളിച്ചു. "ചേച്ചി .... ആളാകെ മാറീലോ ....." കണ്ണും തള്ളി മുത്തശ്ശീടെ പുറകീന്ന് ഓടി വന്ന രൂപം കണ്ട് ഞാൻ പേടിച്ച് തെന്നിമാറി. ആവണിയാണ്. നമ്മുടെ കല്യാണപ്പെണ്ണ്. മുഖത്ത് എന്തൊക്കെയോ തേച്ച് പിടിപ്പിച്ചിട്ടുണ്ട്. ഫേഷ്യലാവും. മനുഷ്യന്റെ പാതി ജീവൻ പോയി .... "സുന്ദരിയായല്ലോ ...." ആവണിയ്ക്കിപ്പൊഴും അമ്പരപ്പ് മാറീല . "എന്റെ കുട്ടി പണ്ടേ സുന്ദരി തന്നാ....നീ ഇനി ഈ കുന്ത്രാണ്ടം എത്ര തേച്ചാലും അവൾടെ മുഖത്തെ ചൈതന്യമൊന്നും നിനക്ക് കിട്ടാൻ പോണില്ല..." മുത്തശ്ശി ഗീതൂനെ തലേൽ തടവി പറഞ്ഞു. "അതെ അതെ , നീ ഫുള്ളും ഉടായിപ്പ് ആണല്ലോടി " ഞാൻ അവളുടെ മുഖത്തെ ഫെയ്സ് പാക്ക് ചൂണ്ട്

💬 Comments

View all comments