Chapter Title : ഗീതികയുടെ ഒഴിവ് സമയങ്ങൾ 1 [Smitha]
മാർക്ക് നൽകിയിരുന്നത്. ഇപ്പോളിതാ ജോബിനും. അധികം നിർബന്ധിക്കുന്നില്ല. നല്ല "ക്ലൂ" ഇട്ടുകൊടുക്കുകയും ചെയ്തു. ബന്ധപ്പെടാനുള്ള മാർഗ്ഗവും മാന്യമായി നൽകിയിട്ട് സ്ഥലം കാലിയാക്കിയിരിക്കുന്നു!
മരങ്ങൾക്ക് പിമ്പിൽ നിന്ന് ഗീതിക എന്ത് ചെയ്യുന്നു എന്ന് ഞാൻ നിരീക്ഷിച്ചു. അവൾ അവിടെത്തന്നെ ഇരിക്കുകയാണ്. കയ്യിലെ കാർഡിലേക്ക് നോക്കുന്നുണ്ട്. അവളത് കയ്യിലിരുന്ന പേഴ്‌സിലേക്ക് വെച്ച് അതിൽ നിന്ന് അവളുടെ മൊബൈൽ ഫോണെടുത്തു. ഇനി കാത്തു നിൽക്കേണ്ടതില്ല എന്ന് തീരുമാനിച്ച് ഞാൻ മരങ്ങളുടെ പിമ്പിൽ നിന്ന് അവളുടെ നേർക്ക് ചെന്നു.
"ഏഹ്? ഇവിടെ ഉണ്ടായിരുന്നോ?"
അവൾ എന്നെക്കണ്ട് പെട്ടെന്ന് ചോദിച്ചു.
"എന്താ ഇത്രേം താമസിച്ചേ?"
"മുകളീന്ന് താഴേക്ക് ഇറങ്ങി വരുന്ന വഴിക്ക് ഒരുത്തനെ കണ്ടു,"
ഞാൻ വിശദീകരിച്ചു.
"പിന്നെ നീയും ആ ജോബീഷും വർത്താനം പറയുന്നത് കണ്ടു ..."
"ഓ!"
ഗീതികയുടെ മുഖത്തെ പുഞ്ചിരി പെട്ടെന്ന് മാഞ്ഞുപോയി .
"അയാള് ..അയാള് പറയുന്നതും അപ്പൊ രാജേഷേട്ടൻ കേട്ടോ?"
"ആം.."
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
"നാണമില്ലാത്ത മനുഷ്യൻ!"
അവൾ പെട്ടെന്ന് പറഞ്ഞു.
"പക്ഷെ നീ കാഡ് വാങ്ങി പേഴ്സിൽ സൂക്ഷിച്ചല്ലോ!"
"എന്താ?"
ഗീതിക പരിഭ്രമത്തോടെ ചോദിച്ചു.
അപ്പോൾ ആരോ ഞങ്ങൾ നിൽക്കുന്നിടത്തിന് സമീപമുള്ള വാതിൽക്കൽ നിന്ന് വിളിച്ചു.
"വേഗം വാ.കേക്ക് കട്ട് ചെയ്യാനുള്ള ടൈമായി!"
ഞാൻ ഗീതികയോടൊപ്പം അങ്ങോട്ട് നടന്നു.
പിന്നെ അതേക്കുറിച്ച് സംസാരിക്കാൻ അവസരമുണ്ടായില്ല. പാർട്ടിയിൽ മുഴുവൻ സമയവും ഭാഗമാവേണ്ടി വന്നു. തിരികെപ്പോരുമ്പോൾ കാറിൽ ജയകൃഷ്ണൻ ഉണ്ടായിരുന്നു. അതുകൊണ്ട് കിടക്കാൻ നേരം ബെഡ് റൂമിലാണ് അതേക്കുറിച്ച് സംസാരിക്കാൻ സാധിച്ചത്.
"ഞാനാ കാർഡ് എറിഞ്ഞുകളഞ്ഞു കേട്ടോ"
ഗീതിക പറഞ്ഞു.
"എന്താ?"
ഞാൻ അജ്ഞത നടിച്ചു.
"ആ
💬 Comments
View all comments