0%

Chapter Title : ഗീതാഗോവിന്ദം 5 [കാളിയൻ]

Author : Kambikathakal Read All Parts 2.1K

നിൽക്കാം. കഴിഞ്ഞ 6 മാസം ലീവെടുത്തതിൽ ഒരു മാസം പെൻഡിങാണ്. അത് ഉപയോഗിക്കാമായിരുന്നു. പക്ഷെ വേണ്ട ഗീതു ഒരു മാസം പോയിട്ട് ഒരു ദിവസം പോലും തറവാട്ടിൽ സർവൈവ് ചെയ്യില്ല..... കല്യാണത്തിന് തലേന്നോ മറ്റോ പോവാം. ഗീതൂനെ തത്ക്കാലം അറിയിക്കണ്ട ...... മനസ്സ് ചില കടുത്ത തീരുമാനങ്ങൾ നിസ്സാരമായ് എടുത്തു. പിറ്റേ ദിവസം പതിവ് പോലെ ഓഫീസിലെ മടുപ്പൻ സമയം തള്ളിനീക്കുബോഴായിരുന്നു. ഗീതൂന്റെ കാൾ വന്നത്. മൊബൈൽ സ്ക്രീനിൽ ഗീതൂന്റെ പേര് തെളിഞ്ഞതും മനസ്സിന് കുളിർമ തോന്നി. കാളർ ഐഡിയിൽ ചിത്രം ചേർക്കാനുള്ള സ്ഥലം ഒഴിഞ്ഞ് കിടക്കുന്ന കണ്ടപ്പോൾ ഗീതൂന്റെ നിറപുഞ്ചിരിയാൽ നിൽക്കുന്ന ഒരു ഫോട്ടൊ അതിൽ സേവ് ചെയ്യണമെന്നോർത്തു. എത്ര ടെൻഷൻ ആയിരുന്നാലും അവളുടെ ചിരി ജീവിതത്തിനൊരു അർത്ഥം നൽകും. പച്ചനിറത്തിൽ അമർത്തിയതും ഫോണിൽ നിന്നും ഗീതൂന്റെ സ്വരം കേട്ടു. അവൾക്ക് പിന്നെ ഹലോ കിലോ ഒന്നുമില്ല. നേരെ സംസാരമാണ്. "അതേയ് .............." " ഏത് ............" "മാമൻ വിളിച്ചിട്ടെന്താ എന്നെ അറിയിക്കാത്തത് ...." "അത്.... അത് ഞാൻ മറന്ന് പോയ്.....'' " ഓഹോ .......... ആവണീടെ കല്യാണത്തിന് വിളിച്ചതും മറന്നോ അപ്പൊ ...." "എടീ........." "മുത്തശ്ശി ഇപ്പൊ എന്നെ വിളിച്ചിരുന്നു. ഉടനെ അങ്ങ് ചെല്ലാനാ ഓർഡർ . ഇന്ന് തന്നെ ......." "ഓ...... " " അപ്പൊ എപ്പഴാ വരുന്നേ....." " എപ്പൊ , എന്നും വരുന്ന സമയത്ത് ...." " ഓ അപ്പൊ തറവാട്ടിൽ പോണ്ടെ ....?' ഗീതൂന്റെ സ്വരം മാറി തുടങ്ങി ഇരുന്നു. "എടീ ... കല്യാണത്തിന് ഇനീം ആഴ്ചകളില്ലേ... നമ്മുക്ക്

💬 Comments

View all comments