Chapter Title : ഗീതായനം [Ezhthukaran]
ആദിവാസി ഗ്രാമത്തിലേക്കാണ്. ഈ വണ്ടി എടുക്കുമ്പോൾ ഗൈഡ് വേണ്ട എന്ന് പറഞ്ഞപ്പോൾ ഹോട്ടൽ ജീവനക്കാർ പറഞ്ഞതാണ് അപകടമാണ് ഇവിടത്തെ ആദിവാസി ഗ്രാമങ്ങൾ എന്ന്. ഇനി പറഞ്ഞിട്ട് കാര്യമില്ല. എങ്ങനെ ഇവിടെ നിന്ന് രക്ഷപെടാം? ഗീത പേടിച്ചു വിറച്ചു ഇരിക്കുകയാണ്. ഞാൻ ഒന്ന് കൂടെ മുന്നിലേക്ക് നോക്കി. ഒന്നും വ്യക്തമാകുന്നില്ല. ജീപ്പിൽ നിന്ന് ഇറങ്ങിയാൽ എന്താകും എന്നും അറിയില്ല. ജീപ്പിന്റെ പിന് സീറ്റിൽ സാറ്റലൈറ്റ് ഫോൺ ഉണ്ട്. കൈ എത്തിച്ചാൽ എടുക്കാം. പെട്ടെന്നാണ് ഗീത ഒരു കരച്ചിൽ കരഞ്ഞത്. അവളുടെ കഴുത്തിൽ ഒരു ചെറിയ സൂചി തറച്ചിരിക്കുന്നു. നോക്കി നിൽക്കെ അവളുടെ ബോധം മറഞ്ഞു, പെട്ടെന്ന് പിന് സീറ്റിൽ ഉള്ള ബാഗ് എടുക്കുമ്പോൾ എന്റെ കഴുത്തിലും ഒരു വേദന വന്നു, എന്റെ കണ്ണുകൾ ഇരുണ്ടു.
കണ്ണുതുറന്നപ്പോൾ ഞാൻ നിലത്തു ഇരിക്കുകയായിരുന്നു. എന്റെ കൈകൾ പിന്നിലേക്കു കെട്ടിയിരിക്കുന്നു, ഒരു മരക്കുറ്റിയിൽ എന്റെ കൈകൾ കിട്ടിയിരിക്കുകയാണ്. എന്റെ കാലുകളും കൂട്ടി കെട്ടിയിരിക്കുന്നു. എന്റെ മുന്നിൽ ഗീതയും അതുപോലെ കെട്ടിയിടപെട്ടിരിക്കുകയാണ്. ഒരു ക്യാമ്പ് ഫയർ എരിയുന്നുണ്ട്. ഇപ്പോളും ആ സൂചിയിലുള്ള വിഷം ഇറങ്ങിയിട്ടില്ല. തല വേദനിക്കുന്നു. "നമ്മളെ അവരുടെ ഗ്രാമത്തിനുള്ളിൽ കൊണ്ടുവന്നിരിക്കുകയാണ്" ഗീത പറഞ്ഞു. പതുക്കെ തല പൊക്കി നോക്കിയപ്പോൾ ഒരു കൂട്ടം ആളുകൾ നമ്മുടെ അടുത്തേക്ക് നടന്നു വരുന്നു. ഞാൻ അവരോടു സംസാരിക്കാൻ ശ്രമിച്ചു. അവർക്കു മനസ്സിലാവില്ല എന്നറിഞ്ഞാലും ഒരു ശ്രമം. അവർ ഞങ്ങളുടെ അടുത്തേക്ക് പതുകെ നടന്നു കൊണ്ടേയിരുന്നു.
"ജയൻ ഇതെന്താണ് ചെയ്‌യുന്നത്?" ഗീത മനസ്സിൽ പറഞ്ഞു. അവർക്കു ഇതൊന്നും മനസ്സിലാകില്ല എന്ന് ജയന് അറിയില്ലേ? അവൾ മുന്നോട്ടു നോക്കി,
💬 Comments
View all comments