Chapter Title : ഗീതാഗോവിന്ദം 5 [കാളിയൻ]
ഒരിക്കൽ പോലും എന്നെ അറിയിക്കാതെ ഞാൻ അറിഞ്ഞ് നൽകുന്നതും കാത്ത് നിന്നതിന്റെ സന്തോഷം. ഞെട്ടലിൽ നിന്ന് മുക്തയായി എന്നെ തിരിഞ്ഞ് നോക്കുമ്പോൾ ഗീതൂന്റെ കണ്ണുകളിൽ അത് നിറഞ്ഞ് നിന്നിരുന്നു. കണ്ണുകൾ കഥ പറഞ്ഞ നിമിഷം . വല്ലാത്തൊരു സംതൃപ്തിയോടെ ഞാൻ പുറകിലേക്ക് നടന്ന് ബൈക്കിനരുകിൽ ചെന്നു. ഇതൊരു തുടക്കം മാത്രമാണ്. പാവം എന്റെ ഗീതൂന് എനിക്കെല്ലാം നൽകണം. അവൾ അർഹതപ്പെട്ടതെല്ലാം , അതിലുപരി . അതോടൊപ്പം എനിക്കും നേടണം. അവളുടെ മനസ്സിലെ സ്നേഹവും ശരീരത്തിന്റെ സുഖവും. ഓഫീസില് ഉച്ചയുണ് സമയത്താണ് ആ കാൾ വരുന്നത്. നാട്ടീന്ന് മാമനാണ്. കുട്ടൻ മാമൻ. അമ്മേട ചേട്ടൻ . കുറേ നാളായിട്ട് നാട്ടിലെ വിവരോന്നുമില്ലായിരുന്നു. പെട്ടെന്ന് ആ പേര് ഫോണിൽ തെളിഞ്ഞപ്പൊ വല്ലാത്ത സന്തോഷം തോന്നി. നാട്ടീന്നൊക്കെ മാറി ഒറ്റയ്ക്ക് താമസിക്കുന്നവർക്കേ അതറിയൂ..... "ആഹ് മാമാ... " "ഗോപൂ..... ഹലോ......." "പറഞ്ഞോ മാമാ കേൾക്കാം...." "ആ മോനേ........" അതിൽ തുടങ്ങിയ സംസാരം തീർന്നത് അര മണിക്കൂറിന് ശേഷമാണ്. വിശേഷം പറഞ്ഞ് പറഞ്ഞ് മാമൻ ഏതാണ്ട് കട്ട് ചെയ്യാൻ ഒരുങ്ങിയതാണ്. അപ്പോഴാണ് വിളിച കാര്യം പറയാൻ മറന്നു എന്ന് പറഞ്ഞ് ആ കാര്യം പറഞ്ഞത്. വേറൊന്നുമല്ല ആവണീടെ കല്യാണ കാര്യമാണ്. കല്യാണമൊക്കെ ഉറപ്പിച്ചു. കല്യാണത്തിന് ക്ഷണിക്കാനാണ് വിളിച്ചത്. ഇത് അത് പറയാതെ നാട്ടിലെ സകല കാര്യവും വിളമ്പി . "എന്താ മാമാ ഇത്ര പെട്ടെന്ന് . എന്നോടൊന്നും പറഞ്ഞിരുന്നില്ലല്ലോ ......." "അത് മോനേ ഗീതൂന്റെ അബോർഷൻ സമയത്തായിരുന്ന് ആലോചനകളൊക്കെ നടന്നത്. അതാ നിന്നെ ഒന്നും അറിയിക്കാത്തത്. നല്ലൊരു ബന്ധം ഒത്ത് വന്നപ്പൊ ഞങ്ങളതങ്ങ്
💬 Comments
View all comments