0%

Chapter Title : ഗീതാഗോവിന്ദം 7 [കാളിയൻ]

Author : Kambikathakal Read All Parts 719

അല്ലെ?"

"എന്റെ ബുദ്ധൂസെ ഞാൻ മലയാള മാസത്തിന്റെ കാര്യമാ പറഞ്ഞത്. "

"അത്ശരി. ഒകെ."

"വെയ്റ്റ്...' ഞാൻ തിരിഞ്ഞതും ഗീതുവും എന്നെ അമ്പരന്ന് നോക്കുന്നുണ്ടായിരുന്നു. അവൾ വേഗം കട്ടിലിൽ നിന്ന് ഡയറി എടുത്ത് തുറന്നു .

ഫസ്റ്റ് എൻട്രി. ജൂലൈ 26

ഇന്നും 26 ആണ്.... എക്സാറ്റ് ജൂലൈ 26!

ഗീതുവിന്റെ കണ്ണിൽ ഭയം ഉരുണ്ട് കൂടുന്നത് ഞാൻ കണ്ടു.

"ഇതിനെയൊക്കെയാണ് യാദ്യച്ഛികത്വം എന്ന് അക്ഷരം തെറ്റാതെ വിളിക്കേണ്ടത്. അല്ലേ ഗീതു..... "

സിറ്റുവേഷൻ മാറ്റാൻ വേണ്ടി ഞാനത് പറഞ്ഞ് മെല്ലെ അവളുടെ കയ്യിൽ നിന്നും ആ ബുക്ക് മേശയ്ക്കുള്ളിൽ വച്ച് പൂട്ടി.

"അത് നമ്മുക്ക് ഇന്ന് രാത്രി വായിക്കാം. നീ ഇങ് വന്നേ ഇച്ചിരി എണ്ണ തേച്ച് തന്നെ. " ഞാൻ ഗീതുവിനേം വിളിച്ച് പുറത്തേയ്കിറങ്ങി.

അന്ന് രാത്രി ഗോവിന്ദിനേക്കാളും ആ ഡയറിയോട് താത്പര്യം കാണിച്ചത് ഗീതുവായിരുന്നു.

"എന്താടീ പുരാവസ്തുക്കളോട് പെട്ടെന്ന് ഒരു താത്പര്യം. "

"ആ.... "

"നീ വായിക്ക് ഞാൻ നിന്റെ മടിയിൽ കിടന്ന് കേൾക്കാം. " ഗീതുമറുത്തൊരക്ഷരം പറയും മുമ്പേ ഗോവിന്ദ് അവളുടെ മടിയിൽ കേറി കിടന്നു. ഗീതു കട്ടിലിൽ ചാരി ഇരിപ്പാണ്. മഴ തോരാതെ ഇപ്പോഴും ചെയ്യുന്നുണ്ട് അവൾ ജനൽ പാളി ഒന്ന് തുറന്നിട്ട് റൂമിലെ ലൈറ്റ് ഓഫ് ചെയ്ത് ടേബിൽ ലാംപ് തെളിയിച്ചു.

വെളുത്ത പഫി നൈറ്റി അണിഞ്ഞ ഗീതുവിന്റെ പതുത്ത തുട ഗോവിന്ദിന് ശരിക്കുമൊരു തലയിണപോലെ തോന്നി. മഴ തണുപ്പ് മങ്ങിയ ലാംപ് കഥ ആഹാ അന്തസ്സ്.

ഗീതു ബുക്ക് തുറന്നു. "ദ ഡയറി ഓഫ് റേച്ചൽ റേയ്മണ്ട് ..." സെക്കറേഷൻ ചെയ്ത ഫസ്റ്റ് പേജ്. അവൾ ആ ബുക്ക് വിടർത്തി നോക്കി. ഒരു ഫോട്ടോ ഉള്ളിൽ നിന്നും ഗോവിന്ദിന്റെ മുഖത്തേയ്ക്ക് വീണു.

മൂന്ന് പേരുടെ ചിത്രം . ഒരു സ്ത്രീ പുരുഷൻ പിന്നെ ഒരു കുട്ടിയും.

"ഇതാണ് റേച്ചലിന്റെ ഫാമിലി.. " ആ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ നോക്കി. ഗോവിന്ദ് പറഞ്ഞു.

"ഹായ് കൊള്ളാലെ ഗോവിന്ദേട്ടാ....."

"അതെ. നന്നായിട്ടുണ്ട്." ഗോവിന്ദ് നോക്കി. "മ്ഹ്.... ഈ കുട്ടിയെ

💬 Comments

View all comments