0%

Chapter Title : ഗീതികയുടെ ഒഴിവ് സമയങ്ങൾ 3 [Smitha]

Author : സ്മിത Read All Parts 24.1K
പോയി ഉറങ്ങാൻ കിടത്തി. "അപ്പോൾ ..." അവൾ തിരിച്ചു വന്നപ്പോൾ ഞാൻ പുഞ്ചിരിയോടെ ചോദിച്ചു. "അപ്പോൾ ചാക്കോച്ചി ആണിപ്പോൾ വീട്ടുകാരൻ; അല്ലെ?" സ്വരത്തിൽ പകുതി തമാശയുണ്ടായിരുന്നു. പകുതി? അസൂയ?
"ചുമ്മാ വട്ട് പറയാതെ!" ഗീതിക പറഞ്ഞു. "അയാള് വെറുതെ ഹെൽപ്പ് ചെയ്യാൻ വന്നതാ..കഴഞ്ഞ ദിവസം ഞാനൊന്ന് വീണാരുന്നു..എന്റെ ഉപ്പൂറ്റിക്ക് ചെറിയ ഒരു വേദന!" "ഏഹ്?" ഞാൻ പെട്ടെന്ന് ചോദിച്ചു. "എന്നിട്ട് ശരിയായോ?" "ഏറെക്കുറെ ഓക്കേ," അവൾ പറഞ്ഞു. "പക്ഷെ കഴിഞ്ഞ മൂന്ന് നാല് ദിവസം നല്ല വേദനയുണ്ടാരുന്നു," "നമ്മള് സ്കൈപ്പിൽ ലാസ്റ്റ് വന്നു കഴിഞ്ഞ് ഒന്ന് രണ്ടു ദിവസം കഴിഞ്ഞുകാണും ..." ഗീതിക വിശദീകരിച്ചു. "ഞാൻ സാധനങ്ങൾ ഒക്കെ വാങ്ങി കടേന്ന് തിരിച്ച് വരുവാരുന്നു. അന്നേരം ഏകദേശം ഒരു പത്തര ..പതിനൊന്ന് ആയിക്കാണും . കോമ്പൗണ്ടിൽ കേറിക്കഴിഞ്ഞ് ലിഫ്റ്റിന് നേരെ സ്പീഡിൽ നടന്നതാ..മാൻഹോൾ കവറിൽ കാലെടുത്ത് വെച്ചു . അത് ലൂസാരുന്നൂന്ന് അറിഞ്ഞില്ല. കാല് വെച്ചതും ഭാരം കാരണം അതങ്ങ് ചരിഞ്ഞു. ഉപ്പൂറ്റി തിരിഞ്ഞ് ഒറ്റ വീഴ്ച്ച! സാധനമൊക്കെ നിലത്ത് അവിടേം ഇവിടേം വീണു.." "ശ്യേ!" ഞാൻ പെട്ടെന്ന് പറഞ്ഞു. "എന്നിട്ട് എവിടെയേലും പൊട്ടിയോ പെണ്ണെ? നിന്റെ കാര്യം!" "ഏയ്, പൊട്ടിയൊന്നുമില്ല!" അവൾ പുഞ്ചിരിയോടെ പറഞ്ഞു. "പക്ഷെ നല്ല വേദനയെടുത്തു. ഒച്ചേൽ കരഞ്ഞു. ചാക്കോ ചേട്ടൻ ഗേറ്റിനടുത്ത് ഒണ്ടാരുന്നു.എന്റെ അടുത്തേക്ക് ഓടി വന്നു. ഞാൻ വീണ് കെടക്കുന്നിടത്ത് വന്ന് അയാള് കൈ നീട്ടി. ഞാൻ അയാടെ കയ്യേൽ പിടിച്ചു. ഉപ്പൂറ്റിയ്ക്ക് നല്ല വേദന ആരുന്നത് കൊണ്ട് ഞാൻ പിന്നേം വീണു. അയാൾക്ക് പേടിയായി.എനിക്ക് വല്ലാതെ എന്തോ പറ്റീന്നോർത്ത്

💬 Comments

View all comments