0%

Chapter Title : ഗീതികയുടെ ഒഴിവ് സമയങ്ങൾ 3 [Smitha]

Author : സ്മിത Read All Parts 24.2K
"ഷട്ട് അപ്പ്!!" ഗീതിക നാണത്തോടെ പറഞ്ഞു. "ഇനി നടന്നത് റണ്ണിങ് കമൻറ്ററി പോലെ പറഞ്ഞ് ഞാൻ രാജേഷേട്ടനെ ബോറടിപ്പിക്കുന്നില്ല! ചുരുക്കിപ്പറഞ്ഞാൽ അത് കഴിഞ്ഞ് മൂന്ന് നാല് ദിവസത്തേക്ക് ഇതുപോലെയൊക്കെയുള്ള ചെറിയ സഹായങ്ങൾ ..അല്ല ചെറിയ സഹായങ്ങളല്ല ..വലിയ സഹായങ്ങൾ അയാളെനിക്ക് ചെയ്തു തന്നു ...എനിക്ക്ശരിക്കും നടക്കാൻ പറ്റുന്ന ദിവസം വരെ അയാൾ ഫുഡും മറ്റ് സാധനങ്ങളുമൊക്കെ വാങ്ങിത്തന്ന് സഹായിച്ചു...ജയകൃഷ്ണനെ സ്‌കൂളിൽ വിട്ടു ..അവനെ സ്‌കൂളിൽ നിന്നും തിരികെ കൊണ്ടുവന്നു...അവനെ പ്ളേ ഗ്രൗണ്ടിൽ കളിപ്പിക്കാൻ കൊണ്ടുപോയി...." "തിരുമ്മീല്ലേ പിന്നെ? അല്ല അങ്ങനെയല്ല ചോദിക്കേണ്ടത്. എത്ര പ്രാവശ്യം തിരുമ്മി?" ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു. അവളപ്പോൾ നാണിച്ചു. "പറയെടീ," "ഹ്മ്മ്.." വീണ്ടും ഒരു കൈകൊണ്ട് പാതി മുഖം മറച്ച് എന്നെ നോക്കി അവൾ പറഞ്ഞു. "ദിവസോം രണ്ടു നേരം ...ഒത്തിരി ഹെൽപ്പ്ഫുൾ ആരുന്നു ...എന്നാ എഫക്റ്റാ! ഓർത്തോയെ കാണാൻ ഇരുന്നതാ! അതിനെപ്പറ്റി ഓർക്കേണ്ടി വന്നില്ല. അത്ര എഫക്റ്റ്!" "ആഹാ! കൊള്ളാല്ലോ!" ഗീതിക ഒരു നിമിഷം മൗനിയായി. അതുകണ്ടപ്പോൾ എനിക്ക് തോന്നി അവൾക്ക് കൂടുതൽ എന്തൊക്കെയോ പറയാനുണ്ടെന്ന്. പക്ഷെ അവളുടെ മുഖത്തു ലജ്ജ കുതിർന്ന് കിടക്കുകയാണ്. അതുകൊണ്ട് ഞാനും ആദ്യം ഒന്നും പറഞ്ഞില്ല. ഒന്ന് രണ്ടു മിനിറ്റ് നിശ്ശ്ബ്ദമായി കടന്നു പോയതിന് ശേഷം ഞാൻ ചോദിച്ചു. "വേറെ എന്തൊക്കെയോ ഉണ്ടല്ലോ പെണ്ണെ? എന്താദ്? പറ പെണ്ണെ!"
അവൾ തലകുലുക്കി. നാണം കൊണ്ട് അവളുടെ മുഖം വല്ലാതെ ചുവന്നിരുന്നു. വല്ലാതെ ശ്വാസവേഗവുമേറി. മാറിടത്തിന്റെ ഉയർച്ചതാഴ്ചകൾ വല്ലാതെ ദൃശ്യമായി. "ഹാ! പറ പെണ്ണെ!" "ലേശം ..ചമ്മൽ ... അല്ല ലേശമല്ല ... ഒത്തിരി ചമ്മലുണ്ട് രാജേഷേട്ടാ...എനിക്ക്

💬 Comments

View all comments