Chapter Title : ഗീതാഗോവിന്ദം 7 [കാളിയൻ]
. ഫ്ലാഷ് പൊക്കിയതും പെട്ടെന്ന് ചുവരലമാരയിൽ എന്റെ പ്രതിരൂപം കണ്ട് ഞാൻ തന്നെ ഞെട്ടി പോയി. ഫോൺ താഴെ വീണു. കുനിഞ്ഞെടുത്തതും തല എന്തിലോ കേറി തട്ടി.
അത് ഒരു ഡോർ നോബായിരുന്നു. പെട്ടെന്നുള്ള പ്രേരണയിൽ ഞാൻ ആ ഡ്രായറുടെ നോബ് വലിച്ച് തുറന്നു. കരകര ശബ്ദത്തോടെ അത് മടിച്ച് മടിച്ച് തുറന്ന് വന്നു. അതിൽ ആദ്യം തന്നെ ഞാൻ കണ്ടത് ഒരു പാവയായിരുന്നു. വളരെ പഴയ മോഡൽ പാവ . പിന്നെ കുറെ കളിപ്പാട്ടങ്ങൾ . ചെറുതും വലുതും.
അപ്പൊ ഇവിടെ ആരോ താമസിച്ചിരുന്നു. ഞാൻ ആ മേശ അടയ്ക്കാൻ തുനിഞ്ഞപ്പോഴാണ് അത് ശ്രദ്ധയിൽ പെട്ടത്. ഒരു ബുക്ക്. ഞാനാ കളിപ്പാട്ടങ്ങൾക്കിടയിൽ നിന്നും ആ ബുക്കെടുത്തു. അത് ഒരു ഡയറിയായിരുന്നു. ഒട്ടുമുക്കാലും എഴുതി തീർത്ത ഒരു ഡയറി. അതിനകത്തെ എഴുത്താണ് എന്നെ അമ്പരപ്പെടുത്തിയത്. അത് അത് മുഴുവൻ ഇംഗ്ലീഷിലായിരുന്നു എഴുതിയിരുന്നത്. പെട്ടെന്ന് ഒരു കൊള്ളിയാൻ മിന്നി. അതിന് അകമ്പടിയോടെ ഒരു ഇടിയും . മഴ ആരംഭിച്ചിരിക്കുന്നു. അരവിന്ദിന്റെ ഒച്ച ദൂരെ കേൾക്കാം. ഞാൻ ആ ബുക്ക് മുണ്ടിനിടയിൽ തിരുകി മേശ അടച്ചു. വേഗം പുറത്ത് ചെന്ന് വിറകെല്ലാം അകത്താക്കി. കതകടയ്ക്കാൻ നേരം ഒന്ന് ശങ്കിച്ചു. എങ്ങനെ പൂട്ടും. ചായ്പ്പല്ലേ എന്ന് കരുതിയാണ് പൂട്ടുപൊളിച്ചത്. ഇപ്പൊ എന്തോ അത് പൂട്ടണമെന്ന് മനസ്സ് പറയുന്നു. വിലപിടിപ്പുള്ള എന്തോ ..... ആഹ്... കൊളുത്തിട്ടു. താഴ് നാളെ സങ്കടിപ്പിക്കാം. ഞാനോടി വീട്ടിനുള്ളിൽ കടന്നു. അരവിന്ദും .
"അപ്പാടെ നനഞ്ഞല്ലേ.... " കേറിയതും ഗീതു തോർത്തും കൊണ്ട് വന്നു.
"കുനിയങ്ങ്ട് ... ഇത് മതി പനി പിടിക്കാൻ ." ഗീതു എന്റെ തല തോർത്തി.
"ഗീതു ഒന്ന് പയ്യെ ....നീ എന്റെ തല പറിച്ചെടുക്വോ ?"
"ഒ..."
നനഞ്ഞ മുണ്ടഴിച്ച് മാറ്റിയതും ഇടുപ്പിലിരുന്ന ബുക്ക് താഴെ വീണു. ഞാനതിന്റെ കാര്യം മറന്നിരുന്നു.
"എന്താത് ..." ഗീതൂന്റെ ശ്രദ്ധ അതിലേക്കായി .
അത് എനിക്ക് ദേ ആ പുറത്തെ കെട്ടിടത്തിന്ന് കിട്ടിയതാ. ജനാലയ്ക്ക് പുറത്ത് കൂടി ആ വീടിനെ നോക്കി മുണ്ട് വിരിച്ചിട്ട് ഒരു കൈലി
💬 Comments
View all comments