0%

Chapter Title : ഗീതികയുടെ ഒഴിവ് സമയങ്ങൾ 3 [Smitha]

Author : സ്മിത Read All Parts 24.2K
"ചാക്കോ ചേട്ടാ ..എന്റെ കാലിൽ വേദന ഒന്നും ഇല്ല ..പാദത്തേലാ ..ഉപ്പൂറ്റിയേൽ ..." അയാളൊന്ന് ചമ്മി അയ്യോ സോറി എന്നയാൾ പറഞ്ഞു... എന്നിട്ട് പെട്ടെന്ന് അയാൾ നിർത്തി ...എഴുന്നേറ്റു ...പിന്നെ മിണ്ടാതെ ഇരിക്കുന്നത് മോശമല്ലേ ..അതുകൊണ്ട് ഞാൻ പിന്നേം അയാളോട് താങ്ക്സ് പറഞ്ഞു..." "കൊള്ളാം!!" ഞാൻ പറഞ്ഞു. "അയാള് പോയി..." ഗീതിക തുടർന്നു. "പോകുന്നേന് മുമ്പ് അയാള് പറഞ്ഞു എന്താവശ്യമുണ്ടേലും അയാടെ മൊബൈലിലേക്ക് വിളിക്കണം എന്ന്. എന്നിട്ട് നമ്പറും തന്നു. അയാടെ മസാജ് സൂപ്പറാരുന്നു ..വേദന ശരിക്കും കുറഞ്ഞിരുന്നു ...ഉപ്പൂറ്റിയൊക്കെ ഏകദേശം നിലത്ത് കുത്താവുന്ന പോലെയായി...പക്ഷെ അമർത്തി നടക്കാൻ പറ്റില്ലാന്ന് മാത്രം...അയാള് കൊണ്ടന്ന ക്രച്ചിന്റെ സഹായത്താൽ ഞാൻ നമ്മടെ മെഡിസിൻ ക്യാബിനറ്റ് തുറന്ന് പെയിൻ കില്ലറെടുത്ത് ഒന്ന് ഉറങ്ങാൻ നോക്കി..." "ഹ്മ്മ്…” "ഒന്ന് രണ്ടു മണിക്കൂർ ഞാനൊന്നുറങ്ങി," ഗീതിക തുടർന്നു.
"ഡോർബെൽ അടിക്കുന്ന ഒച്ചകേട്ടാ ഞാൻ ഉണർന്നെ! ക്രച്ചുമെടുത്തുകൊണ്ട് ഞാൻ ഡോറിനടുത്തേക്ക് പോയി തുറന്നു. അപ്പോഴാണ്ട് ചാക്കോച്ചേട്ടൻ ഒരു പ്ലാസ്റ്റിക് കവറുമായി മുമ്പി തന്നെ! എന്നതാ ഇത്? ഞാന്ചോദിച്ചു. ഫുഡാ മാഡം അയാള് പറഞ്ഞു. ഈ കാലും വെച്ചോണ്ട് മാഡം ഏതായാലും അടുക്കളേൽ കേറി ഒന്നും ഒണ്ടാക്കാൻ പോകുന്നില്ലെന്ന് എനിക്കറിയാം ..അതുകൊണ്ട് ആ ബ്ലൂ ഡയമണ്ടിൽ നിന്ന് ഞാൻ ഫുഡ് പാക്കറ്റ് വാങ്ങി. ഞാനയാളോട് താങ്ക്സ് പറഞ്ഞു ...അത് ഡൈനിങ്ങ് ടേബിളിലേക്ക് വെച്ചേക്കാൻ പറഞ്ഞു...അയാള് പാക്കറ്റ് തുറന്ന് പ്‌ളേറ്റെടുത്ത് സെർവ് ചെയ്യാൻ തുടങ്ങി ...എനിക്ക് അപ്പോൾ പറയാൻ തോന്നി ,ചാക്കോച്ചേട്ടനും വിളമ്പ് ...ഞാനത് അയാളോട് പറഞ്ഞു...." "വൗ!! വൗ !! ലഞ്ച് ഡേറ്റ്!!" ഞാൻ ഉച്ചത്തിൽ പറഞ്ഞു.

💬 Comments

View all comments