0%

Chapter Title : ഗീതാഗോവിന്ദം 6 [കാളിയൻ]

Author : Kambikathakal Read All Parts 2.5K

കഥകടച്ച് കുറ്റിയിട്ടോ...."

"മ്....മ്.... ഇല്ല.....എനിക്ക് പേടിയാ .ഞാനും വരുന്ന് ...."

"എന്നാ വാ...."

മുമ്പിലെ ഇരുട്ടിലേക്ക് അവർ നടന്നു. ഇരുട്ട് അകമ്പടി ചേർന്നെങ്കിലും പുറകിൽ ചെറു വെളിച്ചം അവരെ പിന്തുടരുന്നുണ്ടായിരുന്നു.....

"ഇത് നമ്മളെ പേടിപ്പിക്കാനാരോ ചെയ്ത പണിയാ... മിക്കവാറും ആ അരവിന്ദാവും ... " കൈയ്യിൽ മുറുക്കി പിടിക്കുന്ന ഗീതുവിന്റെ കൈകൾ മാറ്റാൻ ശ്രമിച്ച് ഗോവിന്ദ് പറഞ്ഞു.....

"ഓ പിന്നെ ... ഈ സമയത്ത് ആർക്കാ ഇറങ്ങി നടക്കാൻ ധൈര്യം വരുക. അതും പ്രേത ബംഗ്ലാവ് പോലുള്ള ഈ വീട്ടിൽ ...." ഗോവിന്ദ് കൈ പിടിച്ച് മാറ്റും തോറും ഗീതു അവനിൽ പടർന്ന് പിടിക്കാൻ ശ്രമിച്ചു....

"ഛെ.... വിട് പെണ്ണെ അങ്ങോട്ട് ......."

ഗീതു പിന്നേം കയ്യിൽ തൂങ്ങി

"നിനക്കും തോന്നിയോ അത്? "

"എന്ത് ...? "

"അല്ല ഇതൊരു ബംഗ്ലാവ് പോലെ .... ? ഞാനിവിടെ വന്നപ്പോഴെ ശ്രദ്ധിച്ചിരുന്നു അത്. ഇത് വെറുമൊരു എട്ടുകെട്ടല്ല.... ഇവിടെ മറ്റേതോ സംസ്ക്കാരത്തിന്റെ.... അതായത് ബ്രിട്ടീഷ് ആർക്കിട്ടെക്ക്ച്ചർ .... നീ പറഞ്ഞ ബംഗ്ലാവിലെ ഒക്കെ പോലെ......"

"ഒന്ന് മിണ്ടാതിരിക്കോ ഗോവിന്ദേട്ടാ കേട്ടിട്ട് പേടിയാവുന്നു. " ഗീതൂന്റെ സ്വരം വിറയ്ക്കുന്നുണ്ടായിരുന്നു......

"ഏഹ് പേടിപ്പിക്കാൻ വേണ്ടി ഞാനെന്തു പറഞ്ഞു...... ഞാൻ ഒരു വസ്തുതയല്ലേ പറഞ്ഞത്..... നീ ദേ ആ ചുവരിലെ ബൾബുകൾ നോക്കിയേ... ഇത്തരം ഡിസൈനു ബംഗ്ലാവുകളിൽ മാത്രമാണ് കാണുന്നത് " ഗോവിന്ദ് ചുണ്ടിയ വിളക്കിലേക്ക് ഗീതു നോക്കിയതും അത് മിന്നി അണഞ്ഞു.

"അമ്മാ..... "

"ഡീ..... നീ ബാക്കിയുള്ളവരേം കൂടി പേടിപ്പിച്ചുണർത്തോ... വലിയ സാഹസക്കാരിയാണെന്ന് പറഞ്ഞപ്പോ ഇത്രേം ധൈര്യം ഞാൻ

💬 Comments

View all comments