Chapter Title : ഗീതാഗോവിന്ദം 7 [കാളിയൻ]
" ഗംഗ തലയിലടിച്ചു. ഗീതു അവളെ കണ്ണുരുട്ടി.
"എന്താല്ലെ ... " ഗോവിന്ദ് ഗീതുനെ തട്ടി ചോദിച്ചു.
"കുന്തം. " അവൾ പല്ലിറുമ്മി.
"വേണോ ....? "
"പോട പട്ടീ...... "
ഗോവിന്ദ് അന്തംവിട്ട് പോയി.
കൃത്യം 5 മണിക്ക് തന്നെ സ്വമിയും കൂട്ടരും എത്തിയിരുന്നു. ടിപ്പിക്കൽ ആസാമി. എനിക്ക് തോന്നി. എന്തായാലും വന്നപ്പാടെ അവർ മുകളിലേയ്ക്ക് വച്ച് വിട്ടു.
"സാമിമാര് മുകളിൽ കനത്ത പണിയിലാ .. " ഒരു ചുവന്ന സാരി ഉടുത്ത് നിന്ന് മുടി കുളിപിൻ കെട്ടുന്ന ഗീതുവിനെ നോക്കി ഞാൻ പറഞ്ഞു.
"മുത്തശി ഇവരെയൊക്കെ എവിടുന്ന് ഒപ്പിക്കുന്നോ.."
"അമ്മാവൻമാർക്കൊക്കെ അറിയാം ഗീതേ കാര്യങ്ങളൊക്കെ. പക്ഷെ അവർക്കിതിന് എന്തോ താല്പര്യമില്ല. അതാ.. പൂജകളൊക്കെ ചെയ്തില്ലെങ്കിൽ ആരതീടെ കല്ല്യാണം നടക്കില്ലാന്ന് വല്ലോം പറഞ്ഞ് മുത്തശ്ശി അമ്മാവനെ വിരട്ടി കാണും. "
"എന്തായാലും മുത്തശ്ശി എന്തെങ്കിലും ചെയ്താൽ അത് എല്ലാവരുടെയും നന്മയ്ക്ക് വേണ്ടി ആയിരിക്കും. അതെനിക്കുറപ്പാ.. ഒന്നുമില്ലേലും സ്വന്തം മക്കളുടെ മരണം കണ്ടതല്ലേ. അന്ന് ഒന്നും ചെയ്യാൻ പറ്റാത്തതിന്റെ കുറ്റബോധം കാണും. "
"എന്ത് ചെയ്യാൻ പറ്റീലാന്ന്. ഇതിന്റെയൊക്കെ പിന്നിലെ കഥ എന്താ ഗീതേ....?"
"ആഹ് ബെസ്റ്റ് .... നിങ്ങളെ ഞാനാണോ മനുഷ്യ ഇവിടെ കെട്ടി കോണ്ട് വന്നത്. എന്നോട് ചോദിച്ചാൽ എനിക്കെങ്ങനറിയാം. നിങ്ങൾക്ക് ആരോടേലും ചോദിച്ചൂടെ ? അമ്മാവന്മാരോടോ മുത്തശ്ശിയോടോ?"
"ചോദിക്കണോന്നുണ്ട്. പക്ഷെ ഒരു മടി. ഞാനീ ബുൾഷിറ്റ് ഒന്നും വിശ്വസിക്കുന്ന കൂട്ടത്തിലല്ല. പിന്നെ ഈ കല്യാണം കഴിഞ്ഞ് ഇവിടന്ന് ഒന്ന് എക്സ കേപ്പടിക്കാൻ നിക്കുമ്പൊ നമ്മളെന്തിനാ ഓരോ പുലിവാല്. "
"പിന്നെന്തിനാ എന്നോട് ചോദിച്ചത്.
💬 Comments
View all comments