Chapter Title : ഗീതാഗോവിന്ദം 7 [കാളിയൻ]
എടുത്തു ട്ത്ത് ഞാൻ പറഞ്ഞു.
"ഏത് ആ ചായ്പ്പിൽ നിന്നോ? " ആ ബുക്ക് തിരിച്ചും മറിച്ചും നോക്കി
" ചായ്പ്പല്ലടീ ..അതൊരു വീടാ.." തുറന്നപ്പോഴല്ലേ എനിക്ക് മനസിലായത്.
"വീടോ...."
"മ്ഹ് ..നീ എന്താ ഈ നോക്കുന്നെ ? അതൊരു ഡയറിയാടി പെണ്ണെ ."
"ഒഹ്.. എനിക്കറിയാം. ഞാൻ പൊട്ടിയൊന്നുമല്ല."
"അത് ശരി. എങ്കിൽ മാഡം അത് വായിച്ച് പറഞ്ഞേ കേൾക്കട്ടെ."
"ഇതെന്താ ഇത് മുഴുവൻ ഇംഗീഷാണല്ലോ.."
"പിന്നെയിങ്ങെടുക്ക്."
"എന്തിന്...? ദ ഡയറി ഒഫ് റേച്ചൽ റേമണ്ട് ....." ആദ്യ പേജ് തുറന്ന് ഗീതു ഉറക്കെ വായിച്ചു.
"ഏഹ്. അതാരാ ഈ പട്ടിക്കാട്ടിലൊരിഗ്ലീഷുകാരി."
"ഇന്റ്രസ്റ്റിങ് ! നീ അത് ഇങ്ങെടുത്തെ ഗോവിന്ദ് അത് പിടിച്ച് വാങ്ങി. ഇത്. ഇത് ശരിക്കും ഒരാളുടെ ഡയറി തന്നാണോ .അതോ വല്ല പബ്ലിക്കേഷനോ ." ഗോവിന്ദ് അത് തിരിച്ചും മറിച്ചും നോക്കിപിറുപിറുത്തു.
"അല്ല ഇത് കയ്യക്ഷരം ആണ്. റേയ്ച്ചൽ റേയ്മണ്ടിന്റെ ഡയറി എന്താ കേരളത്തിൽ .?"
"ഗോവിന്ദേട്ടൻ അതിലെ വർഷമൊന്ന് വായിച്ച് നോക്കിയെ. കൈകൾ പിണച്ച് കെട്ടി ഗീതു എന്നോട് പറഞ്ഞു. " അവളുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു.
ഞാൻ ഡയറിലേക്ക് നോക്കി. ആദ്യ എൻട്രി. ജൂലൈ 26 1805 . ഞാൻ ഞെട്ടി ഗീതുനെ നോക്കി.
അപ്പോഴാണ് ഞാനാ ബുക്കിന്റെ പഴക്കം ശ്രദ്ധിച്ചത്. ജീർണ്ണതയോടടുക്കുന്നു. എന്നിട്ടും അത് നശിച്ചിട്ടില്ല.
"ഗീതു ഇത്. ഇത് ശരിക്കും ഒരു നിധിയാണ്. "
"കോപ്പ്. ഈ പുരാവസ്തുവോ."
"എടീ നമ്മളറിയാത്ത ഒരു കാലഘട്ടമാണ് ഇതിനകത്ത്. "
"ഒഹ് അത് ആ പെണ്ണും പിള്ളേടെ ദൈനദിന കാര്യങ്ങളല്ലെ . പല്ല് തേച്ചു. ചായ കുടിച്ചു എന്നൊക്കെ "
"ആ.... അത് വായിച് നോക്കിയാലല്ലേ അറിയൂ.. " അവളുടെ പറച്ചില് കേട്ട് എന്റേം മൂഡ് പോയി.
"എന്നാലെ മക്കളാദ്യം പോയി കുളിക്ക് എന്നിട്ട് നമ്മുക്ക് വായിക്കാം ഇല്ലേൽ മഴ വെള്ളം താഴ്ന്ന് പനി പിടിക്കും. ഒന്നാം തീയതി ആയിട്ട് വെറുതെ പനി പിടിക്കണ്ട..." അവൾ ബുക്ക് എന്റേന്ന് പിടിച്ച് വാങ്ങി കട്ടിലിലിട്ടു.
"എഹ്. ഒന്നാം തീയതിയോ ? ഇന്ന് 26
💬 Comments
View all comments