0%

Chapter Title : ഗീതാഗോവിന്ദം 5 [കാളിയൻ]

Author : Kambikathakal Read All Parts 2.3K

"എന്തെന്നോ നിന്റെ മുത്തശ്ശിയ്ക്ക് വട്ടാ....നമ്മളെയൊക്കെ കൊലയ്ക്ക് കൊടുക്കാനാ അവരുടെ പ്ലാൻ. " അമ്മ ഉറഞ്ഞ് തുള്ളി. അത് കേട്ട് പരിഹസിച്ച് ചിരിക്കുന്ന മുത്തശ്ശീടെ മുഖം കണ്ടപ്പോൾ ഒരു പ്രേതത്തേ പോലെ തോന്നി. "എനിക്കാണോ വട്ട് രാധേ ......" അപ്പൊ നിന്റെ ചെറു കുട്ടി ചാപിള്ള ആയതിനെ കുറിച്ച് നിനക്കൊന്നും പറയാനില്ലേ..... എടുത്തടിച്ച പോലുള്ള മുത്തശ്ശീടെ ആ ചോദ്യം മുറിയിലുണ്ടായിരുന്ന എല്ലാവരെയും നടുക്കി. അത് കേട്ട അമ്മയുടെ മുഖത്തെ ചോര വാർന്ന പോലെ തോന്നി. മുത്തശ്ശി പറഞ്ഞത് ആദ്യം മനസ്സിലായിലെങ്കിലും പതിയെ ഗീതുവിന്റെ തലച്ചോറ് ആ വാക്കുകൾ തിരിച്ചറിയുന്നത് ഞാനെന്റെ കയ്യിലനുഭവിച്ചു. വിവിധ ഭാവങ്ങൾ എന്റെ ഗീതുവിൻറെ കണ്ണൂകളിൽ മിന്നി മാറി. കൗതുകം മാത്രം നിറഞ്ഞ് നിന്ന ആ മുഖത്ത് ഇപ്പോൾ ഒരു തരം വിഭ്രാന്തി നുരഞ്ഞ് കേറുന്നത് ഞാൻ ഭയത്തോടെ കണ്ടു..... "ചാപിള്ളയോ മുത്തശ്ശി എന്തൊക്കെയാണ് ഈ പുലമ്പുന്നത് .........." "എന്താടാ .... ഞാൻ പ... റയുന്നത് ... സത്യമല്ലേ..." ശാന്തമായി വിക്കി വിക്കി മുത്തശ്ശി അത് ചോദിച്ചപ്പോൾ ഞാൻ പരുങ്ങി. ഗീതു ഒന്നും മനസിലാകാതെ ഒരു നിഷ്കളങ്കമായ കുട്ടിയെ പോലെ എന്റെ മുഖത്ത് തന്നെ നോക്കുന്നുണ്ടായിരുന്നു. എല്ലാവരുടെയും കണ്ണുകൾ എന്റെ നേരെ ആയിരുന്നു. "പ്രസവിക്കുമ്പൊ മരിക്കുന്ന കുട്ടികൾ മാത്രമല്ല ഗോപൂ ചാപിള്ളകൾ. അബോർഷനെന്ന പേരിൽ നീ കയ് നീട്ടി വാങ്ങിയ ആ പാതി വളർച്ചയെത്തിയ മംസ പിണ്ഡവും ചാപിള്ള തന്നെയാ . ചാപിള്ളയെക്കാൾ പൈശാചികതയേറിയത്......." "മുത്തശ്ശീ......." വാക്കുകൾ തേരട്ട പോലെ ചെവിയിൽ പുളഞ്ഞു.എന്റെ തൊണ്ടയിടറിയിരുന്നു. ഞാൻ ഗീതുവിൽ നിന്നും മറച്ച അവസാനത്തെ രഹസ്യവും മറനീക്കി പുറത്ത്

💬 Comments

View all comments