0%

Chapter Title : ഗീതാഗോവിന്ദം 5 [കാളിയൻ]

Author : Kambikathakal Read All Parts 2.3K

എനിക്കൊന്നും മനസിലായില്ല. "ഹേയ് ... എന്താ പ്രശ്നം.... മുത്തശ്ശി കുറച്ച് ചടങ്ങ് നടത്തണമെന്നല്ലെ പറഞ്ഞോളു. അതിനിവിടെ ഇത്രേം വഴക്കിന്റെ കാര്യന്താ.... ?" എല്ലാവരുടെയും അങ്കലാപ്പ് കണ്ട് എനിക്കത് ചോദിക്കാതിരിക്കാനായില്ല. "നിനക്കതൊന്നും പറഞ്ഞാൽ മനസിലാവില്ല ഗോപുവേ..." ശേഖരമ്മാവൻ വിമ്മിഷ്ടത്തോടെ പറഞ്ഞു. "ഹാ... പറഞ്ഞാലല്ലേ മനസിലാവൂ..." ഇത്തവണ ചങ്കരനും സംസാരിച്ചു "അതിന് നീയൊക്കെ ഈ തറവാടിന്റെ ചരിത്രാറിയണം. " കുട്ടന്മാമയുടെ വായിന്ന് വീണ പോലെ ആയിരുന്നു അത്. ബാക്കി എല്ലാവരും ഞെട്ടി. നമ്മൾ ചെറുപ്പക്കാർ മാത്രം ഒന്നും അറിയാതെ പരസ്പരം മിഴിച്ച് നോക്കി. ഗീതു മറ്റേതോ ഗ്രഹത്തിലെത്തിയ പോലെ അമ്പരപ്പാൽ എല്ലാവരെയും നോക്കുവാണ്. എന്തോ വലുത് നടക്കാൻ പോകുന്ന മട്ടിലാണ് പെണ്ണ്. എന്തെങ്കിലും സംഭവിച്ചാൽ എന്നേം കൂട്ടി ഇറങ്ങി ഓടാൻ എന്ന വണ്ണം എന്റെ കൈ മുറുക്കി പിടിച്ചിട്ടുണ്ട്. അവളെ പറഞ്ഞിട്ടും കാര്യമില്ല ആ മുറിയ്ക്കുള്ളിലെ അന്തരീക്ഷം അത്രയും ഭയാനകമായിരുന്നു. "ഇത്രയും നാള് പൂട്ടി കിടന്ന ഈ പ്രേതാലയം വൃത്തിയാക്കി തുറക്കണമെന്ന് പറഞ്ഞപ്പൊഴെ ചിന്തിക്കണമായിരുന്നു. വയസ്സായവരുടെ ആഗ്രഹമല്ലേ എന്ന് വച്ച് കണ്ണടച്ചതാണ്. ഇപ്പൊ ....." കുട്ടന്മാമ അസ്വസ്തയോടെ വിറച്ച് വിറച്ച് മാറുന്നുണ്ടായിരുന്നു. "എന്താ ഇവിടെ നടക്കണെ മനസിലാവണ ഭാഷേല് ആരേലുമൊന്ന് പറയോ....?" "പറയാനൊന്നുമില്ല.... ഇന്നന്നെ ഇറങ്ങണം ഇവിടുന്ന് ........" ലക്ഷ്മി അമ്മായി നിന്ന് തുള്ളി.. "മാധവേട്ട റിസോർട്ട് ബുക്ക് ചെയ്യണം ... ഇപ്പൊ ഇറങ്ങിയാൽ രാവിലെ കേറാം......! " ലക്ഷ്മി അമ്മായിടെ പ്രകടനം കണ്ട് അന്തിച്ച് നിക്കാണ് മാധവന്മാമ .... "ഇവിടെ എന്താണ് നടക്കുന്നതെന്നറിയാതെ ഞാനൊരിടത്തേയ്ക്കുമില്ല. " ഇത്തവണ ഭാമയാണ് ശബ്ദമുയർത്തിയത്. വിദേശത്ത് വളർന്നതിന്റെ ധിക്കാരവും ദൃഢതയും അവളുടെ ശബ്ദത്തിനുണ്ടായിരുന്നു.

💬 Comments

View all comments