Chapter Title : ഗീതാഗോവിന്ദം 5 [കാളിയൻ]
സ്ട്രയ്റ്റ് ചെയ്ത് അവിടവിടെ കളർ ചെയ്തിട്ടുണ്ട്.. എന്ത് ബോറാണെന്നറിയോ അത് ....." "അവൾക്ക് പക്ഷെ അത് സൂപ്പറാ . സ്വർണ്ണ നിറത്തിലെ മുടി. പിന്നെ അത്രയ്ക്കൊന്നും കളർ ചെയ്തിട്ടില്ല. ആവശ്യത്തിനല്ലെ ഒള്ളു....." "ഉവ്വ..... എന്നാലും എനിക്കിഷ്ട്ടല്ല മുടി കളർ ചെയ്യുന്നവരെ . " "ശാരദമ്മായി അബോർഷനെ പറ്റി ചോദിച്ചു. " "ഓ തുടങ്ങിയോ. എല്ലാരും .അതാ ഞാൻ കല്യാണത്തിന് വന്നാൽ മതീന്ന് പറഞ്ഞത്. നിനക്കാരുന്നല്ലോ വാശി " . "അതിനിപ്പൊ ന്താ ഗോവിന്ദേട്ടാ അവരൊക്കെ ബന്ധുക്കളല്ലേ... കാര്യങ്ങളൊക്കെ അന്വേഷിക്കേണ്ടത് അവര്ടെ കടമയല്ലേ....." "ബന്ധുക്കള്... ഗീതൂ നീ പഴയ പോലെ അയ്യോ പാവമാവല്ലേ . എല്ലാരുടി നിന്റെ തലേല് കേറും. എല്ലാത്തിന്റേലും ഒണ്ട് ഒരു വെടിയ്ക്കുള്ളത്. " "ഏട്ടൻ എന്റെ കൂടെ ഉണ്ടാരുന്നാൽ മതി. പണ്ടൊന്നും ഏട്ടൻ എനിക്ക് വേണ്ടി..... " ഗീതൂന്റെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ണാടിയിലൂടെ കണ്ടു. "എന്താ ഗീതൂ.... ഞാൻ പറഞ്ഞതല്ലെ. ഞാനിനി .....നിനക്ക് എന്നെ വിശ്വാസമായില്ലേൽ വേണ്ട ...." ഞാൻ അല്പം സങ്കടത്തോടെ അവളുടെ മടിയിൽ നിന്നും എണീറ്റു. "യ്യോ.... ഞാനതിനൊന്നും പറഞ്ഞില്ലല്ലോ " "പിന്നെ ഇതെന്താ ..." ഞാനവളുടെ കണ്ണിൽ നോക്കി ചോദിച്ചു. "അത് പഴയ കാര്യമൊക്കെ ഓർത്തപ്പൊ കണ്ണ് നനഞ്ഞതാ ....എന്റെ ഏട്ടന്റെ സ്നേഹമൊക്കെ എനിക്കിന്നലേ പുടി കിട്ടിയില്ലേ..." ഒരു കള്ള ചിരിയോടെയാണ് ഗീതു അത് പറഞ്ഞത്. "ഏത് ഇന്നലെ ഇവിടെ ചെയ് " "ച്ചീ... അതല്ല പൊട്ടാ ഇന്നലെ ഞാൻ പറഞ്ഞൊടനെ മാവിന്റെ മണ്ടേല് വലിഞ്ഞ് കേറീലെ അത്. " ഗീതു എന്റെ വാ പൊത്തി പിടിച്ച് പറഞ്ഞു.
💬 Comments
View all comments