0%

Chapter Title : ? ഗോലിസോഡാ ? 2 [നെടുമാരൻ രാജാങ്കം]

Author : Kambikathakal Read All Parts 399

ഹൃദയം ചത്തു. കാറ്റ് പോയ ബലൂൺ കണക്കായി പോയി ഞാൻ. ഈശ്വരാ ഇതൊന്നും സത്യമാവല്ലേ.....!! കണ്ണ് അടച്ച് തിരുമി വീണ്ടും നോക്കി. പക്ഷെ ഒരു മാറ്റവും ഞാൻ കണ്ടില്ല. ദൈവമേ വീണ്ടും വീണ്ടും പരീക്ഷിക്കുവാണോ.......?? എന്റെ കുട്ടനെയാണോ കുറച്ച് മുന്നേ വായിൽ തോന്നിയതൊക്കെ വിളിച്ച് പറഞ്ഞത്.....?? അവനെന്നെ മനസ്സിലായി കാണോ....?? അതുകൊണ്ടാവോ മറുത്തൊന്നും പറയാതിരുന്നത്.....??

ഒരേസമയം ആ ഫോട്ടോ കണ്ട ശേഷം മനസ്സിലേക്ക് വന്നത് ഒരുപാട് ചോദ്യങ്ങളാണ്.

""""""""""""എന്താണ് ബോധമൊക്കെ പോയോ....?? ഏഹ്.....?? എങ്ങനുണ്ട് കക്ഷി.....?? പണ്ട് കണ്ടപ്പോ ഒരു കൊച്ചുണ്ടപ്രി അല്ലായിരുന്നോ.....?? ഇപ്പൊ കണ്ടോ മാളു, ആര് കണ്ടാലും മോഹിച്ച് പോവും ഞങ്ങടെ കുട്ടനെ. ആളത്രക്ക് ചുള്ളനല്ലേ.....??"""""""""""""

തങ്കി ചേച്ചിയുടെ ചോദ്യങ്ങളും വർണനകളും., അതൊക്കെ കേക്കുമ്പോ പോലും എന്റെ ശ്രദ്ധ മാറിയിരുന്നില്ല. എന്തോ ആ ഫോട്ടോയിൽ നിന്നും കണ്ണ് പോലും പറിച്ചെടുക്കാൻ പറ്റുന്നില്ല. ആകെ കൂടെ മനസ്സിലായൊരു കാര്യം ഞാനപ്പോ കരയുവായിരുന്നു......!!

""""""""""""""എന്തായിത് കരയുവാ.....??"""""""""""""

""""""""""""""ചേച്ചി......""""""""""""""""

ചെയ്ത് പോയത് തെറ്റ് തന്നെയാ., അത് വലുതോ ചെറുതോ എന്ന് മാത്രം അറിഞ്ഞാൽ മതി. പക്ഷെ കഴിഞ്ഞത് ഓരോന്ന് മനസ്സിലേക്ക് തികട്ടി വന്നപ്പോ കുട്ടന്റെ മുഖം ഓർമയിൽ വന്നപ്പോ അറിഞ്ഞോ അറിയാതെയോ പൊട്ടി കരഞ്ഞുപോയി ഞാൻ.

"""""""""""""എന്തിനാ ഇപ്പൊ ഈ കരച്ചില്....?? നീ കാര്യം പറ പെണ്ണേ....., എന്നാലല്ലേ ഞങ്ങൾക്ക് അറിയൂ......??"""""""""""""

""""""""""""എന്താ വാവേ എന്തുണ്ടെലും പറഞ്ഞോ നീ......?? ആ ഫോട്ടോ കണ്ടപ്പോ കരയാൻ മാത്രം എന്താവുണ്ടായേ....?? കുട്ടനെ നിനക്ക് നേരത്തെ പരിചയം ഉണ്ടോ....?? അല്ലെങ്കിൽ നേരത്തെ എപ്പഴേലും എവിടേലും വച്ച് കണ്ടിട്ടുണ്ടോ.....??"""""""""""""

തോളിൽ തട്ടിയും മുടിയിൽ തലോടിയും

💬 Comments

View all comments