Chapter Title : ഗീതാഗോവിന്ദം 5 [കാളിയൻ]
വിരലുകൊണ്ട് വഴിച്ച് മണത്ത് നോക്കി ചോദിച്ചു... "നീ പോടാ......" "ഏഹ് പോടാന്നോ..... നിന്നെ....." അപ്പഴേക്കും പെണ്ണ് ഓടിയിരുന്നു. "ഗീതുവേ .... വാ...വാ... ഇന്നലെ എത്തുമെന്ന് പറഞ്ഞതല്ലേ.... എന്താ വൈകിയേ....." ശാരദമ്മായി ആണ് . പുറത്ത് നിന്ന ശേഖരമ്മാവന്റെ ഭാര്യ .... "ഗോവിന്ദേട്ടൻ വരാൻ വൈകി അമ്മായി..... അതാ... അമ്മ പറഞ്ഞില്ലേ.... നമ്മളിന്നലെ വന്നു നാട്ടിൽ .പിന്നെ വൈകിയോണ്ട് വീട്ടില് തങ്ങി. " "ഇല്ലല്ലോ മോളെ ... രാധ പറഞ്ഞില്ലാ......" "മാമനെവിടെ അമ്മായി .... ?" "കുട്ടൻ രാവിലെ ഇറങ്ങിയതാട സാധനം എടുക്കാൻ . ഇതുവരേം കണ്ടില്ല. നിങ്ങള് വാ കഴിച്ചാരുന്നോ മക്കള് .... വാ കാപ്പി കുടിക്കാം .... രാധേ ..... രാധേ ദേ നിന്റെ മക്കള് വന്നിട്ടുണ്ട് ...." അമ്മായി അമ്മയെ നീട്ടി വിളിച്ചു...... അപ്പോഴാണ് മുറ്റത്ത് ഒരു കാറ് വന്ന് നിറുത്തിയതിന്റെ ശബ്ദം കേട്ടത് ....എല്ലാവരുടെയും നോട്ടം അങ്ങോട്ടായി ... "ആരാത് .... " മുത്തശ്ശി കണ്ണിന്റെ മൂർച്ച കൂട്ടി. " ലക്ഷ്മിയാ അച്ഛമ്മേ ...." തലയിലെ തോർത്ത് അഴിച്ച് തോളിലിട്ട് കൊണ്ട് അത് പറഞ്ഞ ശേഖരമ്മാവന് സന്തോഷം അടക്കാൻ സാധിച്ചിരുന്നില്ല.... കാറിൽ നിന്നിറങ്ങിയ ആൾക്കാരെ കണ്ട് ഞാൻ ഞെട്ടി. യു എസിലെ മോഹനമ്മാവനും ലക്ഷ്മി അമ്മായിയുമായിരുന്നു അത്. പുറകിൽ നിന്ന് ഒരു 20 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെൺക്കുട്ടിയിറങ്ങി. ഇത് ഭാമ ആയിരിക്കണം. ഞാനോർത്തു. അവസാനമായി ഡോർ തുറന്ന് പുറത്തിറങ്ങിയ ആളെ കണ്ടാണ് എല്ലാവരും ഞെട്ടിയത്. "ദുർഗ്ഗേച്ചി... " അമ്പരപ്പോടെ ആവണി അത് പറഞ്ഞതും ഒരു വെള്ളിടി വെട്ടി ... മാനത്ത്
💬 Comments
View all comments