Chapter Title : ഗീതാഗോവിന്ദം 5 [കാളിയൻ]
ഓഫീസിലെ മടുപ്പൻ സമയം തള്ളിനീക്കുബോഴായിരുന്നു. ഗീതൂന്റെ കാൾ വന്നത്. മൊബൈൽ സ്ക്രീനിൽ ഗീതൂന്റെ പേര് തെളിഞ്ഞതും മനസ്സിന് കുളിർമ തോന്നി. കാളർ ഐഡിയിൽ ചിത്രം ചേർക്കാനുള്ള സ്ഥലം ഒഴിഞ്ഞ് കിടക്കുന്ന കണ്ടപ്പോൾ ഗീതൂന്റെ നിറപുഞ്ചിരിയാൽ നിൽക്കുന്ന ഒരു ഫോട്ടൊ അതിൽ സേവ് ചെയ്യണമെന്നോർത്തു. എത്ര ടെൻഷൻ ആയിരുന്നാലും അവളുടെ ചിരി ജീവിതത്തിനൊരു അർത്ഥം നൽകും. പച്ചനിറത്തിൽ അമർത്തിയതും ഫോണിൽ നിന്നും ഗീതൂന്റെ സ്വരം കേട്ടു. അവൾക്ക് പിന്നെ ഹലോ കിലോ ഒന്നുമില്ല. നേരെ സംസാരമാണ്. "അതേയ് .............." " ഏത് ............" "മാമൻ വിളിച്ചിട്ടെന്താ എന്നെ അറിയിക്കാത്തത് ...." "അത്.... അത് ഞാൻ മറന്ന് പോയ്.....'' " ഓഹോ .......... ആവണീടെ കല്യാണത്തിന് വിളിച്ചതും മറന്നോ അപ്പൊ ...." "എടീ........." "മുത്തശ്ശി ഇപ്പൊ എന്നെ വിളിച്ചിരുന്നു. ഉടനെ അങ്ങ് ചെല്ലാനാ ഓർഡർ . ഇന്ന് തന്നെ ......." "ഓ...... " " അപ്പൊ എപ്പഴാ വരുന്നേ....." " എപ്പൊ , എന്നും വരുന്ന സമയത്ത് ...." " ഓ അപ്പൊ തറവാട്ടിൽ പോണ്ടെ ....?' ഗീതൂന്റെ സ്വരം മാറി തുടങ്ങി ഇരുന്നു. "എടീ ... കല്യാണത്തിന് ഇനീം ആഴ്ചകളില്ലേ... നമ്മുക്ക് കല്യാണത്തിന് രണ്ടീസം മുന്നേ പോയാൽ പോരെ... അവിടെ എല്ലാരുമുണ്ടല്ലോ...." " പറ്റില്ല .... മുത്തശ്ശി എന്നെ ഇന്ന് തന്നെ അങ്ങങ് ചെല്ലാനാണ് പാഞ്ഞത്. സ്വന്തം അമ്മാവന്റെ മോൾടെ കല്യാണത്തിന് രണ്ട് ദിവസം മുന്നേ ചെല്ലാൻ നാണമില്ലേ മനുഷ്യാ .........?" " നീ ഒന്നടങ്ങ് ഗീതു . തറവാട്ടിൽ ആണ് ചടങ്ങ് അവിടുത്തെ ജനപെരുപ്പം അറിയാല്ലൊ. അവരുടെ ഇടയിലേക്ക് നിന്നെ ഇട്ടു കൊടുക്കാൻ എന്തായാലും ഞാനില്ല. അബോർഷനെ പറ്റി നൂറ് പോരോട് വിശദീകരിക്കേണ്ടി വരും. " " ഓഹോ എന്നാൽ ഞാനൊരു സത്യം പറയട്ടെ .ഇവിടെ ഒറ്റയ്ക്ക് താമസിക്കുമ്പഴാ എനിക്ക് വീർപ്പ് മുട്ടൽ. സാർ രാവിലെ ഓഫീസിലോട്ട് പോയിട്ട് രാത്രിയല്ലേ വരുന്നേ. അതുവരെ ഞാനിവിടെ തനിച്ചാണ് . ഗോവിന്ദേട്ടൻ വരണില്ലേൽ വരണ്ട. ഞാനൊറ്റയ്ക്ക് പോകും. ഞാൻ പാക്ക് ചെയ്യാൻ പോവ്വാ...." "ഗീ...." ഫോണ് കട്ടായിരുന്നു. ചിരിക്കുന്ന ഫോട്ടൊ അല്ല
💬 Comments
View all comments